ടിപ്പുവിന്റെ അനുയായികളെ കൊല്ലണം; പിന്‍ഗാമികളെ വനത്തിലേക്ക് അയക്കണം, ബിജെപി നേതാവ്
കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിന് ആഴ്ചകള്‍ മാത്രമാണ് ബാക്കിയുള്ളത്

ബെംഗളൂരു: വിവാദ പ്രസ്താവനയുമായി ബിജെപി നേതാവ്. ടിപ്പുവിന്റെ അനുയായികളെ കൊല്ലണമെന്നാണ് കര്‍ണാടക ബിജെപി സംസ്ഥാന അധ്യക്ഷന്‍ നളിന്‍ കുമാര്‍ കത്തീല് ആവശ്യപ്പെട്ടത്. ടിപ്പുവിന്റെ പിന്‍ഗാമികളെ വനത്തിലേക്ക് ഓടിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. 18ാം നൂറ്റാണ്ടില്‍ ബ്രിട്ടീഷുകാരോട് പോരാടി രക്തസാക്ഷിത്വം വരിച്ച മൈസൂര്‍ ഭരണാധികാരിയാണ് ടിപ്പുസുല്‍ത്താന്‍.
ടിപ്പു ഹിന്ദുക്കളെ ആക്രമിച്ചു എന്നാണ് ബിജെപി നേതാക്കളുടെ പ്രചാരണം. ടിപ്പുവുമായി ബന്ധപ്പെട്ട ഭാഗങ്ങള്‍ സ്കൂളിലെ പാഠ പുസ്തകങ്ങളില്‍ നിന്ന് നീക്കാന്‍ ബിജെപി തീരുമാനിച്ചിരുന്നു. അതേസമയം, സിദ്ധരാമയ്യ മുഖ്യമന്ത്രിയായിരിക്കെ ടിപ്പുവിന്റെ ജന്മദിനം കര്‍ണാടകയില്‍ വലിയ ആഘോഷമായിരുന്നു. ബിജെപി ഈ ആഘോഷം നിര്‍ത്തിവച്ചു. നിയമസഭാ തിരഞ്ഞെടുപ്പിന് കര്‍ണാടക ഒരുങ്ങവെയാണ് ബിജെപി സംസ്ഥാന അധ്യക്ഷന്റെ വിവാദ പ്രസ്താവന.
കോപ്പാല്‍ ജില്ലയിലെ യെലബുര്‍ഗയില്‍ ബിജെപി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു നളിന്‍ കുമാര്‍ കത്തീല്. നമ്മള് രാമന്റെയും ഹനുമാന്റെയും ഭക്തരാണ്. ടിപ്പുവിന്റെ അനുയായികളല്ല. ടിപ്പുവിന്റെ അനുയായികളെ വീട്ടിലേക്ക് അയക്കാം. നിങ്ങള്‍ ഹനുമാനെയാണോ ടിപ്പുവിനെയാണോ ആരാധിക്കുന്നത്. ടിപ്പുവിന്റെ അനുയായികളെ കാട്ടിലേക്ക് അയക്കണം. ടിപ്പുവിന്റെ അനുയായികളെ ജീവനോടെ വച്ചേക്കരുതെന്നും കത്തീല് പറഞ്ഞു.
ടിപ്പുവിനെയും ഹനുമാനെയും ചേര്‍ത്താണ് ബിജെപി എപ്പോഴും കര്‍ണാടകയില്‍ രാഷ്ട്രീയ പ്രചാരണം നടത്താറുള്ളത്. 2018ലെ നിയമസഭാ തിരഞ്ഞെടുപ്പ് വേളയില്‍ പ്രചാരണത്തിന് എത്തിയ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉന്നയിച്ച ചോദ്യവും ഇതായിരുന്നു. കര്‍ണാടക ഹനുമാന്റെ മണ്ണാണ്. വിജയനഗര സാമ്രാജ്യമാണ് ഇവിടെ ഭരിച്ചിരുന്നത്. കോണ്‍ഗ്രസുകാര്‍ ടിപ്പുവിനെയാണ് ആരാധിക്കുന്നത്. കര്‍ണാടകയിലെ ജനങ്ങള്‍ കോണ്‍ഗ്രസിനെ ഒരുതവണ തള്ളിക്കളഞ്ഞാല്‍ പിന്നെ ടിപ്പുവിനെ ആരാധിക്കാന്‍ ആളുണ്ടാകില്ലെന്നും യോഗി ആദിത്യനാഥ് പ്രസംഗിച്ചിരുന്നു.
നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ടിപ്പുവിനെയാണ് കര്‍ണാടകയില്‍ ബിജെപി ഉയര്‍ത്തിക്കാട്ടുന്നത്. ടിപ്പുവും സവര്‍ക്കറും തമ്മിലുള്ള പോരാട്ടമാണ് വരുന്ന തിരഞ്ഞെടുപ്പ് എന്നായിരുന്നു അടുത്തിടെ കത്തീലിന്റെ വിവാദ പ്രസ്താവന. കോണ്‍ഗ്രസ് അനാവശ്യമായി ടിപ്പു ജയന്തി ആഘോഷിക്കുകയാണ്. സവര്‍ക്കറെ കുറിച്ച് മോശമായി പറയുകയും ചെയ്യുന്നുവെന്നും കത്തീല് പറഞ്ഞിരുന്നു. 224 അംഗ കര്‍ണാടക നിയമസഭയിലേക്ക് ഏപ്രില്‍-മെയ് മാസങ്ങളിലാണ് തിരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്നത്. അധികാരം നിലനിര്‍ത്താമെന്ന പ്രതീക്ഷയിലാണ് ബിജെപി.
-
തലമുറ തലമുറ കൈമാറി... അതികായരുടെ കോട്ടകൾ കൈവിട്ടു പോകാതിരിക്കാൻ മക്കൾ -
ബിജെപി വിജയം 3ൽ ഒതുങ്ങില്ല, പത്തിലധികമെന്ന് സർവ്വേ, ഞെട്ടിക്കുന്ന മുന്നേറ്റമുണ്ടാക്കും, സീ ഫോർ പ്രവചനം ഇങ്ങനെ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ് -
‘കേരള ഇലക്ഷൻ ലീഗി’ൽ എൻഡിഎയുടെ ട്വന്റി 20 മാച്ച് -
‘ഒന്ന് മാറിത്തന്നൂടെ...’- ഇനി അപരന്മാർക്ക് ഡിമാന്റുള്ള രണ്ടുനാൾ -
പത്തനംതിട്ടയിൽ അഞ്ചിടത്തും പഞ്ചതന്ത്രം പയറ്റി മുന്നണികൾ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
''കോൺഗ്രസ്സ് കേരളത്തിൽ മതരാഷ്ട്രം നടപ്പിലാക്കാൻ ശ്രമിച്ചാലും അത്ഭുതപ്പെടാനില്ല..'', തുറന്നടിച്ച് അഖിൽ മാരാർ -
'ഗോൾവാൾക്കറുടെ ഫോട്ടോയ്ക്കു മുന്നിൽ താണുവണങ്ങിയത് ഏത് ഡീൽ ആയിരുന്നു?' വിഡി സതീശനോട് മുഖ്യമന്ത്രി -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications