കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കര്‍ണാടകത്തില്‍ ബിജെപിയുടെ 'മാസ്റ്റര്‍ സ്ട്രോക്ക്'!! 5 ഉപമുഖ്യമന്ത്രിമാര്‍, ലക്ഷ്യം ഇങ്ങനെ

Google Oneindia Malayalam News

ബെംഗളൂരു: രണ്ടാഴ്ച മുന്‍പാണ് കര്‍ണാടക സര്‍ക്കാരില്‍ എല്ലാ എതിര്‍പ്പുകളേയും മറികടന്ന് ബിജെപി കേന്ദ്ര നേതൃത്വം മൂന്ന് ഉപമുഖ്യമന്ത്രിമാരെ നിയമിച്ചത്. പരിചയ സമ്പന്നരായ മുതിര്‍ന്ന നേതാക്കളെ നോക്കുകുത്തിയാക്കിയാക്കി കൊണ്ടായിരുന്നു കേന്ദ്ര നേതൃത്വത്തിന്‍റെ നീക്കം. ഇതിനെതിരെ മുതിര്‍ന്ന നേതാക്കള്‍ പരസ്യമായി തന്നെ രംഗത്തെത്തിയിരുന്നു. ഇപ്പോഴും ഉപമുഖ്യമന്ത്രി പദം സംബന്ധിച്ചുള്ള അതൃപ്തികള്‍ പാര്‍ട്ടിക്കുള്ളില്‍ പുകയുകയാണ്.

ഇന്ത്യയെ ലക്ഷ്യം വെച്ച് 10,000 ഭീകരര്‍!! വന്‍ നീക്കവുമായി പാകിസ്താന്‍, മുന്നറിയിപ്പ്ഇന്ത്യയെ ലക്ഷ്യം വെച്ച് 10,000 ഭീകരര്‍!! വന്‍ നീക്കവുമായി പാകിസ്താന്‍, മുന്നറിയിപ്പ്

അതിനിടെ വീണ്ടും മുഖ്യമന്ത്രി യെഡിയൂരപ്പയെ പ്രതിസന്ധിയിലാക്കി രണ്ട് ഉപമുഖ്യമന്ത്രിമാരെ കൂടി നിയമിക്കാനുള്ള ഒരുക്കത്തിലാണ് കേന്ദ്ര നേതൃത്വം. സംസ്ഥാനത്തെ രണ്ട് പ്രമുഖ സമുദായത്തില്‍ നിന്നുള്ളവരായിരിക്കും ഇരുവരുമെന്ന് ദേശീയ മാധ്യമമായ ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. വിശദാംശങ്ങള്‍ ഇങ്ങനെ

 അതൃപ്തി പുകയുന്നു

അതൃപ്തി പുകയുന്നു

ബിജെപിയിലെ മുതിര്‍ന്ന നേതാക്കളുടേയും സഖ്യസര്‍ക്കാരിനെ താഴെയിറക്കിയ വിമതരുടേയും എതിര്‍പ്പുകളെ വകവെയ്ക്കാതെയായിരുന്നു യെഡ്ഡി സര്‍ക്കാരില്‍ മൂന്ന് ഉപമുഖ്യമന്ത്രിമാരെ കേന്ദ്ര നേതൃത്വം നിയമിച്ചത്. മുതിര്‍ന്ന ദളിത് നേതാവ് ഗോവിന്ദ് കെ കര്‍ജോള്‍, യുവ വൊക്കാലിംഗ നേതാവ് സിഎന്‍ അശ്വത് നാരായണ, ബലഗാവിയില്‍ നിന്നുള്ള ലിംഗായത്ത് നേതാവായ ലക്ഷ്മണ്‍ സവാദി എന്നിവരെയാണ് ഉപമുഖ്യമന്ത്രിമാരായി നിയമിച്ചത്. എന്നാല്‍ കേന്ദ്രനീക്കത്തിനെതിരെ മുതിര്‍ന്ന നേതാക്കള്‍ പരസ്യമായി തന്നെ രംഗത്തെത്തിയിരുന്നു.

 രണ്ട് ഉപമുഖ്യന്‍മാര്‍ കൂടി

രണ്ട് ഉപമുഖ്യന്‍മാര്‍ കൂടി

ഒരിക്കല്‍ പോലും മന്ത്രിയായിട്ടില്ലാത്ത അശ്വത് നാരായണയേയും തിരഞ്ഞെടുപ്പില്‍ പരാജയം നുണഞ്ഞ ലക്ഷ്മണ്‍ സവാദിയേയും നിയമിച്ചതാണ് നേതാക്കളെ ചൊടിപ്പിച്ചത്. ഇപ്പോഴും സംസ്ഥാന നേതാക്കള്‍ക്കിടയില്‍ ഇത് സംബന്ധിച്ച അതൃപ്തി തുടരുകയാണ്. അതിനിടയിലാണ് പുതുതായി രണ്ട് ഉപമുഖ്യമന്ത്രിമാരെ കൂടി നിയമിക്കാന്‍ കേന്ദ്ര നേതൃത്വത്തിന്‍റെ നീക്കം. പുതുതായി നിയമിക്കപ്പെടുന്ന ഉപമുഖ്യന്‍മാരില്‍ ഒരാള്‍ കുറുബ വിഭാഗത്തില്‍ നിന്നും മറ്റൊരാള്‍ പട്ടിക വിര്‍ഗത്തില്‍ നിന്നുമാകുമെന്നാണ് റിപ്പോര്‍ട്ട്.

 ലക്ഷ്യം ഇങ്ങനെ

ലക്ഷ്യം ഇങ്ങനെ

രണ്ട് ലക്ഷ്യമാണ് കേന്ദ്ര നേതൃത്വത്തിന്‍റെ നീക്കത്തിന് പിന്നില്‍ എന്നാണ് കണക്കാക്കപ്പെടുന്നത്. മുഖ്യമന്ത്രി യെഡിയൂരപ്പയുടെ ചിറകരിയുകയാണ് ഒരു ലക്ഷ്യം. കര്‍ണാടകത്തില്‍ വിമതരും ബിജെപി നേതാക്കളും ഉയര്‍ത്തുന്ന സമ്മര്‍ദ്ദങ്ങള്‍ യെഡിയൂരപ്പ പരിഹരിക്കണമെന്നായിരുന്നു കേന്ദ്ര നേതൃത്വം നല്‍കിയ നിര്‍ദ്ദേശം. ഇക്കാര്യത്തില്‍ യെഡ്ഡി ഉറപ്പ് നല്‍കിയെങ്കിലും അദ്ദേഹത്തിന് കാര്യങ്ങള്‍ പരിഹരിക്കാനായില്ല. ഇതില്‍ കേന്ദ്ര നേതൃത്വം കടുത്ത അതൃപ്തിയിലാണ്.

 പുതിയ നേതാവ്

പുതിയ നേതാവ്

പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ആയില്ലേങ്കില്‍ സംസ്ഥാനത്തെ നിയമസഭ പിരിച്ചുവിട്ട് നിയമസഭ തെരഞ്ഞെടുപ്പ് നടത്തുന്നതാണ് നല്ലതെന്ന് അമിത്ഷാ അടക്കമുള്ള കേന്ദ്ര നേതൃത്വം യെഡിയൂരപ്പയോട് വ്യക്തമാക്കിയിട്ടുണ്ട്.നിയമസഭ തെരഞ്ഞെടുപ്പിലേക്ക് പോവുകയാണെങ്കില്‍ യെഡിയൂരപ്പക്ക് പകരം പുതിയ നേതാവിനെ സംസ്ഥാനത്ത് അവതരിപ്പിക്കാം എന്ന ആലോചനയിലാണ് നേതൃത്വം.

 സമുദായങ്ങളെ തൃപ്തിപ്പെടുത്താന്‍

സമുദായങ്ങളെ തൃപ്തിപ്പെടുത്താന്‍

അതേസമയം സംസ്ഥാനത്തെ പ്രബല സമുദായങ്ങളെ തൃപ്തിപ്പെടുത്തുകയാണ് മറ്റൊരു ലക്ഷ്യമെന്നാണ് കണക്കാക്കപ്പെടുന്നത്.. സംസ്ഥാനത്തെ 70 ശതമാനവും ഈ അഞ്ച് പ്രബല സമുദായങ്ങളില്‍ നിന്നുള്ളവരാണ്. നിലവില്‍ ബിജെപിയെ ലിംഗായത്ത സമുദായത്തിന്‍റെ പാര്‍ട്ടിയായാണ് കണക്കാക്കപ്പെടുന്നത്. ഇത് പൊളിച്ചെഴുതുകയാണ് കേന്ദ്ര നേതൃത്വത്തിന്‍റെ ശ്രമം.

 യെഡ്ഡി യുഗാന്ത്യം?

യെഡ്ഡി യുഗാന്ത്യം?

കോണ്‍ഗ്രസിന്‍റേയും ജെഡിഎസിന്‍റേയും പ്രധാന വോട്ട് ബാങ്കാണ് സംസ്ഥാനത്തെ പ്രബല സമുദായമായ വൊക്കാലിംഗ. അതുകൊണ്ട് തന്നെ ലിംഗായത്ത സമുദായത്തിന്‍റെ പാര്‍ട്ടിയെന്ന പേര് മാറ്റിയെടുത്ത് മറ്റ് സമുദായങ്ങള്‍ക്കിടയിലും സ്വാധീനമുറപ്പിക്കുകയാണ് ബിജെപി ലക്ഷ്യം വെയ്ക്കുന്നത്. മാത്രമല്ല യെഡിയൂരപ്പ യുഗം അവസാനിച്ചാല്‍ ഈ അഞ്ച് ഉപമുഖ്യന്‍മാരില്‍ ആരാണോ മികച്ച പ്രകടനം നടത്തുന്നത് അവരെ പാര്‍ട്ടിയുടെ അമരത്ത് നിയമിക്കാമെന്നും നേതൃത്വം കണകാക്കുന്നു.

 രമേശ് ജാര്‍ഖിഹോളിക്ക് പരിഗണന

രമേശ് ജാര്‍ഖിഹോളിക്ക് പരിഗണന

17 വിമത നേതാക്കളുടെ അയോഗ്യത സംബന്ധിച്ചുള്ള സുപ്രീം കോടതി വിധിക്ക് ശേഷമായിരിക്കും ഉപമുഖ്യമന്ത്രിമാരെ നിയമിക്കാന്‍ സാധ്യത എന്നാണ് റിപ്പോര്‍ട്ട്. അയോഗ്യത കോടതി തടഞ്ഞാല്‍ വിമത നീക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കൂടിയായ രമേശ് ജാര്‍ഖിഹോളിയെ ഉപമുഖ്യമന്ത്രിയായി നിയമിച്ചേക്കാന്‍ സാധ്യത ഉണ്ടെന്നാണ് വിവരം. അയോഗ്യത കോടതി ശരിവെച്ചാല്‍ ഒരു പക്ഷേ ആരോഗ്യമന്ത്രി കൂടിയായ ബി ശ്രീരാമലുവിനെ ഉപമുഖ്യമന്ത്രിയാക്കാനും സാധ്യത ഉണ്ട്.

കുറുബ വിഭാഗം

കുറുബ വിഭാഗം

അതേസമയം കുറുബ സമുദായത്തില്‍ നിന്ന് ആരെ നിയമിക്കണമെന്ന കാര്യത്തില്‍ ഇപ്പോഴും നേതൃത്വത്തിനിടയില്‍ അവ്യക്തത തുടരുകയാണ്. നിലവില്‍ മുതിര്‍ നേതാവായ കെഎസ് ഈശ്വരപ്പയെ നിയമിച്ചേക്കുമെന്നാണ് കണക്കാക്കപെടുന്നത്. നേരത്തേ ജഗദീഷ് ഷെട്ടാര്‍ മന്ത്രിസഭയില്‍ ഉപമുഖ്യമന്ത്രിയായിരുന്നു ഈശ്വരപ്പ. വിമത നേതാക്കളായ എഎച്ച് വിശ്വനാഥും ഭൈരതി ബസവരാജും കുറുബ സമുദായംഗങ്ങളാണ്. ഇവര്‍ക്കും നറുക്ക് വീഴാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്.

സ്ഥിതി അതീവ ഗുരുതരം: കേരളത്തിലെ 21 അണക്കെട്ടുകളില്‍ ഭൂചലന സാധ്യത കൂടുതലെന്ന് റിപ്പോര്‍ട്ട്

English summary
Karnataka BJP to appoint 5 deputy CM's
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X