കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കര്‍ണാടകത്തില്‍ നരേന്ദ്ര മോദി കോപ്റ്ററിലെത്തിച്ച കറുത്ത പെട്ടിയിലെന്ത്? വിശദീകരണം ഇങ്ങനെ

Google Oneindia Malayalam News

ബെംഗളൂരു: പ്രധാനമന്ത്രി കര്‍ണാടകയില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയപ്പോള്‍ സംശയാസ്പദമായ സാഹചര്യത്തില്‍ കറുത്ത പെട്ടി കാണപ്പെട്ടിരുന്നു. മോദി ഇറങ്ങിയതിന് പിന്നാലെയാണ് കറുത്ത പെട്ടി മറ്റൊരു ഭാഗത്തേക്ക് കൊണ്ടുപോയതും സ്വകാര്യ വാഹനത്തില്‍ കയറ്റിയതും. തിരഞ്ഞെടുപ്പില്‍ വോട്ട് പിടിക്കാന്‍ മോദി പണം കൊണ്ടുവന്നതാണെന്നാണ് ആക്ഷേപം ഉയര്‍ന്നത്.

എന്താണ് എന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അന്വേഷിച്ച് കണ്ടുപിടിക്കണമെന്നു കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യപ്പെട്ടു. പെട്ടി കയറ്റിയ ഉടനെ സ്വകാര്യവാഹനം അതിവേഗത്തില്‍ ചീറിപ്പായുകയായിരുന്നു. ഇതിന്റെ വീഡിയോ കോണ്‍ഗ്രസ് നേതാക്കള്‍ പുറത്തുവിട്ടതോടെയാണ് വിവാദമായത്. എന്നാല്‍ എന്താണ് പെട്ടിയിലെന്ന് വിശദമാക്കിയിരിക്കുകയാണ് ബിജെപി നേതൃത്വം.....

 യൂത്ത് കോണ്‍ഗ്രസ് നേതാവ്

യൂത്ത് കോണ്‍ഗ്രസ് നേതാവ്

യൂത്ത് കോണ്‍ഗ്രസ് നേതാവ് ശ്രീവാസ്തവയാണ് മോദി ഹെലികോപ്റ്ററില്‍ നിന്ന് ഇറങ്ങിയ പിന്നാലെ കറുത്ത പെട്ടി സ്വകാര്യ വാഹനത്തില്‍ കയറ്റുന്ന വീഡിയോ ദൃശ്യം പുറത്തുവിട്ടത്. എന്തായിരുന്നു ആ പെട്ടിയില്‍? എന്ന ചോദ്യവും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

വോട്ട് പിടിക്കാന്‍ പണം?

വോട്ട് പിടിക്കാന്‍ പണം?

യൂത്ത് കോണ്‍ഗ്രസ് നേതാവ് വീഡിയോ പുറത്തുവിട്ടതിന് പിന്നാലെയാണ് സംഭവം ചര്‍ച്ചയായത്. ബിജെപി വോട്ട് പിടിക്കാന്‍ പണമെത്തിച്ചതാണ് എന്ന ആരോപണം ഉയര്‍ന്നു. എന്താണ് പെട്ടിയിലെന്ന് അന്വേഷിക്കണമെന്ന കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

കെപിസിസിയുടെ ഇടപെടല്‍

കെപിസിസിയുടെ ഇടപെടല്‍

തിരഞ്ഞെടുപ്പ് കമ്മീഷന് കോണ്‍ഗ്രസ് നേതാക്കള്‍ പരാതി നല്‍കി. കൂടാതെ മറ്റു പലരും വീഡിയോ പങ്കുവച്ചു. കര്‍ണാടക പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷന്‍ ദിനേശ് ഗുണ്ടുറാവു ഉള്‍പ്പെടെയുള്ള നേതാക്കള്‍ വിഷയത്തില്‍ പ്രതികരണം ആവശ്യപ്പെട്ട് രംഗത്തെത്തി.

ബിജെപി പറയുന്നു

ബിജെപി പറയുന്നു

ഇതോടെ ബിജെപി നേതൃത്വം വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണിപ്പോള്‍. ചിത്രദുര്‍ഗ ജില്ലാ ബിജെപി നേതൃത്വമാണ് വിശദീകരണവുമായി എത്തിയിരിക്കുന്നത്. ഇലക്ട്രോണിക് ഉപകരണങ്ങളും പാര്‍ട്ടിയുടെ ലോഗോയുമായിരുന്നു പെട്ടിയിലെന്ന് ബിജെപി പറയുന്നു.

പത്ത് മിനുട്ടിനകം

പത്ത് മിനുട്ടിനകം

ടെലിപ്രമൊട്ടര്‍, പാര്‍ട്ടിയുടെ ലോഗോ, മറ്റു ചില ഉപകരണങ്ങള്‍ എന്നിവയായിരുന്നു പെട്ടിയില്‍. മൂന്ന് ഹെലികോപ്റ്ററുകളില്‍ ഒന്നിലായിരുന്നു ഈ കറുത്ത പെട്ടി. ഇത് പത്ത് മിനുട്ടിനകം സ്റ്റേജിലെത്തിക്കേണ്ടതുണ്ടായിരുന്നുവെന്നും ബിജെപി ചിത്രദുര്‍ഗ അധ്യക്ഷന്‍ കെഎസ് നവീന്‍ പറഞ്ഞു.

പ്രധാനമന്ത്രിക്കൊപ്പം പോയാല്‍

പ്രധാനമന്ത്രിക്കൊപ്പം പോയാല്‍

പ്രധാനമന്ത്രിയുടെ പ്രസംഗത്തിനോട് അനുബന്ധിച്ച സ്‌റ്റേജിലെത്തിക്കേണ്ട ഉപകരണങ്ങളായിരുന്നു പെട്ടിയില്‍. പ്രധാനമന്ത്രിയുടെ വാഹനവ്യൂഹത്തില്‍ 13 വാഹനങ്ങളാണുണ്ടായിരുന്നത്. ആ വാഹനങ്ങള്‍ക്കൊപ്പം പോയാല്‍ ഉപകരണങ്ങള്‍ എത്തിക്കാന്‍ സാധിക്കില്ലായിരുന്നു. പ്രധാനമന്ത്രിയുടെ പ്രസംഗം വൈകുമായിരുന്നുവെന്നും നവീന്‍ പറഞ്ഞു.

 സുരക്ഷ ഇങ്ങനെ

സുരക്ഷ ഇങ്ങനെ

പ്രധാനമന്ത്രിയുടെ സുരക്ഷാ ചുമതല എസ്പിജെ സംഘത്തിനായിരുന്നു. പ്രധാനമന്ത്രിയുടെ ഓഫീസിലെ സാങ്കേതിക വിദഗ്ധ സംഘമാണ് മറ്റു കാര്യങ്ങള്‍ നിയന്ത്രിച്ചത്. വാഹനങ്ങള്‍ക്കുള്ള സുരക്ഷ ഒരുക്കിയത് സെന്‍ട്രല്‍ റേഞ്ച് ഐജിയുടെ നേതൃത്വത്തിലുള്ള ജില്ലാ പോലീസ് ആയിരുന്നുവെന്നും കെഎസ് നവീന്‍ വിശദീകരിച്ചു.

തമിഴ്‌നാട്ടില്‍ കോടികള്‍ മറിയുന്നു; തിരഞ്ഞെടുപ്പ് റദ്ദാക്കും, വെല്ലൂര്‍ സിമന്റ് ഗോഡൗണില്‍ 11 കോടിതമിഴ്‌നാട്ടില്‍ കോടികള്‍ മറിയുന്നു; തിരഞ്ഞെടുപ്പ് റദ്ദാക്കും, വെല്ലൂര്‍ സിമന്റ് ഗോഡൗണില്‍ 11 കോടി

കൂടുതല്‍ തിരഞ്ഞെടുപ്പ് വാര്‍ത്തകള്‍ക്ക് ക്ലിക്ക് ചെയ്യൂകൂടുതല്‍ തിരഞ്ഞെടുപ്പ് വാര്‍ത്തകള്‍ക്ക് ക്ലിക്ക് ചെയ്യൂ

English summary
Karnataka: Black trunk in Modi’s chopper had electronic equipment and party logos, clarifies BJP
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X