കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അതിര്‍ത്തി വിഷയം; സുപ്രീം കോടതിയില്‍ കര്‍ണാടകത്തിന് തിരിച്ചടി, ഹൈക്കോടതി വിധി സ്റ്റേ ചെയ്തില്ല

Google Oneindia Malayalam News

ദില്ലി: അതിര്‍ത്തി പ്രശ്നത്തില്‍ കര്‍ണാടക സര്‍ക്കാറിന് സുപ്രീം കോടതിയില്‍ തിരിച്ചടി. മംഗലാപുരത്തേക്കുള്ള അതിര്‍ത്തി കേരളത്തിന് തുറന്നു കൊടുക്കണമെന്ന കേരള ഹൈക്കോടതിയുടെ ഇത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തില്ല. രോഗികളെ കടത്തിവിടുന്നതിന് വേണ്ടി മാര്‍ഗരേഖ തയ്യാറാക്കണമെന്നാണ് കോടതി നിര്‍ദ്ദേശിച്ചിട്ടുള്ളത്. ചീഫ് സെക്രട്ടറിമാരും ആരോഗ്യ മന്ത്രാലയം സെക്രട്ടറിയും ചേർന്ന് ചർച്ച ചെയ്ത് രമ്യമായി പ്രശ്നം പരിഹരിക്കാനും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. കേസില്‍ ചൊവ്വാഴ്ച അന്തിമ വിധി ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഉപതിരഞ്ഞെടുപ്പ്; കളി തുടങ്ങി കമല്‍നാഥ്, ജീതു പട്വാരിക്ക് പുതിയ നിയമനം, ലക്ഷ്യം 18 സീറ്റ്ഉപതിരഞ്ഞെടുപ്പ്; കളി തുടങ്ങി കമല്‍നാഥ്, ജീതു പട്വാരിക്ക് പുതിയ നിയമനം, ലക്ഷ്യം 18 സീറ്റ്

Recommended Video

cmsvideo
അതിര്‍ത്തി അടച്ച കര്‍ണാടകയെ പാഠം പഠിപ്പിക്കാന്‍ മലയാളികള്‍

കേരളാ ഹൈക്കോടതി ഉത്തരവിനെതിരെ കർണാടകം നൽകിയ ഹർജിയിലാണ് സുപ്രീംകോടതി നിർദേശം. കേരളാ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്‍റെ ഉത്തരവിന് തത്കാലം സ്റ്റേ ഇല്ലെന്ന് വ്യക്തമാക്കിയ കോടതി, അത്യാവശ്യ വാഹനങ്ങക്ക് അതിര്‍ത്തി കടന്നു പോവാന്‍ അനുമതി നല്‍കേണ്ടി വരുമെന്ന് വ്യക്തമാക്കുന്നു. ഏതൊക്കെ വാഹനങ്ങള്‍ കടത്തി വിടണം എന്ന് തീരുമാനിക്കാനാണ് സമിത് ഉണ്ടാക്കാന്‍ കോടതി നിര്‍ദ്ദേശിച്ചത്.

sc

വീഡിയോ കോൺഫൻസിംഗ് വഴിയായിരുന്നു ജസ്റ്റിസ് നാഗേശ്വര റാവു അധ്യക്ഷനായ ബഞ്ച് ഹർജി പരിഗണിച്ചത്. അതേസമയം അതിര്‍ത്തി വിഷയത്തില്‍ കാസർകോട് എംപി രാജ്മോഹൻ ഉണ്ണിത്താൻ അടക്കമുള്ളവർ നൽകിയ ഹർജികൾ ഇന്ന് സുപ്രീംകോടതി പരിഗണനയ്ക്ക് എടുത്തില്ല. സംസ്ഥാനങ്ങളുടെ മാത്രം വാദം കേള്‍ക്കാന്‍ കോടതി തീരുമാനിക്കുകയായിരുന്നു.

മൗലികാവകാശങ്ങൾ സംരക്ഷിക്കാൻ എല്ലാ സർക്കാരുകൾക്കും ഉത്തരവാദിത്തമുണ്ട്. കേന്ദ്രസർക്കാർ ഈ വിഷയത്തിൽ അടിയന്തര നടപടികൾ സ്വീകരിക്കണം. ദേശീയ പാതകൾ കേന്ദ്രത്തിന്റെ അധികാര പരിധിയിൽ വരുന്ന വിഷയമാണെന്നും ഹൈക്കോടതി ഉത്തരവിൽ ചൂണ്ടിക്കാണിച്ചിരുന്നു. കേരള- കർണാടക ചീഫ് സെക്രട്ടറിമാരുടെ ചർച്ച പരാജയപ്പെട്ടതോടെയാണ് പ്രതിസന്ധി പരിഹരിക്കുന്നതിനായി കേരള ഹൈക്കോടതി ഈ വിഷയത്തിൽ ഉത്തരവ് പുറപ്പെടുവിച്ചിരുന്നത്.

ഹൈക്കോടതി ഉത്തരവിട്ടിട്ടും കാസര്‍കോട് തലപ്പാടി അതിര്‍ത്തി തുറക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ ഇതുവരെ തയ്യാറായിട്ടില്ല. രോഗികളുമായി പോയ വാഹനത്തെ ഇപ്പോഴും അതിര്‍ത്തിയില്‍ കര്‍ണാടക തടയുകയാണ്. മേഖലയില്‍ കൂടുതല്‍ പൊലീസിനെ വിന്യസിക്കുകയും ചെയ്തിട്ടുണ്ട് കര്‍ണാടക. രോഗികളുമായി കടന്ന് പോവുന്ന ആംബലുന്‍സുകളെ കടത്തിവിടണമെന്ന ആവശ്യം ശക്തമാവുമ്പോഴും അത് പരിഗണിക്കാന്‍ കര്‍ണാടക ഇതുവരെ തയ്യാറായിട്ടില്ല. അതിര്‍ത്തി അടച്ചതോടെ കഴിഞ്ഞ 5 ദിവസത്തിനിടെ 7 പേരാണ് കാസര്‍കോട് ജില്ലയില്‍ ചികിത്സ കിട്ടാതെ മരിച്ചിരുന്നു.

ചരിത്രം ആവര്‍ത്തിക്കും ആദ്യം ദുരന്തമായും പിന്നെ പ്രഹസനമായും; ദീപം കത്തിക്കലില്‍ രൂക്ഷ വിമര്‍ശനംചരിത്രം ആവര്‍ത്തിക്കും ആദ്യം ദുരന്തമായും പിന്നെ പ്രഹസനമായും; ദീപം കത്തിക്കലില്‍ രൂക്ഷ വിമര്‍ശനം

English summary
karnataka border issue; no stay on kerala high court ruling
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X