ബ്രാഹ്മണര്‍ മൃഗബലി നടത്തിയത് വിവാദത്തില്‍
ഷിമോഗ: കര്‍ണാടകത്തില്‍ നിരോധിച്ച ആചാരം നടത്തിയ ബ്രാഹ്മണ വിഭാഗം വിവാദത്തില്‍. ഷിമോഗക്കടുത്തുള്ള മാട്ടൂറില് ബ്രാഹ്മണ സമുദായത്തിലെ തന്നെ സന്‍കേതി വിഭാഗം നടത്തിയ മൃഗബലിയാണ് വിവാദത്തിലായത്. ആടുകളെ കഴുത്തുഞെരിച്ച് കൊന്നശേഷം അഗ്നിക്ക് സമര്‍പ്പിക്കുന്നതാണ് ആചാരം. ഇത്തരത്തില്‍ 8 ആടുകളെയാണ് മൃഗബലിക്കിരയാക്കിയതെന്ന് പറയുന്നു.
സോമ യജ്ഞ എന്നാണ് ആചാരത്തിന്റെ പേര്. വര്‍ഷങ്ങള്‍ക്കുമുന്‍പുതന്നെ ഈ ദുരാചാരം അവസാനിപ്പിച്ചിരുന്നു. എന്നാല്‍ അധികൃതരുടെ കണ്ണുവെട്ടിച്ച് ആചാരം വീണ്ടും നടത്തുകയായിരുന്നു. ഇത് ബ്രാഹ്മണ സമുദായങ്ങള്‍ക്കിടയില്‍ തന്നെ വലിയ ചര്‍ച്ചക്കു തന്നെ വഴി വെച്ചിരിക്കുകയാണ്. സംഭവത്തില്‍ അധികൃതര്‍ നടപടിയെടുക്കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.

സംസ്കൃത പണ്ഡിതനായ ഡോ സനത്ത്കുമാറാണ് സോമയജ്ഞയുടെ പ്രധാന സംഘാടകനെന്നാണ് റിപ്പോര്‍ട്ട്. നിരോധിച്ച ആചാരം നടപ്പിലാക്കുക വഴി സമുദായത്തെ തന്നെ ഒരുകൂട്ടര്‍ അപമാനിച്ചിരിക്കുകയാണെന്ന് പറയുന്നു. മൃഗങ്ങളെ കൊലപ്പെടുത്തിയശേഷം അവയുടെ ഇറച്ചി ഭക്ഷിച്ചതായും ആരോപണം ഉയര്‍ന്നിട്ടുണ്ട്.
കന്നട, മലയാളം, തമിഴ് തുടങ്ങിയ ഭാഷകള്‍ ഇടകലര്‍ന്ന ഭാഷ സംസാരിക്കുന്ന വിഭാഗമാണ് സന്‍കേതി. ലോകത്തുതന്നെ ഇവര്‍ 25,000ത്തില്‍ താഴെ മാത്രമേ അംഗങ്ങളായുള്ളു. പലതരത്തിലുള്ള വിചിത്രങ്ങളായ ആചാരങ്ങള്‍ തുടര്ന്നുപോന്നിരുന്നവരാണ് ഇവര്‍. സംഭവം വിവാദമായതോടെ സംഘാടകരില്‍ പലരും സ്ഥലത്തുനിന്നും മാറിയതായാണ് റിപ്പോര്‍ട്ട്.
-
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
സ്വർണ വില കുറഞ്ഞിട്ടും മലയാളികൾ വാങ്ങുന്നില്ല, ഒരേയൊരു കാരണം; പ്രതിസന്ധി പങ്കുവെച്ച് വ്യാപാരികൾ -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
73 മിനുറ്റ് കൊണ്ട് ബുള്ളറ്റ് ട്രൈയിനിൽ ബെംഗളൂരുവിലെത്താം, ഇതൊക്കെ നടക്കുന്ന കാര്യമാണോ? സോഷ്യൽ മീഡിയാ ചർച്ച -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
ബെംഗളൂരു രണ്ടാം എയർപോർട്ട്: ഇത്തവണ കർണാടക രണ്ടും കൽപ്പിച്ച്, പരിഗണനയിൽ ഈ 3 സ്ഥലങ്ങൾ -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍












Click it and Unblock the Notifications