കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബ്രാഹ്മണര്‍ മൃഗബലി നടത്തിയത് വിവാദത്തില്‍

  • By Anwar Sadath
Google Oneindia Malayalam News

ഷിമോഗ: കര്‍ണാടകത്തില്‍ നിരോധിച്ച ആചാരം നടത്തിയ ബ്രാഹ്മണ വിഭാഗം വിവാദത്തില്‍. ഷിമോഗക്കടുത്തുള്ള മാട്ടൂറില്‍ ബ്രാഹ്മണ സമുദായത്തിലെ തന്നെ സന്‍കേതി വിഭാഗം നടത്തിയ മൃഗബലിയാണ് വിവാദത്തിലായത്. ആടുകളെ കഴുത്തുഞെരിച്ച് കൊന്നശേഷം അഗ്നിക്ക് സമര്‍പ്പിക്കുന്നതാണ് ആചാരം. ഇത്തരത്തില്‍ 8 ആടുകളെയാണ് മൃഗബലിക്കിരയാക്കിയതെന്ന് പറയുന്നു.

സോമ യജ്ഞ എന്നാണ് ആചാരത്തിന്റെ പേര്. വര്‍ഷങ്ങള്‍ക്കുമുന്‍പുതന്നെ ഈ ദുരാചാരം അവസാനിപ്പിച്ചിരുന്നു. എന്നാല്‍ അധികൃതരുടെ കണ്ണുവെട്ടിച്ച് ആചാരം വീണ്ടും നടത്തുകയായിരുന്നു. ഇത് ബ്രാഹ്മണ സമുദായങ്ങള്‍ക്കിടയില്‍ തന്നെ വലിയ ചര്‍ച്ചക്കു തന്നെ വഴി വെച്ചിരിക്കുകയാണ്. സംഭവത്തില്‍ അധികൃതര്‍ നടപടിയെടുക്കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.

goat

സംസ്‌കൃത പണ്ഡിതനായ ഡോ സനത്ത്കുമാറാണ് സോമയജ്ഞയുടെ പ്രധാന സംഘാടകനെന്നാണ് റിപ്പോര്‍ട്ട്. നിരോധിച്ച ആചാരം നടപ്പിലാക്കുക വഴി സമുദായത്തെ തന്നെ ഒരുകൂട്ടര്‍ അപമാനിച്ചിരിക്കുകയാണെന്ന് പറയുന്നു. മൃഗങ്ങളെ കൊലപ്പെടുത്തിയശേഷം അവയുടെ ഇറച്ചി ഭക്ഷിച്ചതായും ആരോപണം ഉയര്‍ന്നിട്ടുണ്ട്.

കന്നട, മലയാളം, തമിഴ് തുടങ്ങിയ ഭാഷകള്‍ ഇടകലര്‍ന്ന ഭാഷ സംസാരിക്കുന്ന വിഭാഗമാണ് സന്‍കേതി. ലോകത്തുതന്നെ ഇവര്‍ 25,000ത്തില്‍ താഴെ മാത്രമേ അംഗങ്ങളായുള്ളു. പലതരത്തിലുള്ള വിചിത്രങ്ങളായ ആചാരങ്ങള്‍ തുടര്‍ന്നുപോന്നിരുന്നവരാണ് ഇവര്‍. സംഭവം വിവാദമായതോടെ സംഘാടകരില്‍ പലരും സ്ഥലത്തുനിന്നും മാറിയതായാണ് റിപ്പോര്‍ട്ട്.

English summary
Karnataka: Brahmins Sacrifice Sheep, Drink Country Liquor
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X