കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്‍ആര്‍ സന്തോഷിന്റെ നിയമനം; ബിജെപി ഭരണം മൂക്കുകുത്തി വീഴുമെന്ന് കോണ്‍ഗ്രസ്, യെഡ്ഡിയുടെ നിഴല്‍...

  • By Desk
Google Oneindia Malayalam News

ബെംഗളൂരു: കര്‍ണാടകയിലെ ബിജെപി സര്‍ക്കാര്‍ വീഴുന്നതിന് ഇനി അധിക നാള്‍ വേണ്ടെന്ന് കോണ്‍ഗ്രസ്. ആഭ്യന്തര കലഹം രൂക്ഷമായതിനാല്‍ ബിഎസ് യെഡിയൂരപ്പ സര്‍ക്കാരിന്റെ നാളുകള്‍ എണ്ണപ്പെട്ടുവെന്നും കോണ്‍ഗ്രസ് പറയുന്നു. എന്‍ആര്‍ സന്തോഷിന്റെ പുതിയ നിയമനമാണ് കോണ്‍ഗ്രസിന് ആശ്വാസം നല്‍കുന്നത്.

മുഖ്യമന്ത്രി യെഡിയൂരപ്പയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായിട്ടാണ് സന്തോഷിനെ നിയമിക്കുന്നത്. ഒട്ടേറെ ബിജെപി നേതാക്കള്‍ക്ക് ഇതില്‍ അമര്‍ഷമുണ്ട്. ഈ അമര്‍ഷം തങ്ങള്‍ക്ക് അനുകൂലമാകുമെന്ന് കോണ്‍ഗ്രസ് കരുതുന്നു. ഈ വേളയിലാണ് ആരാണ് എന്‍ആര്‍ സന്തോഷ് എന്ന ചോദ്യം ഉയരുന്നത്. ഒട്ടേറെ വിവാദങ്ങളില്‍ ഉള്‍പ്പെട്ട വ്യക്തിത്വം...

ബിജെപിയില്‍ കൂട്ടപ്പൊരിച്ചില്‍

ബിജെപിയില്‍ കൂട്ടപ്പൊരിച്ചില്‍

എന്‍ആര്‍ സന്തോഷിനെ പൊളിറ്റിക്കല്‍ സെക്രട്ടറിയായി നിയമിച്ചുള്ള യെഡിയൂരപ്പയുടെ നീക്കം ബിജെപിയില്‍ കൂട്ടപ്പൊരിച്ചിലിന് ഇടയാക്കിയിട്ടുണ്ട്. നേരത്തെ യെഡിയൂരപ്പയ്ക്ക് കൂടെ നിഴല്‍ പോലെ കാണ്ടിരുന്ന വ്യക്തിയാണ് സന്തോഷ്. മാത്രമല്ല, യെഡിയൂരപ്പയുടെ അനന്തരവനുമാണ്.

രണ്ടു ലക്ഷ്യങ്ങള്‍

രണ്ടു ലക്ഷ്യങ്ങള്‍

യെഡിയൂരപ്പയുടെ സഹോദരിയുടെ മകളുടെ മകനാണ് സന്തോഷ്. മന്ത്രിമാരുടെ റാങ്കിലാണ് നിയമനം. ചില ബിജെപി വിമതരുമായും സന്തോഷിന് അടുത്ത ബന്ധമുണ്ട്. സന്തോഷിന്റെ നിയമത്തിലൂടെ വിമതരെ തകര്‍ക്കുകയും കുടുംബത്തിന്റെ ഐക്യം ശക്തിപ്പെടുത്തലുമാണ് യെഡിയൂരപ്പയുടെ ലക്ഷ്യമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

നാലാമത്തെ പൊളിറ്റിക്കല്‍ സെക്രട്ടറി

നാലാമത്തെ പൊളിറ്റിക്കല്‍ സെക്രട്ടറി

എംപി രേണുകാചാര്യ, എസ്ആര്‍ വിശ്വനാഥ്, ശങ്കര്‍ ഗൗഡ പാട്ടീല്‍ എന്നീ മൂന്ന് ബിജെപി നേതാക്കള്‍ നിലവില്‍ യെഡിയൂരപ്പയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിമാരാണ്. മന്ത്രിപദവി നല്‍കാന്‍ സാധിക്കാതെ വന്നപ്പോഴാണ് മൂന്ന് പേരെയും സെക്രട്ടറി പദവി നല്‍കി സമാധാനിപ്പിച്ചത്. ഇനിയും എന്തിനാണ് ഒരു സെക്രട്ടറി എന്ന ചോദ്യമാണ് ഉയരുന്നത്.

നിര്‍ണായക പങ്ക്

നിര്‍ണായക പങ്ക്

നേരത്തെ യെഡിയൂരപ്പയുടെ പേഴ്‌സണല്‍ സെക്രട്ടിയായി പ്രവര്‍ത്തിച്ച വ്യക്തിയാണ് എന്‍ആര്‍ സന്തോഷ്. കോണ്‍ഗ്രസിലെയും ജെഡിഎസ്സിലെയും വിമതരെ ചാടിച്ച് ബിജെപിയില്‍ എത്തിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചിരുന്നു സന്തോഷ്. യെഡിയൂരപ്പയുടെ മിക്ക രാ്ര്രഷ്ടീയ തീരുമാനങ്ങള്‍ക്കും പിന്നില്‍ സന്തോഷിന്റെ രഹസ്യ സ്വാധീനമാണെന്നും സംസാരമുണ്ടായിരുന്നു.

ഒട്ടേറെ കേസുകള്‍

ഒട്ടേറെ കേസുകള്‍

ബിജെപി നേതാവും മന്ത്രിയുമായ കെഎസ് ഈശ്വരപ്പയുടെ പ്രൈവറ്റ് അസിസ്റ്റന്റ് വിനയ് എന്‍എസിനെ തട്ടിക്കൊണ്ടുപോയ കേസില്‍ പ്രതിയാണ് എന്‍ആര്‍ സന്തോഷ്. 2017ല്‍ ഈ കേസില്‍ ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തിരുന്നു. സ്ത്രീധന പീഡനം, കൊലപാതക ശ്രമം എന്നീ കേസുകളിലും സന്തോഷ് പ്രതിയാണ്.

വിമത നീക്കത്തിന്റെ സൂചനകള്‍

വിമത നീക്കത്തിന്റെ സൂചനകള്‍

മാസങ്ങള്‍ക്ക് മുമ്പ് നേതൃമാറ്റം ആവശ്യപ്പെട്ട് ബിജെപി നേതാക്കള്‍ക്കിടയില്‍ ഒരു കത്ത് പ്രചരിച്ചിരുന്നു. ഇതിന് പിന്നില്‍ സന്തോഷാണെന്ന് ചില ബിജെപി നേതാക്കള്‍ പറയുന്നു. യെഡിയൂരപ്പയെ സമ്മര്‍ദ്ദത്തിലാക്കി സുപ്രധാന പദവി തരപ്പെടുത്താന്‍ സന്തോഷ് നടത്തിയ നീക്കമാണിതെന്നാണ് ഇവര്‍ പറയുന്നത്.

കടുത്ത അമര്‍ഷം

കടുത്ത അമര്‍ഷം

ചില ബന്ധുക്കള്‍ മുന്‍ കൈയ്യെടുത്താണ് സന്തോഷിനെ വീണ്ടും യെഡിയൂരപ്പ ക്യാംപിലെത്തിച്ചതെന്നും ഇതിന് പിന്നില്‍ വന്‍ ലക്ഷ്യങ്ങളുണ്ടെന്നും ബിജെപി വൃത്തങ്ങള്‍ പറയുന്നു. എന്നാല്‍ സന്തോഷിന്റെ വരവില്‍ ഒരു വിഭാഗം ബിജെപി നേതാക്കള്‍ക്ക് കടുത്ത അമര്‍ഷമുണ്ട്. ഇത് തങ്ങള്‍ക്ക് അനുകൂലമാകുമെന്നാണ് കോണ്‍ഗ്രസിന്റെ പ്രതീക്ഷ.

രഹസ്യ യോഗം

രഹസ്യ യോഗം

മന്ത്രിമാര്‍ക്ക് തുല്യമായ പദവി നല്‍കിയാണ് സന്തോഷിനെ നിയമിക്കുന്നത്. ഇത് ചോദ്യം ചെയ്യുകയാണ് മുരുകേഷ് നിറാനിയും ഉമേഷ് കട്ടിയും ഉല്‍പ്പെടെയുള്ള ബിജെപി നേതാക്കള്‍. ഇവര്‍ കഴിഞ്ഞദിവസം ചേര്‍ന്ന രഹസ്യ യോഗത്തില്‍ വിഷയം ചര്‍ച്ച ചെയ്തിരുന്നു.

കരുക്കള്‍ നീക്കുന്നു

കരുക്കള്‍ നീക്കുന്നു

കോണ്‍ഗ്രസിലെയും ജെഡിഎസ്സിലെയും വിമതര്‍ ബിജെപിയില്‍ ചേരുകയും മന്ത്രിപദവികള്‍ കൈവശപ്പെടുത്തിയതിലും ബിജെപിയിലെ പഴയ ചില നേതാക്കള്‍ക്ക് അമര്‍ഷമുണ്ട്. ഇതിനിടെയാണ് സന്തോഷിന്റെ വരവ്. ഇതോടെ സുപ്രധാന പദവികള്‍ ഒരുകാലത്തും കിട്ടില്ലെന്ന് ബോധ്യമായ ബിജെപി നേതാക്കളാണ് പ്രത്യേക യോഗം ചേര്‍ന്ന് കരുക്കള്‍ നീക്കുന്നത്.

അജണ്ടകള്‍ മാറ്റിവയ്ക്കൂ... നിങ്ങള്‍ എന്തു ചെയ്തു? മോദിയോട് സുപ്രധാന ചോദ്യങ്ങളുമായി കപില്‍ സിബല്‍അജണ്ടകള്‍ മാറ്റിവയ്ക്കൂ... നിങ്ങള്‍ എന്തു ചെയ്തു? മോദിയോട് സുപ്രധാന ചോദ്യങ്ങളുമായി കപില്‍ സിബല്‍

യുഎസ്സില്‍ പ്രതിഷേധാഗ്നി; 24 നഗരങ്ങള്‍ കത്തുന്നു, നായകളെ വിടുമെന്ന് ട്രംപ്, കൂട്ട അറസ്റ്റ്, കര്‍ഫ്യൂയുഎസ്സില്‍ പ്രതിഷേധാഗ്നി; 24 നഗരങ്ങള്‍ കത്തുന്നു, നായകളെ വിടുമെന്ന് ട്രംപ്, കൂട്ട അറസ്റ്റ്, കര്‍ഫ്യൂ

English summary
Karnataka: BS Yediyurappa Appoints NR Santhosh as political secretary
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X