കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡികെ ശിവകുമാറുമായി യെഡിയൂരപ്പ ചര്‍ച്ചയ്ക്ക്; കര്‍ണാടകയില്‍ പുതിയ നീക്കം, സിദ്ധരാമയ്യയുമായും ചര്‍ച്ച

  • By Desk
Google Oneindia Malayalam News

ബെംഗളൂരു: കര്‍ണാടക മുഖ്യമന്ത്രി ബിഎസ് യെഡിയൂരപ്പ കോണ്‍ഗ്രസ് നേതാക്കളുമായി ചര്‍ച്ചയ്ക്ക്, കൊറോണ പ്രതിരോധ പ്രവര്‍ത്തനത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ച ചില നടപടികളെ കോണ്‍ഗ്രസ് രൂക്ഷമായി വിമര്‍ശിച്ച സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ പുതിയ നീക്കം. കഴിഞ്ഞദിവസം 1610 കോടി രൂപയുടെ പാക്കേജ് സര്‍ക്കാര്‍ സാധാരണക്കാര്‍ക്കായി പ്രഖ്യാപിച്ചിരുന്നു.

എന്നാല്‍ കുടിയേറ്റ തൊഴിലാളികള്‍ക്ക് നാട്ടിലേക്ക് തിരിക്കാന്‍ ഏര്‍പ്പെടുത്തിയ പ്രത്യേക ട്രെയിനുകള്‍ കര്‍ണടാക സര്‍ക്കാര്‍ റദ്ദാക്കിയതാണ് പുതിയ വിവാദം. ഇത് ക്രൂരമാണെന്ന് കോണ്‍ഗ്രസ് പറയുന്നു. വന്‍കിട നിര്‍മാണ കമ്പനികളുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് യെഡിയൂരപ്പ ട്രെയിനുകള്‍ റദ്ദാക്കാന്‍ തീരുമാനിച്ചത്. ഇതോടെ തൊഴിലാളികള്‍ നടന്ന് നാട്ടിലേക്ക് പോകുകയാണ്....

എങ്ങനെ ശക്തിപ്പെടുത്തും

എങ്ങനെ ശക്തിപ്പെടുത്തും

രാജ്യത്തിന്റെ ഐടി നഗരമാണ് ബെംഗളൂരു. ഒട്ടേറെ വ്യവസായങ്ങളും കര്‍ണടാകത്തിലുണ്ട്. ലോക്ക് ഡൗണ്‍ അവസാനിച്ചാല്‍ സാമ്പത്തിക രംഗം എങ്ങനെ ശക്തിപ്പെടുത്തുമെന്ന് കോണ്‍ഗ്രസ് ചോദിക്കുന്നു. ഇതിന്റെ രൂപരേഖ സര്‍ക്കാര്‍ പുറത്തുവിടണമെന്നും അവര്‍ ആവശ്യപ്പെടുന്നു.

പ്രത്യേക നിയമസഭാ സമ്മേളനം

പ്രത്യേക നിയമസഭാ സമ്മേളനം

കര്‍ണാടക നേരിടുന്ന സാമ്പത്തിക-കുടിയേറ്റ തൊഴിലാളി പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചുചേര്‍ക്കണമെന്നാണ് കോണ്‍ഗ്രസിന്റെ ആവശ്യം. എന്നാല്‍ ബിജെപി ഇതിനെ എതിര്‍ക്കുന്നു. കുടിയേറ്റ തൊഴിലാളികളുടെ യാത്ര തടഞ്ഞതില്‍ ബിജെപി സര്‍ക്കാര്‍ പ്രതിസന്ധിയിലായിരിക്കുകയാണ്. വന്‍കിടക്കാരുടെ സമ്മര്‍ദ്ദത്തിന് സര്‍ക്കാര്‍ വഴങ്ങിയെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം.

ചര്‍ച്ചയ്ക്ക് തയ്യാര്‍

ചര്‍ച്ചയ്ക്ക് തയ്യാര്‍

പ്രതിഷേധം ശക്തമാക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചതോടെയാണ് മുഖ്യമന്ത്രി യെഡിയൂരപ്പ കോണ്‍ഗ്രസ് നേതാക്കളുമായി ചര്‍ച്ച നടത്താന്‍ തീരുമാനിച്ചത്. കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഡികെ ശിവകുമാര്‍, നിയമസഭയിലെ പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ എന്നിവരുമായി ചര്‍ച്ച നടത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

നിയമസഭ ചേരില്ലെന്ന് യെഡിയൂരപ്പ

നിയമസഭ ചേരില്ലെന്ന് യെഡിയൂരപ്പ

കൊറോണ പ്രതിസന്ധി നേരിടുന്നതിന് സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ കോണ്‍ഗ്രസ് നേതാക്കളുമായുള്ള ചര്‍ച്ചയില്‍ വിവരിക്കുമെന്ന് യെഡിയൂരപ്പ പറഞ്ഞു. എന്നാല്‍ പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കില്ല. വെള്ളിയാഴ്ചക്കകം കോണ്‍ഗ്രസിന്റെ രണ്ട് നേതാക്കളെയും കാണുമെന്നും യെഡിയൂരപ്പ പറഞ്ഞു.

ബജറ്റിലെ നിര്‍ദേശങ്ങള്‍ മാറ്റുമോ

ബജറ്റിലെ നിര്‍ദേശങ്ങള്‍ മാറ്റുമോ

കോണ്‍ഗ്രസ് നേതാക്കള്‍ മുന്നോട്ട് വയ്ക്കുന്ന നിര്‍ദേശങ്ങള്‍ കേള്‍ക്കും. പ്രതിപക്ഷവുമായി സര്‍ക്കാരിന് യാതൊരു പ്രശ്‌നങ്ങളുമില്ല. സംസ്ഥാനത്തിന്റെ താല്‍പ്പര്യം മുന്‍നിര്‍ത്തി തങ്ങള്‍ ഒരുമിച്ച് മുന്നോട്ടുപോകും. കൊറോണ പ്രതിസന്ധിയെ മറികടക്കുമെന്നും യെഡിയൂരപ്പ പറഞ്ഞു. അതേസമയം, ബജറ്റിലെ നിര്‍ദേശങ്ങളില്‍ മാറ്റങ്ങള്‍ വരുത്തണമെന്നും അതിന് നിയമസഭാ സമ്മേളനം വിളിക്കണമെന്നും ഡികെ ആവര്‍ത്തിച്ചു.

ഗുജറാത്ത് കൊറോണയില്‍ ട്വിസ്റ്റ്; പരത്തിയത് ട്രംപും സംഘവും? കോണ്‍ഗ്രസ് കോടതിയിലേക്ക്ഗുജറാത്ത് കൊറോണയില്‍ ട്വിസ്റ്റ്; പരത്തിയത് ട്രംപും സംഘവും? കോണ്‍ഗ്രസ് കോടതിയിലേക്ക്

English summary
Yediyurappa to meet Siddaramaiah, DK Shivakumar soon
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X