കര്‍ഷകരുടെ കണ്ണീര്‍ തുടച്ച് കര്‍ണാടക ബജറ്റ്
എച്ച് ഡി കുമാരസ്വാമി മന്ത്രിയായുള്ള ആദ്യ ബജറ്റ് കര്‍ഷകരുടെ ദുരിതത്തിന് പരിഹാരം കണ്ട് കൊണ്ട്. കാര്‍ഷിക വായ്പ കുടിശിക എവുതി തള്ളുമെന്ന വമ്പന്‍ പ്രഖ്യാപനമാണ് ബജറ്റിന്റെ ഹൈലൈറ്റ. 34,000 കോടി രൂപയാണ് വായ്പാ കുടിശിക എഴുതിത്തള്ളാനായി കോണ്‍ഗ്രസ്-ജെ.ഡി.എസ് സര്‍ക്കാര്‍ ബജറ്റില്‍ നീക്കിവെച്ചത്.
രണ്ടു ലക്ഷം വരെ വായ്പ എടുത്ത കര്‍ഷകര്‍ക്കാണ് ബജറ്റ് പ്രഖ്യാപനം കൊണ്ട് ഗുണം ഉണ്ടാവുക. ആദ്യ ഘട്ടത്തില്‍ 2017 ഡിസംബര്‍ 31 വരെയുള്ള വായ്പകളാണ് പരിധിയില്‍ വരുന്നത്. പുതിയ വായ്പകള്‍ ലഭിക്കുന്നതിനായി കര്‍ഷകര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കുമെന്നും ബജറ്റ് പ്രസംഗത്തില്‍ കുമാരസ്വാമി വ്യക്തമാക്കി.

കാര്‍ഷിക ആവശ്യത്തിനായി കൃഷിക്കാര്‍ എടുത്ത വായ്പകള്‍ എഴുതിത്തള്ളാന്‍ നടപടി സ്വീകരിക്കുമെന്ന് കോണ്‍ഗ്രസ് -ജെ.ഡി.എസ് സര്‍ക്കാര്‍ അധികാരമേറ്റ സമയത്ത് പ്രഖാപിച്ചിരുന്നതായി മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി ബജറ്റ് പ്രസംഗത്തില്‍ ചൂണ്ടക്കാട്ടി. ഇക്കാര്യങ്ങള്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, ദേശസാല്‍കൃത ബാങ്കുകള്‍, സഹകരണ സ്ഥാപനങ്ങള്‍ എന്നിവകളുമായി ചര്‍ച്ച നടത്തി. അതിന്‍റെ ഫലമായാണ് ഇപ്പോഴത്തെ പ്രഖ്യാപനമെന്നും മുഖ്യമന്ത്രി പറഞ്ഞു.












Click it and Unblock the Notifications