കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കര്‍ണാടക ബജറ്റ്: ബജറ്റിൽ ഉറ്റുനോക്കി കന്നഡിഗര്‍, സംസ്ഥാനത്തിനുള്ള പ്രധാന പദ്ധതികള്‍ ഇവയാണ്!

  • By Desk
Google Oneindia Malayalam News

ബെംഗളൂരു: കര്‍ണാടകയില്‍ സഖ്യസര്‍ക്കാരിന്റെ ആദ്യ ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കമായി.കാര്‍ഷിക വായ്പകള്‍ എവുതിതള്ളുന്നതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിനും ജെഡിഎസിനും ഉണ്ടായ തര്‍ക്കം കഴിഞ്ഞദിവസത്തെ യോഗത്തിന് ശേഷം പരിഹരിക്കപ്പെട്ടതായി അറിയിച്ചിട്ടുണ്ട്. എന്നാല്‍ വായ്പ എഴുതി തള്ളുന്നതിന്റെ കൂടുതല്‍ വിവരങ്ങള്‍ കുമാരസ്വാമി ബജറ്റ് പ്രഖ്യാപനത്തില്‍ വ്യക്തമാക്കും.

പൊതുമേഖലാ, സഹകരണ ബാങ്കുകളില്‍ നിന്നുള്ള 2009 ഏപ്രില്‍ ഒന്നിനും 2018 മേയ് 31 നും ഇടയില്‍ നല്‍കിയ കാര്‍ഷിക വായ്പകള്‍ എഴുതിത്തള്ളുമെന്നാണ് സൂചന. അതുപോലെ തന്നെ അഞ്ചുവര്‍ഷത്തിനിടെ ഒരു കോടി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും ഭവനപദ്ധതികള്‍ വ്യാപിപ്പിക്കും. ഈ ബജറ്റിലുണ്ടാവുന്ന മറ്റൊരു പ്രധാന പദ്ധതിയാണ് ഹൈവേ ഫാം മാര്‍ക്കറ്റ്. ബെംഗളൂരു നഗരത്തിന് പുറത്തുള്ള ദേശീയ പാതയോരത്ത് ഫാം പച്ചക്കറികളും ഫലങ്ങളും വിപണനം ചെയ്യാനുള്ള സ്റ്റാളുകള്‍ , ഇത്തരം സ്റ്റാളുകളെ പ്രോല്‍സാഹിപ്പിക്കുന്ന പദ്ധതികള്‍ ഈ ബജറ്റിലുണ്ടാകുമെന്ന പ്രതീക്ഷയിലാണ് കച്ചവടക്കാര്‍.

2hdk-1

നഗരവികസനത്തിന്റ ഭാഗമായി സാറ്റലൈറ്റ് ടൗണ്‍ഷിപ്പ് പദ്ധതികളും ഈ ബജറ്റിലുണ്ടാകുമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പികുന്നു. ഇതിന്റെ ആദ്യ പടിയായി ബിഡദിയില്‍ 9000 ഏക്കര്‍ സ്ഥലം സര്‍ക്കാര്‍ ഏറ്റെടുത്തിട്ടുണ്ട്.കഴിഞ്ഞതവണ കുമാരസ്വാമി മന്ത്രിയായിരുന്നപ്പോഴും സാറ്റലൈറ്റ് ടൗണ്‍ഷിപ്പ് എന്ന ആശയം മുന്നോട്ട് വച്ചിരുന്നു. ബെംഗളൂരു നഗരം നേരിടുന്ന മറ്റൊരു പ്രധാന പ്രശ്‌നമാണ് മാലിന്യ നിര്‍മാര്‍ജ്ജനം. ശരിയായ മാലിന്യസംസ്‌കരണം ഇതുവരെ നഗരത്തില്‍ സാധ്യമായിട്ടില്ല. ഈ പ്രശ്‌നത്തിന് പരിഹാരവും ഈ ബജറ്റിലുണ്ടാകുമെന്ന പ്രതീക്ഷയിലാണ് നഗരവാസികള്‍

English summary
Karnataka budject allocation.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X