ബെംഗളൂരുവിലെ ഗതാഗത തടസ്സത്തിനും മലിനീകരണത്തിനും പരിഹാരം കണ്ട് ബജറ്റ്: ബജറ്റില്‍ വിപുലമായ പദ്ധതികള്‍
ബെംഗളൂരു: സഖ്യ സര്‍ക്കാരിന്റെ കന്നിബജറ്റ് ഏതായാലും ബംഗളൂരുവിന്റെ ആവശ്യങ്ങളല്‍ പരിഗണിച്ചിരിക്കുകയാണ്. ഐടി നഗരം നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം ദിനം പ്രതി വര്‍ദ്ദിക്കുന്ന ഗതാഗത കുരുക്ക്. ഇതിന് പരിഹാരമെന്നോണം ചില നിര്‍ദേശങ്ങള്‍ ബജറ്റില്‍ കാണാം. അതില്‍ പ്രധാനമാണ് നഗരത്തിലെ തിരക്കേറിയ ഭാഗങ്ങള്‍ കേന്ദ്രീകരിച്ച് ആറു മേല്‍പാല ഇടനാഴികളാണ് നിര്‍മിക്കുക എന്നത്. ഇതിനായി ആകെ 15825 കോടി രൂപയാണ് വകമാറ്റിയിരിക്കുന്നത്. അത്‌പോലെ തന്നെ സ്വകാര്യവാഹനങ്ങള്‍ കുറയ്ക്കുന്നതിനായി പൊതുഗതാഗതം കാര്യക്ഷമമാക്കാന്‍ ബെംഗളൂരു മഹാനഗര ട്രാന്‍സ്‌പോര്‍ട് കോര്‍പറേഷനു (ബിഎംടിസി) സര്‍ക്കാര്‍ 100 കോടി രൂപ സബ്‌സിഡി നല്‍കും.
ബിഎംടിസിക്കു 80 ഇലക്ട്രിക് ബസുകള്‍ വാങ്ങും.കൂടാതെ പരിസ്ഥിതി സൗഹാര്‍ദമായ ഇലക്ട്രിക് വാഹനങ്ങള്‍ പ്രോല്‍സാഹിപ്പിക്കുന്നതിനു ബെംഗളൂരുവില്‍ 100 ഇടങ്ങളില്‍ നാലു കോടി രൂപ ചെലവില്‍ ചാര്‍ജിങ് പോയിന്റുകള്‍ സ്ഥാപിക്കും.നഗര ഗതാഗതം സുഗമമാക്കാന്‍ ബിബിഎംപി, ബിഎംടിസി, ബിഎംആര്‍സിഎല്‍, ബിഡിഎ എന്നിവ സംയുക്തമായി കര്‍മപദ്ധതി തയാറാക്കുന്നുമുണ്ട്.

കൂടാതെ തടാകപുനരുദ്ധാരണം, മേല്‍പാല ഇടനാഴികള്‍, രാസമാലിന്യജലം ശുദ്ധീകരിക്കാന്‍ പ്ലാന്റ് ഉള്‍പ്പെടെ അടിസ്ഥാന സൗകര്യ വികസനത്തിനു 1164 കോടി രൂപയാണ് നടപ്പുസാമ്പത്തിക വര്‍ഷം നഗരത്തിനായി മാറ്റിവച്ചത്. 95 കിലോമീറ്റര്‍ നമ്മ മെട്രോ മൂന്നാംഘട്ടത്തിന്റെ പഠനം നടത്തിവരുന്നതായും നഗരപ്രാന്തത്തെ ബന്ധിപ്പിച്ചു പെരിഫെറല്‍ റിങ് റോഡ് നിര്‍മിക്കാന്‍ സര്‍ക്കാരിനു പദ്ധതിയുള്ളതായും മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമി പറഞ്ഞു.












Click it and Unblock the Notifications