Get Updates
Get notified of breaking news, exclusive insights, and must-see stories!

വിനോദയാത്ര ദുരന്ത യാത്രയായി; ബെംഗളൂരുവില്‍ ബസ് മറിഞ്ഞ് രണ്ട് മലയാളി വിദ്യാര്‍ഥിനികള്‍ മരിച്ചു

ബെംഗളൂരു: മലയാളി വിദ്യാര്‍ഥികളായ വിനോദയാത്ര സംഘം സഞ്ചരിച്ചിരുന്ന ബസ് മറിഞ്ഞ് രണ്ട് വിദ്യാര്‍ഥിനികള്‍ മരിച്ചു. കര്‍ണാടകയിലെ ചിക്കമംഗളൂരുവിലാണ് സംഭവം. 30 ഓളം വിദ്യാര്‍ഥികള്‍ക്ക് പരുക്കേറ്റു. കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി എന്‍ജീനീയറിങ് കോളേജില്‍ നിന്ന് വിനോദയാത്രയ്ക്ക് പോയ സംഘമാണ് അപകടത്തില്‍പ്പെട്ടത്.

മുണ്ടക്കയം വരിക്കാനി വളയത്തില്‍ പീരുമേട് സ്റ്റേഷന്‍ എഎസ്‌ഐ ദേവസ്യ കുരുവിളയുടെ മകള്‍ മെറിന്‍ സെബാസ്റ്റ്യന്‍, വയനാട് സുല്‍ത്താന്‍ ബത്തേരി കൊടുവട്ടി പുത്തന്‍കുന്ന് പാലീത്ത്‌മോളേല്‍ പിടി ജോര്‍ജിന്റെ മകള്‍ ഐറിന്‍ എന്നിവരാണ് മരിച്ചത്.

വെള്ളിയാഴ്ച രാത്രി

വെള്ളിയാഴ്ച രാത്രി

വെള്ളിയാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം. വിദ്യാര്‍ഥികള്‍ സഞ്ചരിച്ചിരുന്ന ബസ് മാഗഡി അണക്കെട്ടിലേക്ക് മറിയുകയായിരുന്നു.

നിയന്ത്രണം വിട്ട്

നിയന്ത്രണം വിട്ട്

അപകടം നടക്കുമ്പോള്‍ ചെറിയ മഴ ഉണ്ടായിരുന്നു. റോഡില്‍ തെന്നിയ ബസ് നിയന്ത്രണം വിട്ട് മൂന്നു തവണ മലക്കം മറിഞ്ഞ്് ഡാമിലേക്ക് പതിക്കുകയായിരുന്നു. ഡാമില്‍ വെള്ളമില്ലായിരുന്നു.

എതിരെ വന്ന വാഹനത്തിന്

എതിരെ വന്ന വാഹനത്തിന്

എതിരെ വന്ന ട്രാക്ടറിന് സൈഡ് കൊടുക്കുന്നതിനിടെയാണ് അപകടമുണ്ടായതെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. ഡ്രൈവറുടെ അശ്രദ്ധയും അപകടത്തിന് കാരണമായതായി ദൃക്‌സാക്ഷികള്‍ പറയുന്നു.

ബസിനടിയില്‍പ്പെട്ട്

ബസിനടിയില്‍പ്പെട്ട്

ബസിനടിയില്‍പ്പെട്ടാണ് പല വിദ്യാര്‍ഥികള്‍ക്കും പരുക്കേറ്റത്. ബസിനടിയില്‍പ്പെട്ട മെറിനും ഐറിനും സംഭവ സ്ഥലത്തു വച്ചുതന്നെ മരിക്കുകയായിരുന്നു.

പത്തോളം പേരുടെ നില ഗുരുതരം

പത്തോളം പേരുടെ നില ഗുരുതരം

മുപ്പതോളം വിദ്യാര്‍ഥികള്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഇതില്‍ പത്തോളം പേരുടെ നില ഗുരുതരമാണ്. 35 വിദ്യാര്‍ഥികളാണ് ബസില്‍ ഉണ്ടായിരുന്നത്.

രക്ഷാപ്രവര്‍ത്തനം

രക്ഷാപ്രവര്‍ത്തനം

വിദ്യാര്‍ഥികളുടെ നിലവിളി കേട്ടെത്തിയ നാട്ടുകാരാണ് ആദ്യം രക്ഷാപ്രവര്‍ത്തനം നടത്തിയത്. ബസിനുള്ളില്‍ കുടുങ്ങിയ വിദ്യാര്‍ഥികളെ പുറത്തെടുക്കുകയായിരുന്നു. നാട്ടികാര്‍ അറിയിച്ച ഉടന്‍ തന്നെ പോലീസും എത്തി.

യാത്രപുറപ്പെട്ടത്

യാത്രപുറപ്പെട്ടത്

അഞ്ചാം തീയതിയാണ് അമല്‍ ജ്യോതി എന്‍ജിനീയറിങ് കോളേജിലെ വിദ്യാര്‍ഥി സംഘം യാത്രപുറപ്പെട്ടത്. മടങ്ങാനിരിക്കവെയാണ് അപകടം ഉണ്ടായത്. മൂന്നാം വര്‍ഷ ഇലക്ട്രോണിക്‌സ് എന്‍ജിനീയറിങ് വിദ്യാര്‍ഥിനികളാണ് മരിച്ച മെറിനും ഐറിനും. പരുക്കേറ്റവരെ ചിക്കമംഗളൂരുവിലെ സര്‍ക്കാര്‍ ആശുപത്രിയിലും ഹാസനിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+