കര്‍ണാടകയില്‍ ഓടികൊണ്ടിരിക്കുന്ന ബസിന് തീപിടിച്ചു; മൂന്ന് കുട്ടികള്‍ അടക്കം അഞ്ച് മരണം
ബെംഗ്‌ളൂരു: കര്‍ണാടകയില്‍ ഓടികൊണ്ടിരിക്കുന്ന ബസിന് തീപിച്ചു. പുലര്‍ച്ചെയുണ്ടായ അപകടത്തില്‍ നാല് പേര്‍ മരിച്ചു. മൂന്ന് കുട്ടികളും രണ്ട് സ്ത്രീകളുമാണ് അപകടത്തില്‍ മരിച്ചത്. വിജയപുരയില്‍ നിന്നും ബെംഗ്‌ളൂരുവിലേക്ക് പുറപ്പെട്ട സ്വകാര്യ ബസിനാണ് തീപിച്ചത്. ചിത്രദുര്‍ഗ ഹൈവേയിലെ കെആര്‍ ഹള്ളിയില്‍ വെച്ചായിരുന്നു ബസിന് തീപിച്ചത്.
അപകടസമയത്ത് ബസില്‍ 32 യാത്രക്കാരായിരുന്നു ഉണ്ടായിരുന്നത്. മറ്റ് യാത്രക്കാര്‍ പരിക്കുകളോടെ രക്ഷപ്പെട്ടു. പരിക്കേറ്റവരെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. എന്‍ജിന്‍ തകരാര്‍ കാരണമാണ് തീപിടിത്തമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ ഹിരിയൂര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയത് അന്വേഷണം ആരംഭിച്ചു.

Recommended Video
അതേസമയം ബെംഗ്‌ളൂരുവിലെ കെജി ഹള്ളി പൊലീസ് സ്റ്റേഷന്‍ പരിധിയിലും ഭാരതി നഗര്‍, പുലികേശി നഗര്‍, ബന്‍സ്വാടി എന്നിവിടങ്ങളില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇന്നലെ രാത്രി ഉണ്ടായ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാണ് കര്‍ഫ്യൂ പ്രഖ്യാപിച്ചത്. കര്‍ണാടക കോണ്‍ഗ്രസ് എംഎല്‍എ ശ്രീനിവാസ് മൂര്‍ത്തിയുടെ ബന്ധുവിന്റെ ഫേസ്ബുക്ക് പോസ്റ്റ് വിവാദങ്ങള്‍ക്കിടയാക്കുകയും അത്് സംഘര്‍ഷത്തിലേക്ക് എത്തുകയുമായിരുന്നു.
സംഘര്‍ഷം നിയന്ത്രിക്കുന്നതിനായി പൊലീസ് ഒടുവില്‍ വെടിവെക്കുകയുണ്ടായി. ലാത്തി വീശുകയും കണ്ണീര്‍ വാതകം പ്രയോഗിക്കുകയും ചെയ്തു.പൊലീസ് വെടിവെപ്പില്‍ രണ്ട് പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.












Click it and Unblock the Notifications