Get Updates
Get notified of breaking news, exclusive insights, and must-see stories!

ഉപതിരഞ്ഞെടുപ്പ്; 5 ല്‍ 4 മണ്ഡലത്തിലും കോണ്‍ഗ്രസ്-ദള്‍ സഖ്യത്തിന് വന്‍ മുന്നേറ്റം, ബിജെപിക്ക് അടിപതറി

Recommended Video

cmsvideo
    കർണാടകയിൽ താമര വാടി | OneIndia Malayalam

    ബെംഗളൂരു: കര്‍ണാടകയില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന സീറ്റുകളില്‍ ബിജെപിക്ക് കനത്ത തിരിച്ചടി നല്‍കികൊണ്ട് കോണ്‍ഗ്രസ്- ജനതാദള്‍ സംഖ്യത്തിന് മികച്ച മുന്നേറ്റം. തിരഞ്ഞെടുപ്പ് നടന്ന അഞ്ചില്‍ നാല് മണ്ഡലത്തിലും കോണ്‍ഗ്രസ് സഖ്യമാണ് മുന്നേറുന്നത്. മാണ്ഡ്യ, ശിവമോഗ, ബല്ലാരി എന്നീ ലോക്സഭാ മണ്ഡലങ്ങളലേക്കും രാമനഗര, ജാംഖണ്ഡി എന്നീ നിയമസഭ മണ്ഡലങ്ങളിലേക്കുമാണ് തിരഞ്ഞെടുപ്പ് നടന്നത്.

    ശിവമോഗയും ബല്ലാരിയും ബിജെപിയുടെ സിറ്റിങ്ങ് സീറ്റൂകളാണ്. മാണ്ഡ്യയുടം രാമനഗരയും ജനതാദളിന്റെയും ജാംഖണ്ഡി കോണ്‍ഗ്രസ്സിന്റെയും സിറ്റിങ് സീറ്റാണ്. തങ്ങളുടെ സിറ്റിങ് സീറ്റുകള്‍ക്ക് പുറമെ ബിജെപിയുടെ സിറ്റിങ് സീറ്റുകളിലുമാണ് കോണ്‍ഗ്രസ് സഖ്യം മുന്നേറുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ..

    കോണ്‍ഗ്രസ്-ജനതാദള്‍ സഖ്യം

    കോണ്‍ഗ്രസ്-ജനതാദള്‍ സഖ്യം

    ഉപതിരഞ്ഞെടുപ്പിലെ ഫലം പുറത്തുവന്ന ആദ്യ മണിക്കൂറുകളില്‍ തന്നെ നാലുമണ്ഡലങ്ങളിലും കോണ്‍ഗ്രസ്-ജനതാദള്‍ സഖ്യം മികച്ച മുന്നേറ്റമായിരുന്നു നടത്തിയത്. തിരഞ്ഞെടുപ്പ് നടന്ന മൂന്ന് ലോക്‌സഭാ മണ്ഡലങ്ങളില്‍ ദള്‍-കോണ്‍ഗ്രസ് സഖ്യം മുന്നേറ്റം തുടരുകയാണ്.

    ഷിമോഗയില്‍

    ഷിമോഗയില്‍

    അതേസമയം ഷിമോഗയില്‍ മാത്രമാണ് ബിജെപി മുന്നിട്ട് നില്‍ക്കുന്നത്. ഇവിടെ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച യെദ്യൂരപ്പയുടെ മകന്‍ ബിവൈ രാഘവേന്ദ്ര 11000 വോട്ടുകള്‍ക്കാണ് മുന്നിട്ടു നില്‍ക്കുന്നത്.

    നിയമസഭാ മണ്ഡലങ്ങളിലും

    നിയമസഭാ മണ്ഡലങ്ങളിലും

    ഉപതിരഞ്ഞെടുപ്പ് നടന്ന രണ്ട് നിയമസഭാ മണ്ഡലങ്ങളിലും കോണ്‍ഗ്ര്‌സ സഖ്യം മുന്നേറ്റം തുടരുകയാണ്. ജാംഖണ്ഡില്‍ കോണ്‍ഗ്രസ്സിന്റെ അനന്ത നൗമഗൗഡ 10000 വോട്ടുകളുടെ ലീഡുമായി എതിരാളിയെ ബഹുദൂരം പിന്നിലാക്കി കഴിഞ്ഞു.

    എച്ച് ഡി കുമാരസ്വാമിയുടെ ഭാര്യ

    എച്ച് ഡി കുമാരസ്വാമിയുടെ ഭാര്യ

    രാമനഗര നിയമസഭ സീറ്റില്‍ മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിയുടെ ഭാര്യ അനിത കുമാര സ്വാമി വിജയം ഉറപ്പിച്ചു കഴിഞ്ഞപ്പോള്‍. ബെല്ലാരിയില്‍ ബിജെപിയുടെ സിറ്റിങ് സീറ്റില്‍ വ്ന്‍ ഭൂരിപക്ഷവുമായി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഇതിനോടകം തന്നെ വിജയം ഉറപ്പിച്ചു കഴിഞ്ഞു.

    ഒന്നര ലക്ഷത്തിലധികം വോട്ടുകള്‍

    ഒന്നര ലക്ഷത്തിലധികം വോട്ടുകള്‍

    ബിജെപിക്കെതിരെ ഒന്നര ലക്ഷത്തിലധികം വോട്ടുകള്‍ നേടിയാണ് ഉഗ്രപ്പ ഇവിടെ മുന്നിട്ടു നില്‍ക്കുന്നത്. മണ്ഡലത്തിലെ റെക്കോര്‍ ഭൂരിപക്ഷമാണ് ഇത്. മുന്‍ തിരഞ്ഞെടുപ്പുകളില്‍ സോണിയാ ഗാന്ധിയും ബിജെപി നേതാവ് ശ്രീരാമുലുവും നേടിയ റെക്കോര്‍ഡ് ഭൂരിപക്ഷത്തെ തകര്‍ക്കുന്ന ലീഡാണ് ഇത്.

    ഷിമോഗയില്‍

    ഷിമോഗയില്‍

    ഷിമോഗ ലോക്‌സഭാ സീറ്റില്‍ ഓന്‍പതു റൗണ്ട് വോട്ടുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ ബിജെപി ഇതുവരെ 271771 വോട്ടുകള്‍ നേടി. ജെഡിഎസിന് 238807 വോട്ടുകളാണ് നേടാന്‍ കഴിഞ്ഞത്. വലിയ ലീഡ് പ്രതീക്ഷിച്ചിരുന്ന ഇവിടെ ബിജെപിക്ക് പ്രതീക്ഷിച്ച മുന്നേറ്റം കാഴ്ച്ച വെക്കാന്‍ സാധിച്ചിട്ടില്ല.

    മാണ്ഡ്യയില്‍

    മാണ്ഡ്യയില്‍

    മാണ്ഡ്യ ലോക്‌സഭാ സീറ്റില്‍ ജെഡിഎസ് 2.25 ലക്ഷം വോട്ടുകള്‍ക്കാണ് ലീഡ് ചെയ്യുന്നത്. ഇവിടെ അഞ്ച് റൗണ്ട് വോട്ട് എണ്ണിക്കഴഞ്ഞപ്പോള്‍ തന്നെ ജെഡിഎസ് സ്ഥാനാര്‍ത്ഥി എല്‍ ആര്‍ ശിവരാമഗൗഡ 2004 ല്‍ അംബരീഷ് നേടിയ റെക്കോര്‍ഡ് ഭൂരിപക്ഷത്തെ മറികടന്നു.

    കര്‍ണാടക കോണ്‍ഗ്രസ്

    ട്വീറ്റ്

    ജാമഖണ്ഡിയില്‍

    ജാമഖണ്ഡിയില്‍

    ജമാഖണ്ഡി നിയമസഭാ സീറ്റില്‍ നാലു റൗണ്ട് വോട്ട് എണ്ണിക്കഴിഞ്ഞപ്പോള്‍ ബിജെപിയുടെ കുല്‍ക്കര്‍ണി ശ്രീകാന്ത് സുബ്ബറാവുവിനേക്കാള്‍ കോണ്‍ഗ്രസ്സിന്റെ ആനന്ദ് സിദ്ദു ന്യാമഗൗഡ 7149 വോട്ടുകള്‍ക്ക് ലീഡ് ചെയ്യുകയാണ്.

    ശതമാനം

    ശതമാനം

    ബെല്ലാരിയില്‍ 63.85 ശതമാനവും ശിവമോഗയില്‍ 61.05 ശതമാനവും മാണ്ഡ്യയില്‍ 53.93 ശതമാനവും ജാംഖണ്ഡിയില്‍ 77.17 ശതമാനവും രാമനഗരയില്‍ 71.88 ശതമാനവും ആയിരുന്നു വോട്ടിങ് ശതമാനം. ബല്ലാരിയില്‍ ഹാരനിനധോണി ഗ്രാമവാസികള്‍ വോട്ടെടുപ്പ് ബഹിഷ്‌കരിച്ചത് ശമാനത്തിലെ ഇടിവിന് കാരണമായി.

    എച്ച് ഡി ദേവഗൗഡ

    ട്വീറ്റ്

    വലിയ രാഷ്ട്രീയ പ്രാധാന്യം

    വലിയ രാഷ്ട്രീയ പ്രാധാന്യം

    ഉപതിരഞ്ഞെടുപ്പിന് വലിയ രാഷ്ട്രീയ പ്രാധാന്യമാണ് ഉള്ളത്. സഖ്യസര്‍ക്കാര്‍ രൂപീകരിച്ചതിന് ശേഷം ആദ്യമായാണ് കോണ്‍ഗ്രസും ദളും ഒന്നിച്ച് മത്സരിക്കുന്നത്. ബിജെപിയുടെ സിറ്റിങ്ങ് സീറ്റുകള്‍ പിടിച്ചെടുത്ത് സഖ്യത്തെ കര്‍ണാടകയിലെ ജനങ്ങള്‍ അംഗീകരിക്കുന്നു എന്ന് തെളിയിക്കാനാണ് കോണ്‍ഗ്രസും ജനതാദളും ലക്ഷ്യമിടുന്നത്. മറിച്ച് ബിജെപിയാണ് വിജയം നേടുന്നതെങ്കില്‍ അത് സഖ്യത്തില്‍ വലിയ പ്രശ്നങ്ങള്‍ സൃഷ്ടിക്കുമായിരുന്നു.

    അങ്ങനെയുണ്ടായില്ല

    അങ്ങനെയുണ്ടായില്ല

    തിരഞ്ഞെടുപ്പില്‍ സഖ്യമായാണ് മത്സരിക്കുന്നതെങ്കിലും മണ്ഡലങ്ങളില്‍ ജെഡിഎസ്-കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ അനൈക്യം പ്രകടമായിരുന്നു. ഇത് തങ്ങള്‍ക്ക് ഗുണകരമാവും എന്നാണ് ബിജെപി വിലയിരുത്തിയിരുന്നതെങ്കിലും അങ്ങനെയുണ്ടായില്ല എന്നതാണ് തിരഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നത്.

    ജനങ്ങള്‍ക്ക് നന്ദി

    ഡികെ ശിവകുമാര്‍

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+