കര്‍ണാടകത്തില്‍ യെഡിയൂരപ്പ സര്‍ക്കാര്‍ വീഴില്ല... 12 സീറ്റ് വരെ നേടുമെന്ന് എക്‌സിറ്റ് പോള്‍ പ്രവചനം
ബെംഗളൂരു: കര്‍ണാടകത്തില്‍ അഗ്നിപരീക്ഷയെ ബിജെപി സര്‍ക്കാര്‍ അതിജീവിക്കുമെന്ന് എക്‌സിറ്റ് പോള്‍ സര്‍വേകള്‍. പുറത്തുവിട്ട നാല് സര്‍വേകളിലും ബിജെപിക്കാണ് മുന്‍തൂക്കം പ്രവചിക്കുന്നത്. 15 മണ്ഡലങ്ങളിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. എട്ട് മുതല്‍ 12 സീറ്റില്‍ വരെ ബിജെപി വിജയിക്കുമെന്നാണ് പ്രവചനം. പവര്‍ ടിവി നടത്തിയ സര്‍വേയില്‍ 8 മുതല്‍ 12 സീറ്റ് വരെ ബിജെപി നേടുമെന്നാണ് പ്രവചനം. കോണ്‍ഗ്രസ് ആറ് മുതല്‍ എട്ട് വരെ സീറ്റ് നേടും. എന്നാല്‍ ജെഡിഎസ് ഒരു സീറ്റില്‍ ഒതുങ്ങും.

പബ്ലിക് ടിവി സര്‍വേയിലും ബിജെപിക്കാണ് മുന്‍തൂക്കം. എട്ട് മുതല്‍ പത്ത് സീറ്റ് വരെയാണ് നേടുക. കോണ്‍ഗ്രസിന് മൂന്ന് മുതല്‍ അഞ്ച് വരെ സീറ്റ് ലഭിക്കും. ജെഡിഎസ് രണ്ട് സീറ്റില്‍ വിജയിക്കും. ബിടിവി നടത്തിയ സര്‍വേയില്‍ ബിജെപി ഒമ്പത് സീറ്റ് നേടും. കോണ്‍ഗ്രസിന് മൂന്നും ജെഡിഎസ്സിന് രണ്ട് സീറ്റുമാണ് പ്രവചിക്കുന്നത്. അതേസമയം ഏഴ് സീറ്റ് നേടിയാല്‍ മാത്രമേ യെഡിയൂരപ്പ സര്‍ക്കാരിന് ഭൂരിപക്ഷം നേടാനാവൂ.
അതേസമയം സി വോട്ടര്‍ പുറത്തുവിട്ട നിര്‍ണായക സര്‍വേയിലും ബിജെപി തന്നെ കര്‍ണാടകം ഭരിക്കുമെന്നാണ് വ്യക്തമാക്കുന്നത്. എട്ട് സീറ്റ് വരെ ബിജെപി നേടുമെന്നാണ് പ്രവചനം. പ്രചാരണത്തില്‍ വമ്പന്‍ ആരോപണങ്ങളാണ് മൂന്ന് പാര്‍ട്ടികളും ഉന്നയിച്ചത്. പ്രധാനമായും കൂറുമാറിയ വിമതരെ പരാജയപ്പെടുത്തണമെന്ന ആവശ്യമാണ് ഉന്നയിക്കപ്പെട്ടത്. വോട്ടര്‍മാര്‍ സ്ഥാനാര്‍ത്ഥികളെ ചോദ്യം ചെയ്യുന്ന സംഭവങ്ങള്‍ വരെ ഇത്തവണ ഉണ്ടായിരുന്നു.
സ്വന്തം പാര്‍ട്ടിയില്‍ നിന്ന് വരെ പടയൊരുക്കം ഉണ്ടായിട്ടും വിമതര്‍ക്കൊപ്പമാണ് യെഡിയൂരപ്പ നിന്നത്. മൂന്ന് പേര്‍ വിമതരായി ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ മത്സരിക്കുന്നുമുണ്ട്. അതേസമയം പ്രവചനം സത്യമായാല്‍ യെഡിയൂരപ്പയുടെ രാഷ്ട്രീയ വിജയം കൂടിയായിരിക്കും. പ്രചാരണത്തിന് ശക്തി പോരാത്തത് കൊണ്ട് യെഡിയൂരപ്പ നേരിട്ടാണ് ഇത്തവണ എല്ലാ മണ്ഡലത്തിലും പ്രചാരണത്തിനിറങ്ങിയത്.












Click it and Unblock the Notifications