കര്‍ണാടക:വോട്ടെടുപ്പ് കഴിഞ്ഞു!!5 മണിവരെ രേഖപ്പെടുത്തിയത് 60 ശതമാനം വോട്ട്,വോട്ടെണ്ണല്‍ തിങ്കളാഴ്ച്
Recommended Video
Karnataka bypolls LIVE: Voting underway in 15 Assembly constituencies in Karnataka
ബെംഗളൂരു: കർണാടകയിലെ 15 നിയമസഭാ മണ്ഡലങ്ങളില്‍ ഇന്ന് ഉപതിരഞ്ഞെടുപ്പ്. കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ്-ദള്‍ സഖ്യ സര്‍ക്കാറിനുള്ള പിന്തുണ പിന്‍വലിച്ചതിനെ തുടര്‍ന്ന് അയോഗ്യരാക്കപ്പെട്ട എംഎല്‍എമാരുടെ മണ്ഡലങ്ങളിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഹൈക്കോടതിയില്‍ തിരഞ്ഞെടുപ്പ് കേസ് നിലനില്‍ക്കുന്നതിനാലാണ് രണ്ട് മണ്ഡലങ്ങളില്‍ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപനം ഉണ്ടാവാതെ പോയത്.
കോണ്‍ഗ്രസ്, ബിജെപി, ജെഡിഎസ് കക്ഷികളെല്ലാം തനിച്ചാണ് ഉപതിരഞ്ഞെടുപ്പിനെ നേരിടുന്നത്. 15 ല്‍ 13 മണ്ഡലങ്ങളിലും പാര്‍ട്ടിമാറിയെത്തിയ വിമത നേതാക്കളെയാണ് ബിജെപി സ്ഥാനാര്‍ത്ഥിയാക്കിയിരിക്കുന്നത്
ഗോഖക്ക് മണ്ഡലത്തില്‍ വോട്ടെടുപ്പ് പുരോഗമിക്കുന്നു
Belagavi (Gokak): Voting underway at a polling station for by-poll to Gokak Assembly Constituency. #KarnatakaByelection pic.twitter.com/rtqRLS8Squ
— ANI (@ANI) December 5, 2019
കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍
ഗജനാന ബാലചന്ദ്ര മംഗസുലി (അത്താണി), രാജു കാഗെ (കഗ് വാഡ്), ലഖന്‍ ജര്‍ക്കിഹോളി (ഗോഖക്), വെങ്കിട്ട് റാഴു ഘോര്‍പടെ (വിജയ നഗര), റിസ്വാന്‍ അര്‍ഷാദ് (ശിവാജി നഗര്‍), കെപി ചന്ദ്രശേഖര്‍ (കെ ആര്‍ പേട്ട്). ഭീമണ്ണ നായിക് (യെല്ലാപുര), ബിഎച്ച് ബന്നിക്കോട്ട് (ഹിരെക്കേരൂര്‍), മുന്‍സ്പീക്കര്‍ കൊളീവാഡ് (റാണിബന്നൂര്‍), എം ആഞ്ജനപ്പ (ചിക്കബെല്ലാപ്പൂര്‍) എം.നാരായണ സാമി(ആര്‍കെ പുരം), എം ശിവരാജ് (മഹാലക്ഷ്മി ലേ ഔട്ട്), പ്തമാവതി സുരേഷ് (ഹൊസ്കോട്ടെ), എച്ച് പി മഞ്ജുനാഥ് (ഹുന്‍സൂര്‍)













Click it and Unblock the Notifications