കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കര്‍ണാടക:വോട്ടെടുപ്പ് കഴിഞ്ഞു!!5 മണിവരെ രേഖപ്പെടുത്തിയത് 60 ശതമാനം വോട്ട്,വോട്ടെണ്ണല്‍ തിങ്കളാഴ്ച്

Google Oneindia Malayalam News

Recommended Video

cmsvideo
    Karnataka bypolls LIVE: Voting underway in 15 Assembly constituencies in Karnataka

    ബെംഗളൂരു: കർണാടകയിലെ 15 നിയമസഭാ മണ്ഡലങ്ങളില്‍ ഇന്ന് ഉപതിരഞ്ഞെടുപ്പ്. കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ്-ദള്‍ സഖ്യ സര്‍ക്കാറിനുള്ള പിന്തുണ പിന്‍വലിച്ചതിനെ തുടര്‍ന്ന് അയോഗ്യരാക്കപ്പെട്ട എംഎല്‍എമാരുടെ മണ്ഡലങ്ങളിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഹൈക്കോടതിയില്‍ തിരഞ്ഞെടുപ്പ് കേസ് നിലനില്‍ക്കുന്നതിനാലാണ് രണ്ട് മണ്ഡ‍ലങ്ങളില്‍ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപനം ഉണ്ടാവാതെ പോയത്.

    കോണ്‍ഗ്രസ്, ബിജെപി, ജെഡിഎസ് കക്ഷികളെല്ലാം തനിച്ചാണ് ഉപതിരഞ്ഞെടുപ്പിനെ നേരിടുന്നത്. 15 ല്‍ 13 മണ്ഡലങ്ങളിലും പാര്‍ട്ടിമാറിയെത്തിയ വിമത നേതാക്കളെയാണ് ബിജെപി സ്ഥാനാര്‍ത്ഥിയാക്കിയിരിക്കുന്നത്

    Newest First Oldest First
    6:14 PM, 5 Dec

    വോട്ടെടുപ്പ് സമയം അവസാനിച്ചു. വോട്ടെടുപ്പിനോട് ജനങ്ങള്‍ കാണിച്ചത് തണുത്ത പ്രതികരണം
    8:45 AM, 5 Dec

    ഗോഖക്ക് മണ്ഡലത്തില്‍ വോട്ടെടുപ്പ് പുരോഗമിക്കുന്നു
    7:58 AM, 5 Dec

    222 അംഗ നിയമസഭയില്‍ കേവല ഭൂരിപക്ഷം തികയ്ക്കാന്‍ 113 അംഗങ്ങളുടെ പിന്തു​ണയാണ് വേണ്ടത്. നിലവില്‍ 105 അഗംങ്ങള്‍ക്ക് പുറമെ ഒരു സ്വതന്ത്ര അംഗത്തിന്‍റെ പിന്തുണയും ബിജെപിക്കുണ്ട്. അപ്പോള്‍ 106, കേവല ഭൂരിപക്ഷം തികയ്ക്കാന്‍ സ്പീക്കറെ കൂടാതെ 8 അംഗങ്ങളുടെ പിന്തുണ കൂടി ബിജെപിക്ക് വേണം.
    7:57 AM, 5 Dec

    വിമതരെ അയോഗ്യരാക്കിയ നടപടി സ്പീക്കര്‍ ശരിവെച്ചതോടെ 224 അംഗ നിയമസഭയുടെ അംഗബലം 207 ആയി ചുരുങ്ങി. ഭൂരിപക്ഷത്തിന് വേണ്ടത് 104 വോട്ട് ആയതിനാല്‍ 105 പേരുടെ പിന്തുണയുള്ള ബിജെപിക്ക് നിലവില്‍ ഭീഷണിയില്ല. എന്നാല്‍ തിരഞ്ഞെടുപ്പിന്‍റെ വിധി വരുന്നതോടെ സഭയുടെ അംഗബലം 222 ആവും.
    7:56 AM, 5 Dec

    അയോഗ്യരാക്കപ്പെട്ട 17 എംഎല്‍എമാരില്‍ 12 പേര്‍ കോണ്‍ഗ്രുകാരും നിന്നും മൂന്ന് പേര്‍ ജനതാദള്‍ അംഗങ്ങളുമായിരുന്നു. ഒരാള്‍ കെപിജെപി അംഗവുമാണ്.
    7:51 AM, 5 Dec

    കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ ഗജനാന ബാലചന്ദ്ര മംഗസുലി (അത്താണി), രാജു കാഗെ (കഗ് വാഡ്), ലഖന്‍ ജര്‍ക്കിഹോളി (ഗോഖക്), വെങ്കിട്ട് റാഴു ഘോര്‍പടെ (വിജയ നഗര), റിസ്വാന്‍ അര്‍ഷാദ് (ശിവാജി നഗര്‍), കെപി ചന്ദ്രശേഖര്‍ (കെ ആര്‍ പേട്ട്). ഭീമണ്ണ നായിക് (യെല്ലാപുര), ബിഎച്ച് ബന്നിക്കോട്ട് (ഹിരെക്കേരൂര്‍), മുന്‍സ്പീക്കര്‍ കൊളീവാഡ് (റാണിബന്നൂര്‍), എം ആഞ്ജനപ്പ (ചിക്കബെല്ലാപ്പൂര്‍) എം.നാരായണ സാമി(ആര്‍കെ പുരം), എം ശിവരാജ് (മഹാലക്ഷ്മി ലേ ഔട്ട്), പ്തമാവതി സുരേഷ് (ഹൊസ്കോട്ടെ), എച്ച് പി മഞ്ജുനാഥ് (ഹുന്‍സൂര്‍)
    7:50 AM, 5 Dec

    ഉപതിരഞ്ഞെടുപ്പ് നടക്കുന്ന 15 ല്‍ 12 ഉം കോണ്‍ഗ്രസിന്‍റെ സിറ്റിങ് സീറ്റുകളാണ്
    7:40 AM, 5 Dec

    യെഡിയൂരപ്പ സര്‍ക്കാറിന്‍റെ നിലനില്‍പ്പിനെ ബാധിക്കുന്ന തിരഞ്ഞെടുപ്പാണ് ഇത്

     jds
    English summary
    Karnataka By-election 2019 Live Updates In Malayalam
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X