കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉപതിരഞ്ഞെടുപ്പ്; ബിജെപിക്ക് വന്‍മുന്നേറ്റം, 15 ല്‍ 12 മണ്ഡലങ്ങളിലും ലീഡ്, കോണ്‍ഗ്രസും ദളും ഒരിടത്ത്

Google Oneindia Malayalam News

ബെംഗളൂര്‍: കര്‍ണാടകയിലെ 15 നിയമസഭാ മണ്ഡലങ്ങളിലേക്ക് നടക്കുന്ന ഉപതിരഞ്ഞെടുപ്പിന്‍റെ ആദ്യ ഫലസൂചനകളില്‍ ബിജെപിക്ക് മുന്നേറ്റം.ആദ്യ ഫലസൂചനകള്‍ പുറത്ത് വന്ന് തുടങ്ങിയപ്പോള്‍ 15 മണ്ഡലങ്ങളില്‍ 12 ഇടത്ത് ബിജെപി സ്ഥാനാര്‍ത്ഥികളാണ് ലീഡ് ചെയ്യുന്നത്. ഒരോയിടത്ത് മാത്രമാണ് കോണ്‍ഗ്രസും ജെഡിഎസും മുന്നിട്ട് നില്‍കുന്നത്. ഒരിടത്ത് സ്വതന്ത്രനും ആദ്യ മണിക്കൂറില്‍ ലീഡ് പിടിച്ചിട്ടുണ്ട്. ശിവാജി നഗറില്‍ കോണ്‍ഗ്രസിന്‍റെ റിസ്വാന്‍ അര്‍ഷാദ് ആദ്യ നിമിഷങ്ങളില്‍ മുന്നിട്ട് നിന്നെങ്കിലും പീന്നീട് ബിജെപി സ്ഥാനാര്‍ത്ഥി ലീഡ് പിടിച്ചു.

പൗരത്വ നിയമഭേദഗതി ബില്‍ ഇന്ന് ലോക്സഭയില്‍ അവതരിപ്പിക്കും; ശക്തമായ പ്രതിഷേധവുമായി പ്രതിപക്ഷംപൗരത്വ നിയമഭേദഗതി ബില്‍ ഇന്ന് ലോക്സഭയില്‍ അവതരിപ്പിക്കും; ശക്തമായ പ്രതിഷേധവുമായി പ്രതിപക്ഷം

രമേശ് ജാര്‍ക്കിഹോളി-ഗോഖക്ക്, ആനന്ദ് സിങ്-വിജയ നഗര, ബൈരതി ബസവരാജ്-കെ ആര്‍പുരം, അരുണ്‍ കുമാര്‍-റാണിബന്നൂര്‍, എം ശരവണ -ശിവാജി നഗര്‍ തുടങ്ങിയ ബിജെപി സ്ഥാനാര്‍ത്ഥികളെല്ലാം മുന്നിട്ട് നില്‍ക്കുകയാണ്. കെ ആര്‍ പേട്ടിലാണ് ജെഡിഎസ് സ്ഥാനാര്‍ത്ഥി ലീഡ് പിടിച്ചിരിക്കുന്നത്.

 bjp-

11 കേന്ദ്രങ്ങളിലായിട്ടാണ് വോട്ടെടുപ്പ് പുരോഗമിക്കുന്നത്. 15 നിയമസഭാ മണ്ഡലങ്ങളിൽ 13 ഇടത്തും വിമത എംഎൽഎമാരെയാണ് ബിജെപി സ്ഥാനാർത്ഥികളാക്കിയിരിക്കുന്നത്. കോൺഗ്രസ് മുഴുവന്‍ സീറ്റുകളിലും മത്സരിക്കുമ്പോള്‍ ജെഡിഎസ് 12 ഇടത്താണ് പാര്‍ട്ടി സ്ഥാനാർത്ഥികളെ നിർത്തിയിരിക്കുന്ന്.

225 അംഗ സഭയിൽ കേവല ഭൂരിപക്ഷം തെളിയിക്കാൻ 113 എംഎൽഎമാരുടെ പിന്തുണയാണ് വേണ്ടത്. കോൺഗ്രസ് -66, ജെഡിഎസ്- 34 എന്നിങ്ങനെയാണ് നിലവിലെ സീറ്റ് നില. ഡിസംബർ 5ന് നടന്ന ഉപതിരഞ്ഞെടുപ്പിൽ 67.91 ശതമാനം വോട്ട് രേഖപ്പെടുത്തിയിരുന്നു. ഹൈക്കോടതിയുടെ അന്തിമ തീർപ്പ് വരാത്ത സാഹചര്യത്തിലാണ് രണ്ട് നിയമസഭാ മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പ് മാറ്റി വെച്ചിരിക്കുന്നത്.

English summary
Karnataka By-election; BJP takes early lead in 10 seats
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X