കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിക്ക് പണികൊടുത്തത് ലിംഗായത്തുകള്‍!! പഴയ കണക്കുകള്‍ തീര്‍ത്തെന്ന്, ബെല്ലാരിയില്‍ ബിജെപിക്ക്

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
പഴയ കണക്കുകള്‍ തീര്‍ത്ത് ലിംഗായത്തുകള്‍ | Oneindia Malayalam

ബെംഗളൂരു: കര്‍ണാടകത്തില്‍ ഉപതിരഞ്ഞെടുപ്പില്‍ ബിജെപിക്കേറ്റ തിരിച്ചടിക്ക് പിന്നില്‍ ലിങ്കായത്തുകളുടെ സ്വാധീനമെന്ന് സൂചന. 14 വര്‍ഷത്തിന് ശേഷമാണ് കോണ്‍ഗ്രസിന് ബെല്ലാരി ലോക്സഭാ സീറ്റ് ലഭിക്കുന്നത്. ബിജെപി എംപി ബി ശ്രീരാമുലുവിന്റെ സഹോദരി ജെ ശാന്തയെ പരാജയപ്പെടുത്തിയാണ് കോണ്‍ഗ്രസ് ഈ സീറ്റ് സ്വന്തമാക്കിയത്. ഇത് ബിജെപിക്ക് കനത്ത തിരിച്ചടിയാണ് ഏല്‍പ്പിച്ചത്.

<strong>'വേറെ രാജ്യത്ത് പോയി ജീവിച്ചോ'; വിദേശ താരങ്ങളെയാണ് ഇഷ്ടമെന്ന് പറഞ്ഞ ആരാധകനോട് പ്രകോപിതനായി കോലി</strong>'വേറെ രാജ്യത്ത് പോയി ജീവിച്ചോ'; വിദേശ താരങ്ങളെയാണ് ഇഷ്ടമെന്ന് പറഞ്ഞ ആരാധകനോട് പ്രകോപിതനായി കോലി

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി വിഎസ് ഉഗ്രപ്പ 2,41,656 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ബിജെപി സ്ഥാനാര്‍ത്ഥിയെ തോല്‍പ്പിച്ചത്. ഇത് കര്‍ണാടകത്തില്‍ അധികാരത്തിലിരിക്കുന്ന കോണ്‍ഗ്രസ്- ജെഡിഎസ് സര്‍ക്കാരിന്റെ ലിറ്റ്മസ് പരീക്ഷണം കൂടിയായിരുന്നു. 2004ന് ശേഷമുള്ള ലോക്സഭാ തിരഞ്ഞെടുപ്പുകളില്‍ ബെല്ലാരി മണ്ഡലത്തില്‍ മൂന്ന് തവണയും ബിജെപിയാണ് വിജയിച്ചത്. അതിന് മുമ്പ് 1952 ന് ശേഷം 13 തവണയാണ് കോണ്‍ഗ്രസ് ബെല്ലാരി മണ്ഡലത്തെ തങ്ങള്‍ക്കൊപ്പം നിര്‍ത്തിയിട്ടുള്ളത്.

 ശ്രീരാമുലുവിന്റെ രാജി

ശ്രീരാമുലുവിന്റെ രാജി

മെയ് മാസത്തില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി ശ്രീരാമുലു ചിത്രദുര്‍ഗ്ഗ ജില്ലയിലെ മൊല്‍ക്കല്‍മൂരുവില്‍ നിന്ന് മത്സരിച്ച് വിജയിച്ചതോടെ ബെല്ലാരിയില്‍ നിന്നുള്ള ലോക്സഭാംഗത്വം രാജിവെക്കുകയായിരുന്നു. വാല്‍മീകി സമുദായത്തില്‍പ്പെട്ട കോണ്‍ഗ്രസിന്റെ ഡികെ ശിവകുമാറാണ് ഈ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്.

ഉഗ്രപ്പയ്ക്കെതിരെ പ്രചാരണം

ഉഗ്രപ്പയ്ക്കെതിരെ പ്രചാരണം


എന്നാല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി എംസി ഉഗ്രപ്പ ജില്ലയ്ക്ക് പുറത്തുനിന്നുള്ള ആളാണെന്ന് പ്രചരിപ്പിച്ച ബിജെപി സീറ്റ് നിലനിര്‍ത്താന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ കോണ്‍ഗ്രസ്- ജെഡിഎസ് സഖ്യം ഈ പ്രിതിബന്ധങ്ങളെ തട്ടിത്തെറിപ്പിച്ച് സീറ്റ് പിടിച്ചടക്കുകയായിരുന്നു. ബിജെപിക്ക് തിരിച്ചടി നല്‍കാന്‍ കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യയും എച്ച്ഡി ദേവഗൗഡയും സജീവമായി രംഗത്തുണ്ടായിരുന്നു. മെയ് മാസത്തില്‍ നടന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ എട്ടില്‍ ആറ് ലോക്സഭാ മണ്ഡലങ്ങളും കോണ്‍ഗ്രസ് വിജയിച്ചിരുന്നു.

 പിന്നാക്ക സമുദായക്കാര്‍ കോണ്‍ഗ്രസിനൊപ്പം!!

പിന്നാക്ക സമുദായക്കാര്‍ കോണ്‍ഗ്രസിനൊപ്പം!!



കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ ഉപതിര‍ഞ്ഞെടുപ്പിലും ബിജെപിക്ക് കനത്ത തിരിച്ചടിയാണ് ഏറ്റത്. ആദ്യം സര്‍ക്കാര്‍ രൂപീകരിച്ചെങ്കിലും വിശ്വാസവോട്ടെടുപ്പില്‍ ഭൂരിപക്ഷം തെളിയിക്കാനാവാതെ ബിജെപി സര്‍ക്കാര്‍ രൂപീകരിക്കാനുള്ള നീക്കത്തില്‍ നിന്ന് പിന്മാറുകയായിരുന്നു. ബിജെപിയുടെ പരാജയത്തിന് പിന്നില്‍ മുസ്ലിങ്ങളും കുരുബാകളും ഭൂരിഭാഗം വരുന്ന ലിംഗായത്തുകളുമാണെന്നാണ് കണക്കുകൂട്ടല്‍. കര്‍ണാടകത്തിലെ മഡിഗ ഉള്‍പ്പെടെയുള്ള പിന്നാക്ക വിഭാഗങ്ങളും കോണ്‍ഗ്രസിനാണ് വോട്ട് ചെയ്തത്.

 ലിംഗായത്തുകള്‍ കാലുവാരി!!

ലിംഗായത്തുകള്‍ കാലുവാരി!!


ബിജെപി ശ്രീരാമുലുവിനെ തള്ളി ബിഎസ് യെദ്യൂരപ്പയെ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കിയത് നിര്‍ണായകമായിരുന്നു. ഇതോടെയാണ് ലിംഗായത്തുകള്‍ ബിജെപിയോട് പുറംതിരിഞ്ഞ് നില്‍ക്കാന്‍ ആരംഭിച്ചത്. എന്നാല്‍ കോണ്‍ഗ്രസിനെപ്പോലെ ബിജെപിക്കും തിരഞ്ഞെടുപ്പ് പ്ലാനിംഗ് അവസാന നിമിഷം പാളുകയായിരുന്നു.

English summary
Karnataka by-election: Lingayat backlash cost BJP Ballari?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X