കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിമതര കൈവിടാതെ ജനങ്ങൾ; കർ‌ണാടകയിൽ വിമതർക്ക് ലീഡ്, ജനങ്ങളുടെ അംഗീകാരം മാനിക്കുന്നുവെന്ന് ഡികെ!

Google Oneindia Malayalam News

രാജ്യം ഉറ്റുനോക്കുന്ന ഉപതിരഞ്ഞെടുപ്പ് ഫലമാണ് കർണാടകയിൽ. കർണാടകയിൽ സഖ്യസർക്കാരിനെ അട്ടമറിച്ച് അധികാരത്തിലെത്തിയതാണ് യെഡിയൂരപ്പ സർക്കാർ. കോൺഗ്രസ്, ദൾ വിമത എംഎൽഎമാരുടെ സഹായത്തോടെ അധികാരത്തിലത്തിയ യെഡിയൂരപ്പ സർ‌ക്കാരിന്റെ നിലനിൽപ്പ് ഉപതിരഞ്ഞെടുപ്പ് ഫലമാണ്. വിമതരെല്ലാം ബിജെപി സീറ്റിൽ മത്സരിച്ചു എന്നതാണ് ഈ ഉപതിരഞ്ഞെടുപ്പിന്റെ പ്രത്യേകത.

കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാരിന്റെ പതനത്തിന് ചുക്കാന്‍ പിടിച്ച വിമത സ്ഥാനാര്‍ഥികളാണ് ബിജെപി ടിക്കറ്റില്‍ മത്സരിച്ച 13 പേരും. കൂറുമാറ്റത്തിനും കാലുമാറ്റത്തിനും എതിരായ കോണ്‍ഗ്രസ്-ജെഡിഎസ് പ്രചാരണങ്ങള്‍ മറികടക്കുന്നതാണ് ഉപതിരഞ്ഞെടുപ്പ് ഫലം. കോണ്‍ഗ്രസ് കോട്ടകളില്‍ പോലും വിമതരായി ബിജെപിയിലെത്തിയവര്‍ മികച്ച ലീഡ് തുടക്കം മുതലേ സ്വന്തമാക്കുകയാണ്. ഹോസ്‌കോട്ടയില്‍ ബിജെപിയെ ഞെട്ടിച്ചുകൊണ്ട് ബിജെപി വിമതന്‍ മുന്നേറുന്നു.

BJP

15 മണ്ഡലങ്ങളിൽ ചുരുങ്ങിയത് ആറു സീറ്റുകളെങ്കിലും നേടിയാലേ ബിജെപി സർക്കാറിന് മുന്നോട്ടു പോകാൻ സാധിക്കൂ. എന്നാൽ വിമതരുടെ മുന്നേറ്റം ബിജെപിക്ക് അഗ്നി പരീക്ഷ തരണം ചെയ്യാൻ വലിയ പ്രയാസമില്ലെന്ന് തന്നെ പറയാം. ബിജെപി പക്ഷത്തേക്ക് കൂറുമാറിയ 13 പേർ മത്സരത്തിനിറങ്ങിയത് ജനങ്ങൾക്കിടയിലും വലിയ പ്രതിഷേധം ഉണ്ടാക്കായിരുന്നു. എന്നാാൽ തിരഞ്ഞെടപ്പിൽ കർണാടക ജനത വിമതരെ ചേർത്തു നിർത്തി എന്ന് വേണം പറയാൻ.

കൂറുമാറ്റക്കാരെ ജനം അംഗീകരിച്ചതോടെ ജനഹിതം അംഗീകരിക്കുന്നുവെന്ന പ്രതികരണവുമായി കോൺഗ്രസ് നേതാവ് ഡികെ ശിവകുമാർ രംഗത്തെത്തി. തിരഞ്ഞെടുപ്പ് നടന്ന 15 മണ്ഡലങ്ങളിലേയും വോട്ടര്‍മാരുടെ ജനഹിതം അംഗീകരിക്കുന്നുവെന്നും ജനങ്ങള്‍ കൂറുമാറ്റക്കാരെ സ്വീകരിച്ചെന്നും ശിവകുമാര്‍ പറഞ്ഞു. അതേ സമയം തോല്‍വിയില്‍ തങ്ങള്‍ നിരാശരാകില്ലെന്നും അദ്ദേഹം പറഞ്ഞു.

67.91 ശതമാനമായിരുന്നു പോളിങ്. സഖ്യസര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ച് 17 കോണ്‍ഗ്രസ്, ജെഡിഎസ് എംഎല്‍എമാര്‍ രാജിവെച്ചതിനെ ത്തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്. ബിജെപിക്ക് ഒരു സ്വതന്ത്രന്‍ അടക്കം 106 പേരുടെ പിന്തുണയാണിപ്പോഴുള്ളത്. കോണ്‍ഗ്രസിന് 66 പേരുടെയും ജെഡിഎസിന് 34 പേരുടെയും പിന്തുണയുണ്ട്.

English summary
Karnataka by election result; Congress rebels leads in Karnataka
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X