കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കർണാടക ഉപതിരഞ്ഞെടുപ്പ്; ബിജെപിക്ക് വന്‍ മുന്നേറ്റം, തകര്‍ന്നടിഞ്ഞ് കോണ്‍ഗ്രസും ദളും

Google Oneindia Malayalam News

Newest First Oldest First
3:40 PM, 9 Dec

കര്‍ണാടകയില്‍ ശക്തവും സുസ്ഥിരവുമായ ഒരു സര്‍ക്കാരിനാണ് ജനങ്ങള്‍ കരുത്ത് പകര്‍ന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി
1:00 PM, 9 Dec

കര്‍ണാടക ഉപതെരഞ്ഞെടുപ്പില്‍ വിജയത്തിലേക്കു നീങ്ങുന്ന 12 പേരില്‍ 11 പേര്‍ക്കു താന്‍ മന്ത്രിസ്ഥാനം നല്‍കുമെന്ന് മുഖ്യമന്ത്രി ബിഎസ് യെഡിയൂരപ്പ
12:16 PM, 9 Dec

ഉപതിരഞ്ഞെടുപ്പ് വിജയം മകനോടൊപ്പം ആഘോഷിക്കുന്ന മുഖ്യമന്ത്രി ബിഎസ് യെഡിയൂരപ്പ
12:15 PM, 9 Dec

വിമത നേതാക്കളില്‍ പരാജയപ്പെട്ടത് എഎച്ച് വിശ്വനാഥും എംടിബി നാഗരാജും മാത്രം
12:13 PM, 9 Dec

റാണിബന്നൂരില്‍ അരുണ്‍ കുമാറും യെല്ലാപുരയില്‍ ശിവറാമും വിജയിച്ചു
11:37 AM, 9 Dec

ശിവാജി നഗറില്‍ ലീഡ് തുടര്‍ന്ന് കോണ്‍ഗ്രസിന്‍റെ റിസ്വാന്‍ അര്‍ഷാദ്
11:27 AM, 9 Dec

അത്താനിയില്‍ ബിജെപി സ്ഥാനാര്‍ത്ഥി മഹേഷ് കുമത്തള്ളി വിജയിച്ചു
11:27 AM, 9 Dec

കെ ആര്‍ പേട്ടില്‍ ബിജെപി സ്ഥാനാര്‍ത്ഥി നാരായണ്‍ ഗൗഡ വിജയിച്ചു
11:24 AM, 9 Dec

ലീഡ് നില 12 ലേക്ക് ഉയര്‍ത്തി ബിജെപി. ഒരിടത്തും ലീഡ് പിടിക്കാനാവാതെ ജെഡിഎസ്
11:22 AM, 9 Dec

വിജയനഗരയില്‍ ബിജെപി സ്ഥാനാര്‍ത്ഥി ആനന്ദ് സിങിന്‍റെ ലീഡ് 12566 ആയി
10:49 AM, 9 Dec

പരാജയം സമ്മതിക്കുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് ഡികെ ശിവകുമാര്‍. 'കുറുമാറിയവരെ ജനങ്ങള്‍ സ്വീകരിച്ചു, പരാജയം ഞങ്ങള്‍ അംഗീകരിക്കുന്നു'-ഡികെ ശിവകുമാര്‍ പറഞ്ഞു
10:45 AM, 9 Dec

ചിക്കബല്ലാപുരയില്‍ ബിജെപി സ്ഥാനാര്‍ത്ഥി കെ സുധാകര്‍ 13,110 വോട്ടിന് ലീഡ് ചെയ്യുന്നു
10:18 AM, 9 Dec

നിലവിലെ ലീഡ് നില ബജെപി-11 കോണ്‍ഗ്രസ്-2 ദള്‍-1 സ്വതന്ത്രന്‍-1
9:53 AM, 9 Dec

സാങ്കേതിക തടസ്സങ്ങളെ തുടര്‍ന്ന് അത്താനി മണ്ഡലത്തിലെ വോട്ടെണ്ണല്‍ താത്ക്കാലികമായി നിര്‍ത്തിവെച്ചു
9:30 AM, 9 Dec

ഓരോ മണ്ഡലത്തിലും ലീഡ് ചെയ്യുന്ന സ്ഥാനാര്‍ത്ഥികള്‍
9:26 AM, 9 Dec

ഗോഖക്കില്‍ രണ്ടാം റൗണ്ട് വോട്ടെണ്ണലിലും ലീഡ് നിലനിര്‍ത്തി ബിജെപി സ്ഥാനാര്‍ത്ഥി രമേശ് ജാര്‍ക്കിഹോളി. രമേശിന്‍റെ ഇളയ സഹോദരന്‍ ലഖാന്‍ ജാര്‍ക്കിഹോളിയാണ് ഇവിടെ കോണ്‍ഗ്രസിനായി മത്സരിക്കുന്നത്
9:20 AM, 9 Dec

നിലവിലെ ലീഡ് നില ബിജെപി-9 കോണ്‍ഗ്രസ്-3 ദള്‍-2 സ്വതന്ത്രന്‍-1
9:10 AM, 9 Dec

ലീഡ് നില മൂന്നിടത്തായി ഉയര്‍ത്തി കോണ്‍ഗ്രസ്. ദള്‍ ലീഡ് ചെയ്യുന്നത് ഒരിടത്ത് മാത്രം
8:51 AM, 9 Dec

ബെംഗളൂരുവിലെ മൗണ്ട് കൗര്‍മല്‍ കോളേജിലെ വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ നിന്നുള്ള ദൃശ്യങ്ങള്‍
8:50 AM, 9 Dec

ബിജെപിയുടെ ലീഡ് 10 മണ്ഡലങ്ങളില്‍. ലീഡ് നില രണ്ടിടത്തായി വര്‍ധിപ്പിച്ച് ജെഡിഎസ്
8:46 AM, 9 Dec

15 മണ്ഡലങ്ങളിലേയും ആദ്യ ഫലസൂചന പുറത്ത് വന്നപ്പോള്‍ ലീഡ് നില ഇങ്ങനെ ബിജെപി-11 കോണ്‍ഗ്രസ്-2 ജെഡിഎസ്-1 സ്വതന്ത്രന്‍-1
8:41 AM, 9 Dec

കഗ്വാദില്‍ ശ്രീമന്ത് പാട്ടീല്‍-ബിജെപി മുന്നിട്ട് നില്‍ക്കുന്നു
8:39 AM, 9 Dec

ഒരോയിടത്ത് മാത്രമാണ് കോണ്‍ഗ്രസും ജെഡിഎസും മുന്നിട്ട് നില്‍കുന്നത്. ഒരിടത്ത് സ്വതന്ത്രനും ആദ്യ മണിക്കൂറില്‍ ലീഡ് പിടിച്ചു.
8:39 AM, 9 Dec

ആദ്യ ഫലസൂചനകള്‍ പുറത്ത് വന്ന് തുടങ്ങിയപ്പോള്‍ 15 മണ്ഡലങ്ങളില്‍ 12 ഇടത്തും ബിജെപി സ്ഥാനാര്‍ത്ഥികളാണ് ലീഡ് ചെയ്യുന്നത്
8:28 AM, 9 Dec

ഫലം പുറത്ത് വന്ന് തുടങ്ങിയ 11 മണ്ഡലങ്ങളില്‍ 10 ബിജെപി സ്ഥാനാര്‍ത്ഥികളാണ് ലീഡ് ചെയ്യുന്നത്.
8:26 AM, 9 Dec

രമേശ് ജാര്‍ക്കിഹോളി-ഗോഖക്ക്, ആനന്ദ് സിങ്-വിജയ നഗര, ബൈരതി ബസവരാജ്-കെ ആര്‍പുരം, അരുണ്‍ കുമാര്‍-റാണിബന്നൂര്‍, എം ശരവണ -ശിവാജി നഗര്‍ തുടങ്ങിയ ബിജെപി സ്ഥാനാര്‍ത്ഥികളെല്ലാം മുന്നിട്ട് നില്‍ക്കുകയാണ്
8:19 AM, 9 Dec

ചിക്കബല്ലാപുരം കെആര്‍ പുരം എന്നിവിടങ്ങളില്‍ പോസ്റ്റല്‍ വോട്ടുകളില്‍ ബിജെപിക്ക് മുന്നേറ്റം
8:09 AM, 9 Dec

ബെംഗളൂരുവിലെ വോട്ടിങ് കേന്ദ്രത്തില്‍ നിന്നുള്ള ദൃശ്യങ്ങള്‍
8:05 AM, 9 Dec

11 കേന്ദ്രങ്ങളിലായിട്ടാണ് വോട്ടെണ്ണല്‍ നടക്കുന്നത്.
8:04 AM, 9 Dec

15 മണ്ഡലങ്ങളിലും വോട്ടെണ്ണല്‍ ആരംഭിച്ചു
READ MORE

ബെംഗളൂരു: കർണാടകയിൽ 15 നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന നിയമസഭാ ഉപ തിരഞ്ഞെടുപ്പ് ഫലം ഇന്ന് അറിയാം. ബിഎസ് യെഡിയൂരപ്പ സർക്കാരിന്റെ ഭാവി നിർണയിക്കുന്നതാണ് ഉപതിരഞ്ഞെടുപ്പ് ഫലം. ബിജെപി സർക്കാരിന് അധികാരത്തിൽ തുടരണമെങ്കിൽ ആറ് സീറ്റുകളിലെങ്കിലും വിജയിക്കണം. 225 അംഗ നിയമസഭയിൽ നിലവിൽ 105 എംഎൽഎമാരുടെ പിന്തുണയാണ് ബിജെപിക്കുള്ളത്. 17 ജെഡിഎസ്, കോൺഗ്രസ് വിമത എംഎൽഎമാർ രാജി വെച്ചതോടെയാണ് കർണാടകയിലെ കോൺഗ്രസ്-ജെഡിഎസ് സർക്കാർ താഴെ വീണതും ഉപതിരഞ്ഞെടുപ്പിലേക്ക് പോയതും. വോട്ടെണ്ണലിന്റെ തൽസമയ വിവരങ്ങൾ ലൈവ് അപ്ഡേറ്റിൽ വായിക്കാം

 jds
English summary
Karnataka By-election Results 2019 Live Updates In Malayalam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X