കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യെഡ്ഡിക്ക് നെഞ്ചിടിപ്പ്!! '6' ല്‍ തൊട്ടില്ലേല്‍ സര്‍ക്കാര്‍ താഴെ? വിമതര്‍ക്കും എട്ടിന്‍റെ പണി

Google Oneindia Malayalam News

ബെംഗളൂരു: 'നവംബര്‍ 26 ന് മുന്‍പ് കര്‍ണാടകത്തിലെ ബിജെപി സര്‍ക്കാര്‍ താഴെ വീഴും' കര്‍ണാടകയിലെ ഹവേരി ജില്ലയിലെ കോഡി മഠത്തിലെ സന്യാസി ശിവേന്ദ്ര യോഗി സ്വാമിയാണ് ഇത്തരം ഒരു പ്രവചനം കഴിഞ്ഞ ദിവസം നടത്തിയത്. സ്വാമിയുടെ പ്രവചനം വലിയ വാര്‍ത്തയായിരുന്നു. എന്തായാലും പ്രവചനം ഫലിക്കുമോയെന്നറിയാന്‍ ഇനി വെറും ദിവസങ്ങള്‍ മാത്രം കാത്തിരുന്നാല്‍ മതിയാകും. മഹാരാഷ്ട്ര, ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിനൊപ്പം കര്‍ണാടകത്തിലെ അയോഗ്യരാക്കപ്പെട്ട 15 എംഎല്‍എമാരുടെ മണ്ഡലത്തിലും ഒക്ടോബര്‍ 21 ന് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുകയാണ് കമ്മീഷന്‍.

തിരഞ്ഞെടുപ്പ് കാഹളം മുഴങ്ങി; ബിജെപിയുടെ 'വജ്രായുധത്തെ' ചെറുക്കന്‍ കോണ്‍ഗ്രസിന്‍റെ മറുതന്ത്രംതിരഞ്ഞെടുപ്പ് കാഹളം മുഴങ്ങി; ബിജെപിയുടെ 'വജ്രായുധത്തെ' ചെറുക്കന്‍ കോണ്‍ഗ്രസിന്‍റെ മറുതന്ത്രം

ആകെ 17 മണ്ഡലങ്ങളിലെ എംഎല്‍എമാര്‍ക്കാണ് സ്പീക്കര്‍ അയോഗ്യത കല്‍പിച്ചതെങ്കിലും 2 മണ്ഡലങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചിട്ടില്ല. അതേസമയം കമ്മീഷന്‍റെ നടപടി വലിയ തിരിച്ചടിയാണ് ബിജെപിക്കും വിമതര്‍ക്കും നല്‍കിയിരിക്കുന്നത്. വിശദാംശങ്ങളിലേക്ക്

 നെഞ്ചിടിപ്പോടെ ബിജെപി

നെഞ്ചിടിപ്പോടെ ബിജെപി

കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തിലെ ഭിന്നത മുതലെടുത്താണ് കര്‍ണാടകത്തില്‍ ബിജെപി അധികാരത്തില്‍ ഏറിയത്. സഖ്യസര്‍ക്കാരില്‍ അതൃപ്തിയുള്ള 17 എംഎല്‍എമാരെ പണവും അധികാരവും വാഗ്ദാനം ചെയ്ത് ബിജെപി മറുകണ്ടം ചാടിച്ചു. 14 മാസം നീണ്ട് നിന്ന സര്‍ക്കാര്‍ താഴെ വീണു. എന്നാല്‍ അധികാരത്തില്‍ ഏറിയെങ്കിലും ബിജെപിയെ സംബന്ധിച്ച് ഒട്ടും ആശ്വാസകരമല്ല ഭരണം.

 ഇടിത്തീയായി തിരഞ്ഞെടുപ്പ്

ഇടിത്തീയായി തിരഞ്ഞെടുപ്പ്

മന്ത്രിസഭാ വികസനത്തില്‍ തട്ടി നേതാക്കള്‍ക്കിടയില്‍ അതൃപ്തി പുകയുകയാണ്. മന്ത്രി സ്ഥാനം ലഭിക്കാത്ത പല നേതാക്കളും ഇതിനോടകം നേതൃത്വത്തിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. സഖ്യസര്‍ക്കാരിന് പാലം വലിക്കാന്‍ പിന്തുണ നല്‍കിയ വിമത എംഎല്‍എമാരും മന്ത്രി പദത്തിനായി സമ്മര്‍ദ്ദം ചെലുത്തുന്നതോടെ വകുപ്പ് വിഭജനവും പാതി വഴിയിലായിരിക്കുകയാണ്. അതിനിടെയാണ് നേരിയ ഭൂരിപക്ഷത്തില്‍ തുടരുന്ന ബിജെപി സര്‍ക്കാരിന്‍റെ നെഞ്ചില്‍ ഇടിത്തീയായി തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചിരിക്കുന്നത്.

 ശക്തി കേന്ദ്രങ്ങള്‍

ശക്തി കേന്ദ്രങ്ങള്‍

224 അംഗ നിയമസഭയില്‍ ബിജെപിക്ക് 105 അംഗങ്ങളാണ് ഉള്ളത്. ഉപതിരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റുകള്‍ നേടാന്‍ കഴിഞ്ഞാല്‍ മാത്രമേ ഭരണയകാലയളവ് തികയ്ക്കാന്‍ ബിജെപിക്ക് സാധിക്കൂ. അതേസമയം ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മണ്ഡലങ്ങളെല്ലാം കോണ്‍ഗ്രസിന്‍റെയും ജെഡിഎസിന്‍റേയും ശക്തി കേന്ദ്രങ്ങളാണെന്നത് ബിജെപിയുടെ നെഞ്ചിടിപ്പ് ഉയര്‍ത്തുന്നുണ്ട്.

വിധി കാത്ത് ബിജെപി

വിധി കാത്ത് ബിജെപി

അതിനിടെ ഉപതിരഞ്ഞെടുപ്പിന് മുന്‍പ് അയോഗ്യരാക്കപ്പെട്ട എംഎല്‍എമാരുടെ കാര്യത്തില്‍ സുപ്രീം കോടതിയില്‍ നിന്ന് അനുകൂല വിധി ഉണ്ടാകുമെന്ന പ്രതീക്ഷയിലായിരുന്നു ബിജെപി. നേരത്തേ ഉപതിരഞ്ഞെടുപ്പില്‍ വിമതരെ തന്നെ സ്ഥാനാര്‍ത്ഥിയാക്കാമെന്നായിരുന്നു ബിജെപിയുടെ കണക്ക് കൂട്ടല്‍. എന്നാല്‍ ഹര്‍ജി ഇപ്പോഴും സുപ്രീം കോടതിയുടെ പരിഗണിനയിലാണ്.

 മുന്നറിയുപ്പുമായി വിമതരും

മുന്നറിയുപ്പുമായി വിമതരും

അതിനിടെ 15 മണ്ഡലങ്ങളിലേക്കും മത്സരിക്കാന്‍ തയ്യാറായി ബിജെപിയില്‍ നിന്ന് തന്നെ ചിലര്‍ രംഗത്തെത്തിയിട്ടുണ്ട്. അതേസമയം തങ്ങളെ പരിഗണിക്കാതെ ബിജെപി സ്വന്തം സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിച്ചാല്‍ ശക്തമായ തിരിച്ചടികള്‍ നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പ് വിമതര്‍ നല്‍കുന്നുണ്ട്. തങ്ങളെ തഴഞ്ഞ് വിമതരെ പരിഗണിച്ചാല്‍ വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്ന് ബിജെപി നേതാക്കളും മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

 കോണ്‍ഗ്രസും ജെഡിഎസും

കോണ്‍ഗ്രസും ജെഡിഎസും

പ്രശ്നങ്ങളെല്ലാം പരിഹരിക്കപ്പെട്ടാലും ഉപതിരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റുകള്‍ നേടാന്‍ ആയില്ലേങ്കില്‍ യെഡിയൂരപ്പ സര്‍ക്കാര്‍ താഴെ വീഴും. കുറഞ്ഞത് 6 സീറ്റുകള്‍ എങ്കിലും ബിജെപിക്ക് ലഭിക്കേണ്ടതുണ്ട്. അതേസമയം ജെഡിഎസിനും കോണ്‍ഗ്രസിനും അഭിമാന ഇത്തവണ അഭിമാന പോരാട്ടമാണ്.

 ഒറ്റയ്ക്ക് മത്സരിക്കും

ഒറ്റയ്ക്ക് മത്സരിക്കും

തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച പിന്നാലെ കര്‍ണാടകത്തില്‍ കോണ്‍ഗ്രസുമായി സഖ്യത്തിനില്ലെന്ന് ജെഡിഎസ് വ്യക്തമാക്കിയിട്ടുണ്ട്. മുഴുവന്‍ സീറ്റിലും ജെഡിഎസ് സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുമെന്നും ജെഡിഎസ് വ്യക്തമാക്കി. കോണ്‍ഗ്രസുമായുള്ള സഖ്യത്തില്‍ പാഠം പഠിച്ചു, തിരഞ്ഞെടുപ്പിനെ ഒറ്റയ്ക്ക് നേരിടുമെന്ന് ജെഡിഎസ് ട്വിറ്ററില്‍ കുറിച്ചു.

 ‌സഖ്യത്തിനില്ലെന്ന് കോണ്‍ഗ്രസും

‌സഖ്യത്തിനില്ലെന്ന് കോണ്‍ഗ്രസും

തിരഞ്ഞെടുപ്പിനെ ഒറ്റയ്ക്ക് നേരിടണമെന്ന നിര്‍ദ്ദേശമാണ് കോണ്‍ഗ്രസിലും ഉയരുന്നത്. ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന 17 മണ്ഡലങ്ങളില്‍ 13 ഉം കോണ്‍ഗ്രസിന്‍റെ സിറ്റിങ്ങ് സീറ്റുകളാണ്. ദളുമായി വീണ്ടും സഖ്യമുണ്ടായാല്‍ അത് കോണ്‍ഗ്രസിന് തിരിച്ചടിയാകുമെന്നാണ് പാര്‍ട്ടിയിലെ പൊതു വികാരം. അതേസമയം സഖ്യം സംബന്ധിച്ച് അന്തിമ തിരുമാനം സോണിയ ഗാന്ധിയുടേതായിരിക്കുമെന്നാണ് പിസിസി അധ്യക്ഷന്‍ ദിനേശ് ഗുണ്ടു റാവു പറഞ്ഞത്.

ആരിഫിന്‍റെ അരൂരില്‍ അട്ടിമറി പ്രതീക്ഷിച്ച് യുഡിഎഫ്.. ജനകീയനെ തേടി എല്‍ഡിഎഫ്, ലോക്സഭ ആവര്‍ത്തിക്കുമോ?ആരിഫിന്‍റെ അരൂരില്‍ അട്ടിമറി പ്രതീക്ഷിച്ച് യുഡിഎഫ്.. ജനകീയനെ തേടി എല്‍ഡിഎഫ്, ലോക്സഭ ആവര്‍ത്തിക്കുമോ?

മഹാരാഷ്ട്ര ജയിക്കണം; വീണ്ടും 'ട്രംപ്' കാര്‍ഡ് ഇറക്കി നരേന്ദ്ര മോദി, പഴയ തന്ത്രം, പ്രതിപക്ഷം തകരും?

English summary
Karnataka by eletion date announced
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X