കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തിരഞ്ഞെടുപ്പ് അങ്കം മുറുക്കി ഡികെ ശിവകുമാര്‍;ഗാര്‍ഗെയുമായി കൂടിക്കാഴ്ച!ബിജെപിക്ക് വോട്ട് തേടി യെഡ്ഡി

  • By Aami Madhu
Google Oneindia Malayalam News

ബെംഗളൂരു: കര്‍ണാടകത്തില്‍ ഡിസംബര്‍ 5 ന് നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പ് ബിജെപിയേയും കോണ്‍ഗ്രസിനേയും ജെഡിഎസിനേയും സംബന്ധിച്ച് ഏറെ നിര്‍ണായകമാണ്. 15 വിമത നേതാക്കളുടെ മണ്ഡലത്തിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. കുറഞ്ഞത് ആറ് സീറ്റെങ്കിലും ജയിച്ചാല്‍ മാത്രമേ സംസ്ഥാത്ത് ബിജെപിക്ക് തുടര്‍ഭരണം പ്രതിസന്ധിയില്ലാതെ മുന്നോട്ട് കൊണ്ടുപോകാനാകു. ജെഡിഎസിനേയും കോണ്‍ഗ്രസിനേയും സംബന്ധിച്ച് ഇത് അഭിമാന പോരാട്ടമാണ്.

ഉപതിരഞ്ഞെടുപ്പ് പടിവാതിലില്‍ എത്തിയെങ്കിലും പാര്‍ട്ടിക്കുള്ളിലെ ഭിന്നത ജെഡിഎസിന്‍റെ പ്രാണന്‍ എടുക്കുകയാണ്. വിമതരുടെ അയോഗ്യതയില്‍ വിധി വൈകുന്നതും കര്‍ണാടകത്തിലെ ഓപ്പറേഷന്‍ താമരയെ കുറിച്ചുള്ള യെഡിയൂരപ്പയുടെ വിവാദ വീഡിയോയും ബിജെപിയെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. എന്നാല്‍ ഡികെ ശിവകുമാറിന്‍റെ 'അതിശക്തനായിട്ടുള്ള' മടങ്ങി വരവില്‍ പൂര്‍ണ ആത്മവിശ്വാസത്തിലാണ് കോണ്‍ഗ്രസ്.കഴിഞ്ഞ ദിവസം നടന്ന മല്ലികാര്‍ജ്ജുന്‍ ഗാര്‍ഗെ- ഡികെ കൂടിക്കാഴ്ചയിലെ പ്രധാന ചര്‍ച്ചയും ഉപതിരഞ്ഞെടുപ്പായിരുന്നു. വിശദാംശങ്ങളിലേക്ക്

സജീവമാക്കി കോണ്‍ഗ്രസ്

സജീവമാക്കി കോണ്‍ഗ്രസ്

കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യസര്‍ക്കാരിന് പിന്തുണ പിന്‍വലിച്ച 15 വിമതരുടെ മണ്ഡലങ്ങളിലാണ് ഡിസംബര്‍ 5 ന് ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. ഇത്തവണ ഏറെ പ്രതീക്ഷയിലാണ് കോണ്‍ഗ്രസ് നേതൃത്വം. 15 ല്‍ 11 സീറ്റുകളും നേടാനാകുമെന്ന പ്രതീക്ഷയാണ് കോണ്‍ഗ്രസ് മുന്നോട്ട് വെയ്ക്കുന്നത്. കൂടുതല്‍ സീറ്റുകള്‍ ലക്ഷ്യം വെച്ച് വിപുലമായ പ്രവര്‍ത്തനങ്ങളാണ് കോണ്‍ഗ്രസ് നടത്തുന്നത്.

സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു

സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു

ഇതുവരെ തിരഞ്ഞെടുപ്പ് വിഞ്ജാപനം പുറപ്പെടുവിച്ചില്ലേങ്കിലും കോണ്‍ഗ്രസ് ഇതിനോടകം തന്നെ പതിനഞ്ചില്‍ എട്ട് മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് കഴിഞ്ഞു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ച കരുത്തരായ മുതിര്‍ന്ന നേതാക്കളോടായിരിക്കും ഇത്തവണ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ ഏറ്റുമുട്ടേണ്ടി വരിക.

കോണ്‍ഗ്രസ് പ്രതീക്ഷ

കോണ്‍ഗ്രസ് പ്രതീക്ഷ

എന്നാല്‍ മഹാരാഷ്ട്ര, ഹരിയാണ തിരഞ്ഞെടുപ്പ് ഫലം കോണ്‍ഗ്രസ് ക്യാമ്പിന് പ്രതീക്ഷ നല്‍കുന്നുണ്ട്.തിരഞ്ഞെടുപ്പിന് മുന്‍പ് സീറ്റ് മോഹിച്ച് ബിജെപിയിലേക്ക് ചേക്കേറിയവരില്‍ ഏറെയും പരാജയപ്പെട്ടിരുന്നു. കര്‍ണാടകയിലും ഇത് ആവര്‍ത്തിക്കുമെന്ന് കോണ്‍ഗ്രസ് കണക്ക് കൂട്ടുന്നുണ്ട്.

വിള്ളല്‍ വീഴും

വിള്ളല്‍ വീഴും

ലോക്സഭ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ വിജയത്തില്‍ നിര്‍ണായകമായ വൊക്കാലിംഗ വോട്ടുകളില്‍ ഇത്തവണ വിള്ളല്‍ വീഴുമെന്നാണ് കോണ്‍ഗ്രസ് കണക്കാക്കുന്നത്. ഡികെ ശിവകുമാറിന്‍റെ അറസ്റ്റോട് കൂടി വൊക്കാലിംഗ വോട്ടുകള്‍ കോണ്‍ഗ്രസിന് അനുകൂലമായെന്നാണ് പാര്‍ട്ടി വിലയിരുത്തുന്നത്.

ഗുണം ചെയ്യുമെന്ന്

ഗുണം ചെയ്യുമെന്ന്

ഡികെ ശിവകുമാറിന്‍റെ അറസ്റ്റില്‍ വലിയ പ്രതിഷേധമാണ് വൊക്കാലിംഗ സമുദായമുയര്‍ത്തിയത്. ബിജെപി സമുദായികമായി വേട്ടയാടുകയാണെന്ന തരത്തിലായിരുന്നു കോണ്‍ഗ്രസും ഡികെയുടെ അറസ്റ്റിനെ ചിത്രീകരിച്ചത്. ഇത് രാഷ്ട്രീയമായി ഗുണം ചെയ്യുമെന്ന് കോണ്‍ഗ്രസ് വിലയിരുത്തുന്നു.

ഗാര്‍ഗെ ഡികെ കൂടിക്കാഴ്ച

ഗാര്‍ഗെ ഡികെ കൂടിക്കാഴ്ച

കോണ്‍ഗ്രസിലെ മറ്റൊരു വൊക്കാലിംഗ സമുദായാംഗമായ മുതിര്‍ന്ന നേതാവ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയുമായി കഴിഞ്ഞ ദിവസം ഡികെ ശിവകുമാര്‍ ചര്‍ച്ച നടത്തി. കാര്‍ഗെയുടെ മകന്‍ പ്രിയങ്ക് ഗാര്‍ഗേയും കൂടിക്കാഴ്ചയില്‍ പങ്കെടുത്തിരുന്നു. ഉപതിരഞ്ഞെടുപ്പാണ് പ്രധാനമായും ചര്‍ച്ചയായതെന്നാണ് റിപ്പോര്‍ട്ട്.

സുപ്രീം കോടതി

സുപ്രീം കോടതി

അതിനിടെ ബിജെപിയും തിരഞ്ഞെടുപ്പ് പ്രചരണം തുടങ്ങി. സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാതെയാണ് മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ വോട്ട് തേടിയത്. അയോഗ്യരാക്കപ്പെട്ട വിമത എംഎല്‍എമാരെ തന്നെ മത്സരിപ്പിക്കാനാണ് ബിജെപി നീക്കം. എന്നാല്‍ വിമതരുടെ അയോഗ്യത സംബന്ധിച്ച ഹര്‍ജിയില്‍ സുപ്രീം കോടതി ഇതുവരെ നിലപാട് വ്യക്തമാക്കിയട്ടില്ല.

വിമതരെ തള്ളും?

വിമതരെ തള്ളും?

നവംബര്‍ 11 മുതല്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാം. നവംബര്‍ 17 ആണ് പത്രി സമര്‍പ്പിക്കാനുള്ള അവസാന തീയതി. ​എങ്കിലും സുപ്രീം കോടതി വിധി പുറപ്പെടുവിച്ചില്ലേങ്കില്‍ വിമത എംഎല്‍എമാരെ മത്സരിപ്പിച്ചേക്കില്ലെന്ന് മുതിര്‍ന്ന ബിജെപി നേതാവിനെ ഉദ്ദരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. പകരം സ്വന്തം പാര്‍ട്ടി നേതാക്കളെ തന്നെ മത്സരിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

സുപ്രീം കോടതി തള്ളി

സുപ്രീം കോടതി തള്ളി

അതേസമയം സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന് ദൃതി കാണിക്കേണ്ടതില്ലെന്ന് കര്‍ണാട ബിജെപി ജനറല്‍ സെക്രട്ടറി പി മുരളീധര റാവു പ്രതികരിച്ചു. തിരഞ്ഞെടുപ്പിന് സമയമുണ്ട്. സുപ്രീം കോടതി വിധിയ്ക്കായി കാത്തിരിക്കുകയാണ് ബിജെപി, റാവു പറഞ്ഞു. അതിനിടെ യെഡിയൂരപ്പയുടെ വിവാദ ഓഡിയോയില്‍ അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി.

വിധി കാത്ത്

വിധി കാത്ത്

ജസ്റ്റിസ് എന്‍വി രമണയുടെ നേതൃത്വത്തിലുള്ള ബെഞ്ചാണ് ഹരജി തള്ളിയത്. കോണ്‍ഗ്രസ് നേതാവും മുതിര്‍ന്ന അഭിഭാഷകനുമായ കപില്‍ സിബലിനോട് തങ്ങള്‍ ഇക്കാര്യം പിന്നീട് പരിശോധിക്കാമെന്ന് കോടതി വ്യക്തമാക്കി. 17 കര്‍ണാടക എംഎല്‍എമാരെ അയോഗ്യരാക്കിയതിനെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം പൂര്‍ത്തിയായി വിധി പുറപ്പെടുവിക്കാനിരിക്കുകയാണ് കോടതി.

കേസുകള്‍

കേസുകള്‍

കേസില്‍ അടുത്ത ചൊവ്വാഴ്ചയോടെയെങ്കിലും വിധി വരുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ. എന്നാല്‍ സുപ്രീം കോടതിക്ക് അതിന് മുന്‍പ് നിരവധി നിര്‍ണായക കേസുകള്‍ പരിഗണിക്കാനുള്ളതിനാല്‍ വിധി ഇനിയും വൈകുമെന്നാണ് കോണ്‍ഗ്രസും ജെഡിഎസും പറയുന്നത്.

English summary
Karnataka by poll preparations started at both BJP and Congress camp
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X