കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചരിത്രത്തിൽ ഇതുവരെ ജയിക്കാത്ത 2 മണ്ഡലങ്ങള്‍ പിടിച്ചടക്കി ബിജെപി! തകർത്തത് ദേവഗൗഡയുടെ മാണ്ഡ്യ കോട്ട!

Google Oneindia Malayalam News

ബെംഗളൂരു: ബിഎസ് യെഡിയൂരപ്പ സര്‍ക്കാരിന് ജീവശ്വാസമായി മാറിയിരിക്കുകയാണ് കര്‍ണാടക ഉപതിരഞ്ഞെടുപ്പ് ഫലം. പതിനഞ്ച് സീറ്റുകളില്‍ 12ലും ബിജെപിക്കാണ് നേട്ടം. തിരഞ്ഞെടുപ്പ് നടന്നവയില്‍ ഒരു സീറ്റ് പോലും ബിജെപിയുടെ സിറ്റിംഗ് സീറ്റല്ല എന്നതാണ് ശ്രദ്ധേയം. ബിജെപിക്ക് മറ്റൊരു വന്‍ ആഹ്ലാദം ജെഡിഎസ് കോട്ടയായ മാണ്ഡ്യ പൊളിക്കാനായി എന്നതാണ്.

ഏകപക്ഷീയമായ തീരുമാനമെങ്കിൽ രാജി വെക്കും! ഷെയിൻ നിഗം വിഷയത്തിൽ അമ്മയിൽ പൊട്ടിത്തെറി!ഏകപക്ഷീയമായ തീരുമാനമെങ്കിൽ രാജി വെക്കും! ഷെയിൻ നിഗം വിഷയത്തിൽ അമ്മയിൽ പൊട്ടിത്തെറി!

മാണ്ഡ്യ പരമ്പരാഗതമായി ജെഡിഎസിന്റെ ശക്തി ദുര്‍ഗമാണ്. മാണ്ഡ്യയിലെ രണ്ട് മണ്ഡലങ്ങളാണ് ഇക്കുറി ഉപതിരഞ്ഞെടുപ്പിനെ നേരിട്ടത്. കെആര്‍ പേട്ടും ചിക്കബെല്ലാപൂരും. രണ്ട് മണ്ഡലങ്ങളിലും ബിജെപിയാണ് മുന്നേറുന്നത്. കര്‍ണാടകയുടെ ചരിത്രത്തില്‍ ഇതുവരെ ഈ രണ്ട് മണ്ഡലങ്ങളിലും ബിജെപി വിജയിച്ചിട്ടില്ല.

bjp

ജെഡിഎസിന്റെ ബിഎല്‍ ദേവരാജിനെ പിന്നിലാക്കിയാണ് ബിജെപി സ്ഥാനാര്‍ത്ഥി കെസി നാരായണ ഗൗഡയുടെ മുന്നേറ്റം. ഇഞ്ചോടിഞ്ച് പോരാട്ടമാണ് മണ്ഡലത്തില്‍ തുടക്കം മുതല്‍ക്കേ നടന്നത്. ആദ്യ റൗണ്ടുകളില്‍ ജെഡിഎസ് സ്ഥാനാര്‍ത്ഥി ലീഡുമായി മുന്നേറിയെങ്കിലും പിന്നീട് ബിജെപിയുടെ കുതിപ്പാണ് മണ്ഡലത്തില്‍ കണ്ടത്. ജെഡിഎസ് വിട്ട് ബിജെപിയിലെത്തിയ നേതാവാണ് നാരായണ ഗൗഡ.

2018ലെ തിരഞ്ഞെടുപ്പില്‍ ജെഡിഎസ് ടിക്കറ്റില്‍ മത്സരിച്ച നാരായണ ഗൗഡയ്ക്ക് 50.58 ശതമാനമാണ് വോട്ട് ലഭിച്ചത്. ബിജെപിക്കാവട്ടെ 5.64 ശതമാനം വോട്ട് മാത്രം. കൂറ് മാറിയിട്ടും കെആര്‍ പേട്ട് നാരായണ ഗൗഡയ്ക്ക് ഒപ്പം തന്നെ നില്‍ക്കുകയാണ്. മറ്റൊരു ജെഡിഎസ് കോട്ടയായ ചിക്കബെല്ലാപൂരും ബിജെപി പിടിച്ചടക്കിയിരിക്കുകയാണ്. ഡോ. കെ സുധാകര്‍ ആണ് ചിക്കബെല്ലാപൂരിലെ ബിജെപി സ്ഥാനാര്‍ത്ഥി. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ മാണ്ഡ്യ ജില്ലയിലെ 7 മണ്ഡലങ്ങളും തൂത്തുവാരി ജെഡിഎസ് കോണ്‍ഗ്രസിനേയും ബിജെപിയേയും ഞെട്ടിച്ചിരുന്നു.

English summary
Karnataka By Polls: BJP creates history by winning two seats in Mandya District
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X