കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കര്‍ണാടകത്തില്‍ ട്വിസ്റ്റ്!! വിമാനത്താവളത്തില്‍ ശിവകുമാര്‍-കുമാരസ്വാമി ചര്‍ച്ച, ഖാര്‍ഗെ സൂചന നല്‍കി

Google Oneindia Malayalam News

ബെംഗളൂരു: കര്‍ണാടകത്തില്‍ വഴിപിരിഞ്ഞ രാഷ്ട്രീയ ബന്ധം വീണ്ടും ചേര്‍ന്നേക്കും. കോണ്‍ഗ്രസ് നേതാവ് ഡികെ ശിവകുമാറും ജെഡിഎസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ എച്ച്ഡി കുമാരസ്വാമിയും വിമാനത്താവളത്തില്‍ ചര്‍ച്ച നടത്തി. കോണ്‍ഗ്രസും ജെഡിഎസും ഉപതിരഞ്ഞെടുപ്പിന് ശേഷം സഖ്യമുണ്ടാക്കാന്‍ സാധ്യതയുണ്ടെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു.

15 നിയമസഭാ മണ്ഡലങ്ങളില്‍ ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് കൂടിക്കാഴ്ച. ബിജെപിക്ക് ആറ് സീറ്റില്‍ ജയിക്കാന്‍ സാധിച്ചില്ലെങ്കില്‍ വീണ്ടും കോണ്‍ഗ്രസ്-ജെഡിഎസ് ഭരണം വന്നേക്കും. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് കുമാരസ്വാമിയും ഡികെ ശിവകുമാറും ചര്‍ച്ച നടത്തിയതെന്നാണ് പ്രചാരണം...

 ഡിസംബര്‍ ഒമ്പത് നിര്‍ണയാകം

ഡിസംബര്‍ ഒമ്പത് നിര്‍ണയാകം

കോണ്‍ഗ്രസിന്റെ 12 സിറ്റിങ് സീറ്റുകളിലും മൂന്ന് ജെഡിഎസ് സീറ്റുകളിലുമാണ് അഞ്ചാം തിയ്യതി ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. ഫലം ഒമ്പതിന് അറിയാം. സിറ്റിങ് സീറ്റുകള്‍ നിലനിര്‍ത്താന്‍ സാധിക്കുമെന്ന് കോണ്‍ഗ്രസ് കണക്കുകൂട്ടുന്നു. അങ്ങനെ സംഭവിച്ചാല്‍ ജെഡിഎസുമായി സഖ്യം ചേര്‍ന്ന് ബിജെപിയെ പുറത്താക്കുകയാണ് ഒരുവഴി എന്ന് കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുര്‍ ഖാര്‍ഗെ പറഞ്ഞു.

ബിജെപിയുടെ കണക്കുകൂട്ടല്‍

ബിജെപിയുടെ കണക്കുകൂട്ടല്‍

കോണ്‍ഗ്രസ്-ജെഡിഎസ് അംഗങ്ങള്‍ വിമതരാകുകയും രാജിവയ്ക്കുകയും ചെയ്തതോടെയാണ് 15 സീറ്റില്‍ ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. വിമതരെ തന്നെയാണ് ബിജെപി സ്ഥാനാര്‍ഥികളാക്കിയിരിക്കുന്നത്. ഇതുവഴി ഈ മണ്ഡലങ്ങള്‍ പിടിക്കാന്‍ സാധിക്കുമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടല്‍.

ഏഴ് സീറ്റ് ബിജെപിക്ക് കിട്ടിയാല്‍

ഏഴ് സീറ്റ് ബിജെപിക്ക് കിട്ടിയാല്‍

224 അംഗ നിയമസഭയാണ് കര്‍ണാടകത്തില്‍. രണ്ടു സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുകയാണ്. 112 സീറ്റ് ലഭിക്കുന്ന കക്ഷിക്ക് ഭരിക്കാം. നിലവില്‍ ബിജെപിക്ക് 105 സീറ്റുണ്ട്. ഇനി ഏഴ് സീറ്റില്‍ ജയിക്കാന്‍ സാധിച്ചാല്‍ ഭരണം തുടരാം. ചുരുങ്ങിയത് ആറ് മണ്ഡലത്തിലെങ്കിലും ജയിക്കണം.

 നീക്കുപോക്കിന് ധാരണ?

നീക്കുപോക്കിന് ധാരണ?

കോണ്‍ഗ്രസും ജെഡിഎസും കൈകോര്‍ത്താല്‍ ഈ മണ്ഡലങ്ങളില്‍ ബിജെപിക്ക് ഒരിക്കലും ജയിക്കാന്‍ സാധ്യമല്ല. ഈ സാഹചര്യത്തിലാണ് ഡികെ ശിവകുമാര്‍ കുമാരസ്വാമിയുമായി ചര്‍ച്ച നടത്തിയിരിക്കുന്നത്. ചില മണ്ഡലങ്ങളില്‍ നീക്കുപോക്കുകള്‍ക്ക് സാധ്യതയുണ്ടെന്നാണ് വിവരം. ഈ മണ്ഡലങ്ങള്‍ സംബന്ധിച്ച് ധാരണയുണ്ടാക്കിയെന്നും റിപ്പോര്‍ട്ടുകളുണ്ട്.

കുമാരസ്വാമിയും ശിവകുമാറും കണ്ടു

കുമാരസ്വാമിയും ശിവകുമാറും കണ്ടു

ഹുബ്ബള്ളി വിമാനത്താവളത്തില്‍ വച്ചാണ് കുമാരസ്വാമിയും ശിവകുമാറും കണ്ടത്. ബെലഗാവിയില്‍ നിന്ന് ചിക്കബല്ലാപൂരിലെ പ്രചാരണ പരിപാടിക്ക് പോകുകയായിരുന്നു കുമാരസ്വാമി. ഇതിനിടെ മോശം കാലാവസ്ഥയെ തുടര്‍ന്ന് ഹുബ്ബള്ളി വിമാനത്താവളത്തില്‍ ഹെലികോപ്റ്റര്‍ ഇറക്കുകയായിരുന്നു.

20 മിനുറ്റ് ചര്‍ച്ച

20 മിനുറ്റ് ചര്‍ച്ച

ഡികെ ശിവകുമാര്‍ ബെംഗളൂരുവിലേക്കുള്ള യാത്രയിലായിരുന്നു. ഈ സമയമാണ് കുമാരസ്വാമിയുടെ കോപ്റ്ററും ഹുബ്ബള്ളിയിലെത്തിയത്. വിഐപി ലോഞ്ചില്‍ ഇരു നേതാക്കളും 20 മിനുറ്റ് ചര്‍ച്ച നടത്തി. ശേഷം പിരിയുകയും ചെയ്തു. ചര്‍ച്ചയില്‍ രാഷ്ട്രീയമില്ല എന്നാണ് ഇരുപാര്‍ട്ടികളും മാധ്യമങ്ങളോട് പറഞ്ഞത്.

സിദ്ധരാമയ്യക്ക് എതിര്‍പ്പ്

സിദ്ധരാമയ്യക്ക് എതിര്‍പ്പ്

കോണ്‍ഗ്രസിലെ മിക്ക നേതാക്കള്‍ക്കും ജെഡിസുമായി ചേര്‍ന്ന് വീണ്ടും ഭരണത്തിലെത്തണം എന്ന അഭിപ്രായമാണുള്ളത്. മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ മാത്രമാണ് ഇതിന് തടസം നില്‍ക്കുന്നത്. ജെഡിഎസ് നേതാവ് ദേവ ഗൗഡ സഖ്യത്തെ പഴയ പോലെ എതിര്‍ക്കുന്നുമില്ല.

ഖാര്‍ഗെ പറഞ്ഞത്

ഖാര്‍ഗെ പറഞ്ഞത്

ജെഡിഎസുമായി സഖ്യം ചേരാനുള്ള സാധ്യതയുണ്ട് എന്നാണ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞത്. ഭരണഘടനയും ജനാധിപത്യവും സംരക്ഷിക്കാനും സാമൂഹിക നീതി ഉറപ്പാക്കാനും ജെഡിഎസ്സുമായുള്ള സഖ്യസാധ്യത ചര്‍ച്ച ചെയ്യുമെന്ന് ഖാര്‍ഗെ പറഞ്ഞു. യുപിഎ കക്ഷികളുമായും മറ്റു പാര്‍ട്ടികളുമായും ചര്‍ച്ച ചെയ്ത് തീരുമാനം എടുക്കുമെന്നും ഖാര്‍ഗെ പറഞ്ഞു.

വ്യക്തമായ ചിത്രം

വ്യക്തമായ ചിത്രം

ഭാവിയില്‍ എന്ത് നടക്കുമെന്ന് കാണാം. 15 സീറ്റിലും ജയിക്കാനാണ് കോണ്‍ഗ്രസിന്റെ ശ്രമം. ഡിസംബര്‍ ഒമ്പതിന് നിങ്ങള്‍ക്ക് വ്യക്തമായ ചിത്രം കോണ്‍ഗ്രസ് നല്‍കും. ഒരു നല്ല വാര്‍ത്തയാകും നിങ്ങള്‍ക്ക് നല്‍കുക എന്നും കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു.

ശിവസേനയുമായി ചേര്‍ന്നില്ലേ

ശിവസേനയുമായി ചേര്‍ന്നില്ലേ

മഹാരാഷ്ട്രയില്‍ ശിവസേനയുമായി സഖ്യമുണ്ടാക്കിയ സാഹചര്യത്തില്‍ എന്തുകൊണ്ട് ജെഡിഎസ് സഖ്യം പുനരാലോചിച്ചുകൂടാ എന്ന ചോദ്യം കോണ്‍ഗ്രസില്‍ ഉയര്‍ന്നിട്ടുണ്ട്. മഹാരാഷ്ട്രയുടെ കോണ്‍ഗ്രസ് ചുമതലയുള്ള നേതാവാണ് ഖാര്‍ഗെ. ബിജെപിയെ അധികാരത്തില്‍ നിന്ന് പുറത്താക്കാന്‍ കോണ്‍ഗ്രസ് ജെഡിഎസ് സഖ്യം വന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

 സോണിയ ഗാന്ധിക്ക് താല്‍പ്പര്യമുണ്ടായിരുന്നില്ല

സോണിയ ഗാന്ധിക്ക് താല്‍പ്പര്യമുണ്ടായിരുന്നില്ല

മഹാരാഷ്ട്രയില്‍ ശിവസേനയുമായി സഖ്യമുണ്ടാക്കാന്‍ സോണിയ ഗാന്ധിക്ക് താല്‍പ്പര്യമുണ്ടായിരുന്നില്ല. എന്നാല്‍ ബിജെപിയെ അകറ്റാന്‍ വേണ്ടിയാണ് സഖ്യമുണ്ടാക്കിയത്. ഇടതുപാര്‍ട്ടികള്‍ വരെ ഇക്കാര്യത്തില്‍ അനുകൂലമായി സംസാരിച്ചു. ബിജെപിയെ അധികാരത്തില്‍ നിന്ന് അകറ്റണമെന്നാണ് അവര്‍ തങ്ങളോട് ആവശ്യപ്പെട്ടതെന്നും ഖാര്‍ഗെ പറഞ്ഞു.

അമേരിക്കയെ വീഴ്ത്തി 'ഇന്‍സ്‌ടെക്‌സ്', ഇറാനൊപ്പം നില്‍ക്കുമെന്ന് 10 രാജ്യങ്ങള്‍, ചൈനയും യൂറോപും!!അമേരിക്കയെ വീഴ്ത്തി 'ഇന്‍സ്‌ടെക്‌സ്', ഇറാനൊപ്പം നില്‍ക്കുമെന്ന് 10 രാജ്യങ്ങള്‍, ചൈനയും യൂറോപും!!

ശരദ് പവാറിന്റെ കുശാഗ്ര ബുദ്ധി ഫലം കാണുന്നു; ശിവസേനക്ക് കുരുക്കിട്ട് എന്‍സിപിക്ക് വന്‍ നേട്ടംശരദ് പവാറിന്റെ കുശാഗ്ര ബുദ്ധി ഫലം കാണുന്നു; ശിവസേനക്ക് കുരുക്കിട്ട് എന്‍സിപിക്ക് വന്‍ നേട്ടം

English summary
Kumaraswamy and DK Shivakumar's meet at Hubballi airport
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X