കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കർണാടക ഉപതിരഞ്ഞെടുപ്പ് പ്രചാരണം അന്തിമഘട്ടത്തിലേക്ക്; വാക്പോരുമായി നേതാക്കൾ

  • By Goury Viswanathan
Google Oneindia Malayalam News

ബെംഗളൂരു: കർണാടകയിലെ ഉപതിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പ്രചാരണങ്ങൾ അവസാന ഘട്ടത്തിലാണ്. നവംബർ മൂന്നിനാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. മൂന്ന് ലോക്സഭാ സീറ്റുകളിലേക്കും രണ്ട് നിയമസഭാ സീറ്റുകളിലേക്കുമാണ് തിരഞ്ഞെടുപ്പ്. ഷിമോഗാ, മാണ്ഡ്യ, ബെല്ലാരി ലോക്സഭാ സീറ്റുകളിലേക്കും ജമാഖണ്ഡി, രാമ നഗര എന്നീ നിയമസഭാ സീറ്റുകളിലേക്കുമാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.

ബിഎസ് യെദ്യൂരപ്പ, ബി ശ്രീരാമലു, സിഎസ് പുട്ടരാജ് എന്നിവർ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് ലോക്സഭാ സീറ്റുകളിൽ ഒഴിവ് വന്നത്. രാമനഗരി മണ്ഡലത്തിൽ തിരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രി കുമാരസ്വാമി രാജി, ജമാഖണ്ഡിയിലേ കോൺഗ്രസ് എംഎൽഎയുടെ മരണം എന്നിവ മൂലം നിയമസഭാ സീറ്റുകളിലും ഒഴിവ് വരികയായിരുന്നു.

karnataka

കർണാടകയിലെ ജെഡിഎസ്- കോൺഗ്രസ് സർക്കാരിനെ സംബന്ധിച്ച് സർക്കാരിന്റെ ഐക്യം തെളിക്കാനുള്ള വേദിയായിട്ടാണ് ഉപതിരഞ്ഞെടുപ്പ് വിലയിരുത്തപ്പെട്ടത്. സഖ്യത്തിൽ വിള്ളലുണ്ടാക്കി സർക്കാരിനെ താഴെയിറക്കാനുള്ള ബിജെപിയുടെ ശ്രമങ്ങൾക്ക് തിരിച്ചടി നേരിടേണ്ടി വന്നു.

മാണ്ഡ്യയിലും ഷിമോഗയിലും രാമനഗരിയിലും ജെഡിഎസ് സ്ഥാനാർത്ഥികളെ നിർത്തിയപ്പോൾ ബെല്ലാരിയിലും ജാമഖണ്ഡിയിലും കോൺഗ്രസ് മത്സരിക്കും. 12 വർഷങ്ങൾക്ക് ശേഷം സിദ്ദരാമയ്യയും എച്ച് ഡി ദേവഗൗഡയും സംയുക്തമായി വാർത്താ സമ്മേളനം നടത്തി. പരസ്പരം പ്രശംസിച്ച നേതാക്കൾ ബിജെപിയെ കർണാടകയിൽ നിന്നും തുടച്ചുനീക്കുകയാണ് ലക്ഷ്യമെന്നും പ്രഖ്യാപിച്ചു. ഉപതിരഞ്ഞെടുപ്പിന് ശേഷം ബിജെപി സർക്കാർ രൂപികരിക്കുമെന്ന് മുൻ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാർ അവകാശപ്പെട്ടു.

ശബരിമലയിൽ സമരം ശക്തമാക്കാനുറച്ച് ബിജെപി; ആയിരം അമ്മമാരെ മുൻനിർത്തി പ്രതിരോധിക്കാൻ നീക്കംശബരിമലയിൽ സമരം ശക്തമാക്കാനുറച്ച് ബിജെപി; ആയിരം അമ്മമാരെ മുൻനിർത്തി പ്രതിരോധിക്കാൻ നീക്കം

ഷിമോഗയും ബെല്ലാരിയും ബിജെപിയുടെ ശക്തി കേന്ദ്രങ്ങളാണെങ്കിലും കോൺഗ്രസും ജെഡിഎസും ഒന്നിച്ചതോടെ മത്സരം കടുത്തു. കർണാടകയിലെ മൂന്ന് മുൻ മുഖ്യമന്ത്രിമാരുടെ മക്കളാണ് ഷിമോഗയിൽ നേർക്കുനേർ പോരാട്ടത്തിനിറങ്ങുന്നതെന്ന് പ്രത്യേകതയുമുണ്ട്. ബിഎസ് യെദ്യൂരപ്പയുടെ മകൻ ബി വൈ രാഘവേന്ദ്രയാണ് മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥി.

തെലങ്കാനയില്‍ ടിആര്‍എസ് ചരിത്ര പ്രതിസന്ധിയില്‍; കോണ്‍ഗ്രസിലേക്ക് നേതാക്കളുടെ ഒഴുക്ക്തെലങ്കാനയില്‍ ടിആര്‍എസ് ചരിത്ര പ്രതിസന്ധിയില്‍; കോണ്‍ഗ്രസിലേക്ക് നേതാക്കളുടെ ഒഴുക്ക്

English summary
karnataka bypoll on november 3
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X