കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുറുമാറിയവരെ ജനം സ്വീകരിച്ചു: ഉപതിരഞ്ഞെടുപ്പിലെ പരാജയം അംഗീകരിക്കുന്നുവെന്ന് ഡികെ ശിവകുമാര്‍

Google Oneindia Malayalam News

ബെംഗളൂരു: കര്‍ണാടക ഉപതിരഞ്ഞെടുപ്പില്‍ ബിജെപി വ്യക്തമായ ലീഡ് പിടിച്ചതോടെ പരാജയം സമ്മതിച്ച് കോണ്‍ഗ്രസ് നേതൃത്വം. 15 മണ്ഡ‍ലങ്ങളിലേയും ജനവിധിയെ ഞങ്ങള്‍ അംഗീകരിക്കുന്നുവെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഡികെ ശിവകുമാര്‍ മാധ്യമങ്ങളോട് വ്യക്തമാക്കി. ' കുറുമാറിയവരെ ജനങ്ങള്‍ സ്വീകരിച്ചു, തോല്‍വി ഞങ്ങള്‍ അംഗീകരിക്കുന്നു. ഇതില്‍ ഞങ്ങള്‍ക്ക് നിരാശപ്പെടേണ്ടതായിട്ട് എന്തെങ്കിലുമുണ്ടെന്ന് ഞാന്‍ കരുതിന്നില്ല'-ഡികെ ശിവകുമാര്‍ പറഞ്ഞു.

ഉപതിരഞ്ഞെടുപ്പ്; ബിജെപിക്ക് വന്‍മുന്നേറ്റം, 15 ല്‍ 12 മണ്ഡലങ്ങളിലും ലീഡ്, കോണ്‍ഗ്രസും ദളും ഒരിടത്ത്ഉപതിരഞ്ഞെടുപ്പ്; ബിജെപിക്ക് വന്‍മുന്നേറ്റം, 15 ല്‍ 12 മണ്ഡലങ്ങളിലും ലീഡ്, കോണ്‍ഗ്രസും ദളും ഒരിടത്ത്

വോട്ടെണ്ണല്‍ അവസാന റൗണ്ടുകളിലേക്ക് കടക്കുമ്പോള്‍ വ്യക്തമായ മുന്‍തൂക്കമാണ് ബിജെപിക്കുള്ളത്. 15 ല്‍ 11 മണ്ഡലങ്ങളിലും അവര്‍ മുന്നിട്ട് നില്‍ക്കുന്നു. അതേസമയം കോണ്‍ഗ്രസ് 2 മണ്ഡലത്തില്‍ മാത്രമാണ് ലീഡ് പിടിച്ചിരിക്കുന്നത്. 12 സീറ്റില്‍ മത്സരിച്ച ദള്‍ ഒരിടത്ത് ലീഡ് ചെയ്യുമ്പോള്‍ ഹൊസക്കോട്ടയില്‍ ബിജെപി വിമതനായി മത്സരിച്ച ശരത് ബച്ചഗൗഡയാണ് ലീഡ് ചെയ്യുന്നത്.

dks

യെല്ലാപുര്‍, ചിക്കബല്ലപുര്‍, വിജയനഗര, മഹാലക്ഷ്മി, ഗോകക്, കഗ്വാദ് തുടങ്ങിയ പ്രമുഖ മണ്ഡലങ്ങളിലെല്ലാം ബിജെപി സ്ഥാനാര്‍ത്ഥികള്‍ മുന്നിട്ട് നില്‍ക്കുയാണ്. കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നത് ശിവാജിനഗര്‍, ഹുനാസുരു മണ്ഡലങ്ങളിലാണ്. കൃഷ്ണരാജപേട്ടില്‍ ജെഡിഎസും ലീഡ് ചെയ്യുന്നു.

ഒടുങ്ങാത്ത ക്രൂരത; നാഗ്പൂരില്‍ 5 വയസ്സുകാരിയെ ബലാത്സംഗ ശ്രമത്തിനിടെ കൊന്നു, 37 കാരന്‍ പിടിയില്‍ഒടുങ്ങാത്ത ക്രൂരത; നാഗ്പൂരില്‍ 5 വയസ്സുകാരിയെ ബലാത്സംഗ ശ്രമത്തിനിടെ കൊന്നു, 37 കാരന്‍ പിടിയില്‍

11 കേന്ദ്രങ്ങളിലായിട്ടാണ് വോട്ടെണ്ണല്‍ പുരോഗമിക്കുന്നത്. 15 നിയമസഭാ മണ്ഡലങ്ങളിൽ 13 ഇടത്തും വിമത എംഎൽഎമാരെയാണ് ബിജെപി സ്ഥാനാർത്ഥികളാക്കിയിരിക്കുന്നത്. കോൺഗ്രസ് മുഴുവന്‍ സീറ്റുകളിലും മത്സരിക്കുമ്പോള്‍ ജെഡിഎസ് 12 സീറ്റുകളിലും ജനവിധി തേടുന്നു. ഡിസംബർ 5ന് നടന്ന ഉപതിരഞ്ഞെടുപ്പിൽ 67.91 ശതമാനം വോട്ട് രേഖപ്പെടുത്തിയിരുന്നു. 225 അംഗ സഭയിൽ കേവല ഭൂരിപക്ഷം തെളിയിക്കാൻ 113 എംഎൽഎമാരുടെ പിന്തുണയാണ് വേണ്ടത്. കോൺഗ്രസ് -66, ജെഡിഎസ്- 34 എന്നിങ്ങനെയാണ് നിലവിലെ സീറ്റ് നില.

English summary
Karnataka bypoll result; People have accepted the defectors says dks
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X