കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കർണാടക‌ ഉപതിരഞ്ഞെടുപ്പ്; യെഡിയൂരപ്പയ്ക്ക് ആശ്വാസം, 2 മണ്ഡലത്തിലും ബിജെപിക്ക് ലീഡ്

Google Oneindia Malayalam News

ബെംഗളൂരു; കർണാടകത്തിൽ മുഖ്യമന്ത്രി യെഡിയൂരപ്പയ്ക്ക് ആശ്വാസമായി ഉപതിരഞ്ഞെടുപ്പിലെ ആദ്യ ഫല സൂചനകൾ. തിരഞ്ഞെടുപ്പ് നടന്ന രണ്ട് മണ്ഡലങ്ങളിലും ബിജെപിക്കാണ് ലീഡ്. കോൺഗ്രസ് ആണ് രണ്ടാം സ്ഥാനത്ത്.

ജെഡി(എസ്) എംഎൽഎ ബി സത്യനാരായണയുടെ നിര്യാണത്തോടെ ഒഴിവുവന്ന സിറ, കോൺഗ്രസ് എംഎൽഎ മുനിരത്‌ന നായിഡു പാർട്ടി വിട്ട് ബിജെപിയിലേക്ക് വന്നതോടെ ഒഴിവുവന്ന ആർ ആർ നഗർ എന്നിവിടങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്.ആർആർ നഗറിൽ ബിജെപി സ്ഥാനാർത്ഥി മുനിരത്ന 9,950 വോട്ടുകൾക്കാണ് ലീഡ് ചെയ്യുന്നത്. ഇവിടെ കോൺഗ്രസ് സ്ഥാനാർത്ഥി കുസുമത്തിന് 4,890 വോട്ടുകളാണ് ലഭിച്ചത്. സിറയിൽ രാജേഷ് ഗൗഡ 1,202 വോട്ടുകൾക്കാണ് ലീഡ് ചെയ്യുന്നത്. കോൺഗ്രസ് 890 വോട്ടുകൾക്കും.

karnataka

നിയമസഭയിൽ വ്യക്തമായ ഭൂരിപക്ഷം ഉണ്ട് എന്നത് കൊണ്ട് തന്നെ തെരഞ്ഞെടുപ്പ് സർക്കാരിന്റെ നിലനിൽപ്പിനെ ബാധിക്കില്ല. അതേസമയം നിലവിലെ സാഹചര്യത്തിൽ കോൺഗ്രസിനും ബിജെപിക്കും പ്രത്യേകിച്ച് യെഡിയൂരപ്പയ്ക്കും ഡികെ ശിവകുമാറിനും തിരഞ്ഞെടുപ്പ് നിർണായകമായിരുന്നു.

യെഡിയൂരപ്പയ്ക്കെതിരെ ശക്തമായ വികാരം പാർട്ടിക്കുള്ളിൽ ഉണ്ട്. 77കാരനായ അദ്ദേഹത്തിന് ഭരണകാര്യങ്ങളില്‍ കൂടുതല്‍ തിളങ്ങാനാകുന്നില്ല എന്ന ആക്ഷേപമാണ് ഒരു വിഭാഗം ഉന്നയിക്കുന്നത്. യെഡ്ഡിയുടെ മകൻ ഭരണത്തിൽ കാര്യമായി ഇടപെടുന്നുണ്ടെന്ന ആരോപണവും നേരത്തേ എംഎൽഎമാർ ഉയർത്തിയിരുന്നു.ഇതിനിടെ യെഡ്ഡിയെ കുരുക്കി മകനെതിരെ അഴിമതി ആരോപണവും ഉയർന്നിരുന്നു. ഈ സാഹചര്യത്തിൽ തിരഞ്ഞെടുപ്പിലെ പരാജയം യെഡ്ഡിയുടെ കസേര തെറിക്കാൻ തന്നെ കാരണമായേക്കുമെന്നാണ് വിലയിരുത്തപ്പെട്ടത്.

ഉപതിരഞ്ഞെടുപ്പിന് പിന്നാലെ യെഡിയെ മാറ്റാനുള്ള ചർച്ചകൾ ദേശീയ നേതൃത്വം ആരംഭിച്ചതായുള്ള റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. അതേസമയം ഉപതിരഞ്ഞെടുപ്പിൽ വ്യക്തമായ മുന്നേറ്റം യെഡിയൂരപ്പ കാഴ്ച വെച്ച സാഹചര്യത്തിൽ പാർട്ടിയിലെ വിമത സ്വരങ്ങളെ അടിച്ചിരുത്താൻ യെഡിക്ക് സാധിച്ചേക്കും.

അതേസമയം തിരഞ്ഞെടുപ്പിൽ എച്ച്ഡി കുമാരസ്വാമിയുടെ ജെഡിയുവിന്റെ പരോക്ഷ പിന്തുണ ബിജെപിക്ക് ലഭിച്ചോയെന്നുള്ള നീരീക്ഷണങ്ങളും ശക്തമാണ്.കോൺഗ്രസ്-ജെഡിഎസ് സഖ്യസർക്കാരിന്റെ തകർച്ചയോടെ സംസ്ഥാന രാഷ്ട്രീയത്തിൽ കനത്ത തിരിച്ചടിയാണ് ജെഡിഎസ് നേരിടുന്നത്. ഒരു തിരിച്ചുവരവിനായി ബിജെപിയുമായി കൈകോർക്കാനുള്ള ശ്രമങ്ങൾ ജെഡിഎസ് നടത്തുകയാണെന്ന അഭ്യൂഹങ്ങൾ ശക്തമാണ്. ഇനയൊരിക്കലും കോൺഗ്രസിനെ പിന്തുണയ്ക്കില്ലെന്ന് പ്രഖ്യാപിച്ച കുമാരസ്വാമി ഉപതിരഞ്ഞെടുപ്പിൽ തങ്ങൾ പരാജയപ്പെട്ടാലും കോൺഗ്രസിന്റെ പരാജയം ഉറപ്പാക്കാൻ ശ്രമിക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകർ അഭിപ്രായപ്പെട്ടിരുന്നു.

ഇത്തവണയും 'പ്രിയങ്ക ഇഫക്ടില്ല'; യുപിയിൽ ചിത്രത്തിലില്ലാതെ കോൺഗ്രസ്, ആദ്യ മിനിറ്റിൽ ബിജെപിക്ക് ലീഡ്ഇത്തവണയും 'പ്രിയങ്ക ഇഫക്ടില്ല'; യുപിയിൽ ചിത്രത്തിലില്ലാതെ കോൺഗ്രസ്, ആദ്യ മിനിറ്റിൽ ബിജെപിക്ക് ലീഡ്

ബിഹാറിൽ തേജസ്വി തരംഗം; തേജസ്വിക്കുള്ള പിറന്നാൾ സമ്മാനം ബിഹാർ നൽകുമെന്ന് ലാലു പ്രസാദ് യാദവ്ബിഹാറിൽ തേജസ്വി തരംഗം; തേജസ്വിക്കുള്ള പിറന്നാൾ സമ്മാനം ബിഹാർ നൽകുമെന്ന് ലാലു പ്രസാദ് യാദവ്

Recommended Video

cmsvideo
ബിജെപി സഖ്യം കൂട്ട അടിയിലേക്ക്..വമ്പൻ ട്വിസ്റ്റ് വരുന്നു

ബിഹാറിൽ തേജസ്വി തരംഗം; തേജസ്വിക്കുള്ള പിറന്നാൾ സമ്മാനം ബിഹാർ നൽകുമെന്ന് ലാലു പ്രസാദ് യാദവ്ബിഹാറിൽ തേജസ്വി തരംഗം; തേജസ്വിക്കുള്ള പിറന്നാൾ സമ്മാനം ബിഹാർ നൽകുമെന്ന് ലാലു പ്രസാദ് യാദവ്

English summary
Karnataka bypoll; BJP leads in sira and RR nagar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X