കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഇത് യെഡ്ഡി മാജിക്;കർണാടക ഉപതിരഞ്ഞെടുപ്പിൽ തൂത്തുവാരി 'കസേര ഉറപ്പിച്ച്' യെഡിയൂരപ്പ

Google Oneindia Malayalam News

ബെംഗളൂരു; ബിഹാർ നിയമസഭ തിരഞ്ഞെടുപ്പിൽ എൻഡിഎ ലീഡ് തുടരുകയാണ്. 60 ശതമാനം വോട്ടുകൾ എണ്ണി കഴിഞ്ഞപ്പോൾ 123 സീറ്റുകളിലാണ് എൻഡിഎ സഖ്യം ലീഡ് ചെയ്യുന്നത്. അതേസമയം സംസ്ഥാനത്തിന്റെ ചരിത്രത്തിൽ തന്നെ ഏറ്റവും വലിയ ഒര്റകക്ഷിയായി ബിജെപി മാറിയിരിക്കുകയാണ്. അതേസമയം ബിഹാറിൽ മാത്രമല്ല വിവിധ സംസ്ഥാനങ്ങളിൽ നടന്ന ഉപതിരഞ്ഞെടുപ്പിലും വൻ മുന്നേറ്റമാണ് ബിജെപി കാഴ്ച വെച്ചിരിക്കുന്നത്.

ദക്ഷിണേന്ത്യയിൽ തെലങ്കാനയിലെ ദുബ്ബാക്ക മണ്ഡലത്തിലെ വിജയത്തിന് പിന്നാലെ കർണാടകയിൽ നടന്ന ഉപതിരഞ്ഞെടുപ്പിലും ബിജെപി തകർപ്പൻ വിജയമാണ് നേടിയത്.

രണ്ട് മണ്ഡലങ്ങളില്‌

രണ്ട് മണ്ഡലങ്ങളില്‌

ജെഡി(എസ്) എംഎൽഎ ബി സത്യനാരായണയുടെ നിര്യാണത്തോടെ ഒഴിവുവന്ന സിറ, കോൺഗ്രസ് എംഎൽഎ മുനിരത്‌ന നായിഡു പാർട്ടി വിട്ട് ബിജെപിയിലേക്ക് വന്നതോടെ ഒഴിവുവന്ന ആർ ആർ നഗർ എന്നീ രണ്ട് മണ്ഡലങ്ങളിലാണ് കർണാടകത്തിൽ തിരഞ്ഞെടുപ്പ് നടന്നത്. ഇരു മണ്ഡലങ്ങളിലേയും തിരഞ്ഞെടുപ്പ് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഡികെ ശിവകുമാറിനെ സംബന്ധച്ചും മുഖ്യമന്ത്രി യെഡിയൂരപ്പയെ സംബന്ധിച്ചും ഏറെ നിർണായകമായിരുന്നു.

ബിജെപിയിൽ പടയൊരുക്കും

ബിജെപിയിൽ പടയൊരുക്കും

യെഡിയൂരപ്പയ്ക്കെതിരെ ബിജെപിയിൽ പടയൊരുക്കം ശക്തമാകുന്നതിനിടെയായിരുന്നു തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. 77 കാരനായ യെഡിയൂരപ്പ മുഖ്യമന്ത്രി സ്ഥാനത്ത് തുടരാൻ ഇനി പ്രാപ്തനല്ലെന്നും അതിനാൽ അദ്ദേഹത്തെ മാറ്റണമെന്നുമായിരുന്നു പാർട്ടി നേതാക്കളുടെ ആവശ്യം.തിരഞ്ഞെടുപ്പിൽ ബിജെപി പരാജയം രുചിച്ചാൽ ഉടന് നേതൃമാറ്റം വേണമെന്നും നേതാക്കൾ ആവശ്യപ്പെട്ടിരുന്നു.

ഡികെയ്ക്ക് നിർണായകം

ഡികെയ്ക്ക് നിർണായകം

അതേസമയം അധ്യക്ഷ പദം ഏറ്റെടുത്ത പിന്നാലെ ഡികെയുടെ നേതൃത്വത്തിൽ കോൺഗ്രസ് നേരിടുന്ന ആദ്യ തിരഞ്ഞെടുപ്പായിരുന്നു ഇത്. കോൺഗ്രസിൻറെ ശക്തികേന്ദ്രമായ ആർആർ നഗറിൽ കോൺഗ്രസിനും ഭരണം നിലനിർത്താനാകുമെന്നും ജെഡിഎസ് തട്ടകമായ സിറ പിടിച്ചെടുക്കാനാകുമെന്നുമായിരുന്നു കോൺഗ്രസ് കണക്ക് കൂട്ടിയത്.

തൂത്തുവാരി ബിജെപി

തൂത്തുവാരി ബിജെപി

എന്നാൽ കോൺഗ്രസ്-ജെഡിഎസ് ശക്തി കേന്ദ്രത്തിൽ കൂറ്റൻ വിജയമാണ് ബിജെപി നേടിയിരിക്കുന്നത്. ആർ ആർ നഗറിൽ കോൺഗ്രസിൽ നിന്നും ബിജെപിയിലേക്ക് വന്ന മുനിര്തന 67790 വോട്ട് ഭൂരിപക്ഷമാണ് നേടിയത്. ജെഡിഎസ് കോട്ടയായ സിറയിൽ 12949 വോട്ടിന്റെ ഭൂരിപക്ഷമാണ് രാജേഷ് ഗൗഡ നേടിയത്.

വിജയിച്ച് യെഡിയൂരപ്പ

വിജയിച്ച് യെഡിയൂരപ്പ

തിരഞ്ഞെടുപ്പ് വിജയത്തോടെ സംസ്ഥാന ബിജെപിയിലെ പകരം വെയ്ക്കാനില്ലാത്ത നേതാവാണ് താൻ എന്ന് യെഡിയൂരപ്പ വീണ്ടും ഉറപ്പിച്ചിരിക്കുകയാണ്.ഇതോടെ മുഖ്യമന്ത്രിയെ മാറ്റണമെന്ന ചര്ച്ചകളിൽ നിന്ന് ദേശീയ നേതൃത്വവും പിന്നോട്ട് പോയേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

പരിശോധിക്കുമെന്ന് ഡികെ

പരിശോധിക്കുമെന്ന് ഡികെ

അതേസമയം തിരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദിത്തം താൻ ഏറ്റെടുക്കുകായണെന്ന് ‍ഡി കെ ശിവകുമാർ പ്രതികരിച്ചു. ജനവിധി മാനിക്കുന്നു.ഇതിനെ ചോദ്യം ചെയ്യാൻ കോൺഗ്രസസ് തയ്യാറല്ല. കാരണം ഞങ്ങൾ ജനാധിപത്യത്തിൽവിശ്വസിക്കുന്നു.പരാജയ കാരണങ്ങൾ പരിശോധിക്കുമെന്നും ഡികെ പറഞ്ഞു.

ബിഹാറില്‍ സിപിഎം സ്ഥാനാര്‍ഥി അജയ് കുമാര്‍ ജയിച്ചു; ഇതുവരെ ഫലം പ്രഖ്യാപിച്ചത് 16 മണ്ഡലങ്ങളില്‍ബിഹാറില്‍ സിപിഎം സ്ഥാനാര്‍ഥി അജയ് കുമാര്‍ ജയിച്ചു; ഇതുവരെ ഫലം പ്രഖ്യാപിച്ചത് 16 മണ്ഡലങ്ങളില്‍

ദുബ്ബക്കയിൽ ബിജെപിയുടെ അട്ടിമറി വിജയം; ശക്തി കേന്ദ്രത്തിലെ പരാജയത്തിൽ അമ്പരന്ന് ടിആർഎസ്ദുബ്ബക്കയിൽ ബിജെപിയുടെ അട്ടിമറി വിജയം; ശക്തി കേന്ദ്രത്തിലെ പരാജയത്തിൽ അമ്പരന്ന് ടിആർഎസ്

'ഇതുവരെ തോൽക്കാത്ത മണ്ഡലങ്ങളിൽ വരെ തോൽവി,ഇവിഎമ്മിൽ തിരിമറി'; ഗുരുതര ആരോപണവുമായി ദിഗ്വിജയ് സിംഗ്'ഇതുവരെ തോൽക്കാത്ത മണ്ഡലങ്ങളിൽ വരെ തോൽവി,ഇവിഎമ്മിൽ തിരിമറി'; ഗുരുതര ആരോപണവുമായി ദിഗ്വിജയ് സിംഗ്

Recommended Video

cmsvideo
BJP Will Come To Power In Kerala: K Surendran

English summary
Karnataka bypoll results; BJP wins both rr nagar,sira seats
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X