കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

5 വട്ടം എംഎൽഎ ആയ മണ്ഡലം വിട്ടുകൊടുത്ത് റോഷൻ ബേഗ്, ബിജെപി സ്ഥാനാർത്ഥിക്ക് പിന്തുണ

Google Oneindia Malayalam News

ബെംഗളൂരു: യെഡിയൂരപ്പ സർക്കാരിന്റെ ഭാവി നിശ്ചയിക്കുന്ന നിർണായകമായ ഉപതിരഞ്ഞെടുപ്പിന് ഒരുങ്ങുകയാണ് കർണാടക. വിമത എംഎൽഎമാരുടെ രാജിയെ തുടർന്നാണ് 2918ൽ അധികാരത്തിലെത്തിയ കോൺഗ്രസ്-ജെഡിഎസ് സർക്കാർ താഴെ വീണത്. 15 മണ്ഡലങ്ങളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിൽ 13 ഇടത്തും ഭരണം പിടിക്കാൻ സഹായിച്ച വിമത എംഎൽഎമാരെയാണ് ബിജെപി സഥാനാർത്ഥികളാക്കിയിരിക്കുന്നത്.

 മലേഗാവ് സ്‌ഫോടന കേസ് പ്രതി, ഗാന്ധി ഘാതകനെ പുകഴ്ത്തി; പ്രഗ്യ സിങ് ഇനി പ്രതിരോധ സമിതിയിലും മലേഗാവ് സ്‌ഫോടന കേസ് പ്രതി, ഗാന്ധി ഘാതകനെ പുകഴ്ത്തി; പ്രഗ്യ സിങ് ഇനി പ്രതിരോധ സമിതിയിലും

വിമതർക്ക് അയോഗ്യത കൽപ്പിച്ച സ്പീക്കറുടെ നടപടി സുപ്രീം കോടതി ശരിവെച്ചെങ്കിലും ഇവർക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനുള്ള വിലക്ക് നീക്കിയിരുന്നു. ഇതോടെ ഉപതിരഞ്ഞെടുപ്പിന് മുന്നോടിയായി 16 വിമത എംഎൽഎമാരാണ് ബിജെപിയിൽ ചേർന്നത്. എന്നാൽ കോൺഗ്രസ് വിമതൻ റോഷൻ ബേഗിനെ മാത്രം ഒഴിവാക്കുകയായിരുന്നു. റോഷൻ ബേഗ് സ്വതന്ത്രസ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും തന്റെ സിറ്റിംഗ് സീറ്റിൽ ബിജെപി സ്ഥാനാർത്ഥിക്ക് പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ് അദ്ദേഹം.

 ആറ് വട്ടം എംഎൽഎ

ആറ് വട്ടം എംഎൽഎ

17 വിമത എംഎൽഎമാർക്കാണ് സ്പീക്കർ അയോഗ്യത കൽപ്പിച്ചിരുന്നത്. ഇതിൽ 16 പേരും ബിജെപിയിൽ ചേർന്നപ്പോൾ റോഷൻ ബേഗ് മാത്രം വിട്ടു നിൽക്കുകയായിരുന്നു. ഐഎംഎ അഴിമതിക്കേസിൽ ഉൾപ്പെടെ റോഷൻ ബേഗിന്റെ പേര് ഉയർന്ന് വന്നതാണ് ബിജെപിയുടെ അതൃപ്തിക്ക് കാരണം. ബിജെപിയിൽ ചേരുമെന്നും ഉപതിരഞ്ഞെടുപ്പിൽ ബിജെപി ടിക്കറ്റിൽ മത്സരിക്കുമെന്നും റോഷൻ ബേഗ് നേരത്തെ അവകാശപ്പെട്ടിരുന്നു. എന്നാൽ 5 വട്ടം എംഎൽഎ ആയി പ്രതിനിധീകരിച്ച ശിവാജി നഗർ മണ്ഡലത്തിൽ നിന്നും റോഷൻ ബേഗിനെ ഒഴിവാക്കി.

ബിജെപിയെ പിന്തുണയ്ക്കും

ബിജെപിയെ പിന്തുണയ്ക്കും

ബിജെപി സീറ്റ് നിഷേധിച്ചതോടെ റോഷൻ ബേഗ് സ്വതന്ത്ര എംഎൽഎ ആയി മത്സരിക്കുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ ശിവാജി നഗറിൽ ബിജെപി സ്ഥാനാർത്ഥിയെ റോഷൻ ബേഗ് പിന്തുണച്ചേക്കുമെന്നാണ് സൂചന. മുൻ കോർപ്പറേറ്ററായ എൻ ശരവണയാണ് ശിവാജി നഗറിൽ ബിജെപി ടിക്കറ്റിൽ മത്സരിക്കുന്നത്. വിമത നീക്കത്തിൽ വലിയ തിരിച്ചടിയാണ് റോഷൻ ബേഗിന് നേരിടേണ്ടി വന്നത്. പാർട്ടി പ്രവേശനം നിഷേധിക്കുമെന്ന് ബേഗ് പ്രതീക്ഷിച്ചിരുന്നില്ല. കഴിഞ്ഞ ദിവസം ബിഎസ് യെഡിയൂരപ്പ റോഷൻ ബേഗുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഐഎംഎ അഴിമതിയിൽ കുറ്റവിമുക്തനാക്കപ്പെട്ടാൽ പാർട്ടിയിൽ അർഹമായ സ്ഥാനം നൽകുമെന്ന് യെഡിയൂരപ്പ ഉറപ്പ് നൽകിയതായാണ് വിവരം.

 പിന്തുണ തേടി

പിന്തുണ തേടി

റോഷൻ ബേഗിന് വൻ സ്വാധീനമുള്ള മണ്ഡലമാണ് ശിവാജി നഗർ. മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥിക്ക് പിന്തുണ നൽകണമെന്ന് യെഡിയൂരപ്പ റോഷൻ ബേഗിനോട് അഭ്യർത്ഥിച്ചിരുന്നു. കഴിഞ്ഞ ജൂൺ മാസത്തിൽ പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ റോഷൻ ബേഗിനെ കോൺഗ്രസ് പുറത്താക്കുകയായിരുന്നു. കർണാടക മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കും പിസിസി അധ്യക്ഷൻ ദിനേശ് ഗുണ്ടുറാവുവിനും എതിരെ റോഷൻ ബേഗ് പരസ്യ വിമർശനം നടത്തിയിരുന്നു. കർണാടകയുടെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിനെ കോമാളി എന്ന് വിളിച്ചതും വിവാദമായിരുന്നു.

കോൺഗ്രസിനെതിരെ

കോൺഗ്രസിനെതിരെ

കോൺഗ്രസിനോടുള്ള വിരോധമാണ് സീറ്റ് നിഷേധിച്ചിട്ടും ബിജെപി സ്ഥാനാർത്ഥിയെ പിന്തുണയ്ക്കാമെന്ന തീരുമാനത്തിൽ റോഷൻ ബേഗിനെ എത്തിച്ചതെന്നാണ് വിലയിരുത്തപ്പെടുന്നത്. നാൽപ്പതുകാരനായ റിസ്വാൻ അർഷാദാണ് ശിവാജി നഗറിലെ കോൺഗ്രസ് സ്ഥാനാർത്ഥി. മകന‍ ആർ റുമാൻ ബേഗിന് ന്റെ രാഷ്ട്രീയ പിൻഗാമിയാക്കണമെന്നാണ് റോ,ൻ ബേഗിന്റെ ആഗ്രഹം. അതേ സമയം ശിവാജി നഗർ ഉൽപ്പെടുന്ന ബെംഗളൂരു സെൻച്രൽ ലോക്സഭ മണ്ഡലത്തിൽ തന്റെ അടിത്തറ ഉറപ്പിക്കാൻ ശ്രമിക്കുകയാണ് റിസ്വാൻ അർഷാദ്. അർഷാദ് ശിവാജി മണ്ഡലത്തിൽ വിജയിച്ചാൽ സംസ്ഥാന രാഷട്രീയത്തിലും അദ്ദേഹത്തിന്റെ സ്വാധീനം വർദ്ധിച്ചേക്കാം. ഇത് തന്റെ മകന്റെ രാഷ്ട്രീയ ഭാവിക്ക് തിരിച്ചടിയായേക്കുമോ എന്ന ഭയം റോഷന‍ ബേഗിനുണ്ട്. ഇതാണ് തീരുമാനത്തിന് പിന്നിലെന്നാണ് സൂചന.

ലോക്സഭ തിരഞ്ഞെടുപ്പിൽ

ലോക്സഭ തിരഞ്ഞെടുപ്പിൽ


കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ അർഷാദ് ബംഗളൂരു സെൻട്രൽ മണ്ഡലത്തിൽ നിന്നും മത്സരിച്ചിരുന്നു. ബിജെപി സ്ഥാനാർത്ഥി പിസി മോഹനോട് പരാജയപ്പെട്ടുവെങ്കിലും ശിവാജി നഗർ മണ്ഡലത്തിൽ 55 ശതമാനം വോട്ട് നേടിയത് റിസ്വാനാണ്. റോഷൻ ബേഗിന്റെ പിന്തുണ ഇല്ലെങ്കിലും മണ്ഡലത്തിലെ പരമ്പരാഗത കോൺഗ്രസ് വോട്ടുകൾ റിസ്വാൻ അർഷാദിന് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് നേതൃത്വം. ഡിസംബർ 5നാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.15 മണ്ഡലത്തിലേക്ക് നടക്കുന്ന ഉപതിരഞ്ഞെടുപ്പിൽ ഭരണം നിലനിര‍ത്താൻ 7 മണ്ഡലങ്ങളിലെങ്കിലും ബിജെപിക്ക് വിജയം അനിവാര്യമാണ്.

English summary
Karanataka bypoll: Roshan Baig may support BJP candidate in Shivajinagar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X