കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കർണാടകത്തിൽ പെരുമാറ്റച്ചട്ട ലംഘനം: ഫ്ലയിംഗ് സ്ക്വാഡ് പിടിച്ചെടുത്തത് 95 ലക്ഷവും മദ്യവും ആയുധവും!!

Google Oneindia Malayalam News

ബെംഗളൂരു: ഡിസംബർ അഞ്ചിന് കർണാടകത്തിൽ ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കെ പെരുമാറ്റച്ചട്ട ലംഘനം. 83,000 രൂപ വരുന്ന 95 ലക്ഷം രൂപയും 66 ലിറ്റർ മദ്യവും 30000 സാരികളുമാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥർ പിടിച്ചെടുത്തത്. കർണാടകത്തിലെ 15 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് പെരുമാറ്റച്ചട്ടലംഘനം റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

 എന്‍ഡിഎ യോഗത്തില്‍ പങ്കെടുക്കില്ല.. ബിജെപി സഖ്യം ഇപ്പോഴില്ലെന്ന് സഞ്ജയ് റാവത്ത്!! എന്‍ഡിഎ യോഗത്തില്‍ പങ്കെടുക്കില്ല.. ബിജെപി സഖ്യം ഇപ്പോഴില്ലെന്ന് സഞ്ജയ് റാവത്ത്!!

തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഫ്ലയിംഗ് സ്ക്വാഡ് ലോക്കൽ പോലീസിന്റെ സഹായത്തോടെയാണ് 95 ലക്ഷം രൂപയും 83,000 രൂപ വരുന്ന 95 ലക്ഷം രൂപയും 66 ലിറ്റർ മദ്യവും 30000 സാരികളും പിടിച്ചെടുത്തിട്ടുള്ളത്. ഇന്ത്യൻ നിർമിത വിദേശനിർമിത മദ്യമാണ് പിടിച്ചെടുത്തിട്ടുള്ളത്. സംസ്ഥാനത്ത് നവംബർ 11 മുതൽ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നിരുന്നുവെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥർ അറിയിച്ചു. 24 മണിക്കൂറിനുള്ളിൽ സംസ്ഥാനത്തുനിന്ന് എട്ട് ലക്ഷം രൂപയും 13,335 രൂപ മൂല്യമുള്ള മദ്യവുമാണ് ചില നിയമസഭാ മണ്ഡലങ്ങളിൽ നിന്ന് പിടിച്ചെടുത്തിട്ടുള്ളത്.

money-15615

സംസ്ഥാനത്ത് 248 ഫ്ലയിംഗ് സ്ക്വാഡിനെയും 479 സർവൈലൻസ് ടീമിനെയും എംസിസി ടീമിനെയുമാണ് 15 മണ്ഡലങ്ങളിലായി നിയോഗിച്ചിട്ടുള്ളത്. ഇതിൽ അഞ്ചെണ്ണം ബെംഗളൂരുവിലും അവശേഷിക്കുന്നവ വടക്ക് പടിഞ്ഞാറൻ ദിശയിലുമാണ്. രണ്ട് മണ്ഡലങ്ങൾ മൈസൂരുവിലാണ്.

425 പ്ലാസ്റ്റിക് കവറുകളിലായി 30000 സാരികളാണ് കണ്ടെടുത്തത്. തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മണ്ഡലങ്ങളിലെ സ്ത്രീ വോട്ടർമാർക്ക് വിതരണം ചെയ്യുന്നതിനായി തയ്യാറാക്കിയിട്ടുള്ളവയാണ് ഇത്. ബിജെപി നേതാവ് സിപി യോഗേശ്വറിന്റേയും മറ്റ് ബിജെപി നേതാക്കളുടേയും പേരിലുള്ള പത്രികകളുമാണ് റെയ്ഡിൽ പിടിച്ചെടുത്തത്. ഹെബ്ബാളിലെ ഇൻഡസ്ട്രിയൽ ഏരിയയിൽ നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെത്തിയത്. പരസ്യമായി പതിച്ച 1,527 ചുവരെഴുത്തുകളും, 7,963 പോസ്റ്ററുകളും 2,359 ബാനറുകളും സംഘം നീക്കം ചെയ്തിട്ടുണ്ട്. കഴിഞ്ഞ ആറ് ദിവസത്തിനിടെ പെരുമാറ്റച്ചട്ട ലംഘനത്തിന് 29 എഫ്ഐആറുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. 169 പേർ ഇതിനകം തന്നെ പിടിയിലായിട്ടുണ്ട്. 882 ആയുധങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. ഇതിനകം തന്നെ 255 കേസുകളും സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

കർണാടക നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷമുള്ള രാഷ്ട്രീയ നാടകങ്ങളെ തുടർന്ന് എംഎൽഎമാരുടെ കൂട്ട രാജിയെ തുടർന്നാണ് സംസ്ഥാനത്ത് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. ഇതിൽ 14 എംഎൽഎമാർ കോൺഗ്രസിൽ നിന്നും ജെഡിഎസിൽ നിന്ന് മൂന്ന് പേരുമാണ് രാജിവെച്ചത്. ഇതിൽ 15 മണ്ഡലങ്ങളിൽ മാത്രമാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. കാഗ് വാദ്, ഗോകക്, ഹിരെകേരൂർ, റാണിബെന്നൂർ, വിജയനഗര, ചിക്കബെല്ലാപുര, കെആർ പുര, യെശ്വന്തപുര, മഹാലക്ഷ്മി ലേഔട്ട്, ശിവാജിനഗര, ഹോസ്കോട്ടെ, കെ ആർ പെട്ടെ, ഹുൻസൂർ എന്നീ നിയമസഭാ മണ്ഡലങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. ഡിസംബർ ഒമ്പതിനാണ് തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നത്.

English summary
Karnataka bypoll: Rs 95 lakh seized in Karnataka poll code violation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X