കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉപതിരഞ്ഞെടുപ്പ്; കോണ്‍ഗ്രസിന് ഇരട്ടി പ്രതീക്ഷ; ബിജെപിയില്‍ വിമതര്‍ക്കെതിരെ കൂട്ടപ്പൊരിച്ചല്‍

  • By Aami Madhu
Google Oneindia Malayalam News

ബെംഗളൂരു: ഡിസംബര്‍ 5 നാണ് കര്‍ണാടകത്തില്‍ 15 മണ്ഡലങ്ങളില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. നേരിയ ഭൂരിപക്ഷത്തില്‍ ഭരിക്കുന്ന ബിജെപിയെ സംബന്ധിച്ചെടുത്തോളം നിര്‍ണായകമാണ് ഈ തിരഞ്ഞെടുപ്പ്. കുറഞ്ഞത് 7 സീറ്റെങ്കിലും ലഭിച്ചാല്‍ മാത്രമേ ഭരണകാലാവധി പ്രതിസന്ധികളില്ലാതെ പൂര്‍ത്തിയാക്കാന്‍ സാധിക്കൂ. വിജയം മാത്രം ലക്ഷ്യം വെച്ചുള്ള തിരഞ്ഞെടുപ്പില്‍ അതുകൊണ്ട് തന്നെ സഖ്യസര്‍ക്കാരിനെ താഴെയിറക്കാന്‍ തുണച്ച കോണ്‍ഗ്രസ്-ജെഡിഎസ് വിമതരെ തന്നെയാണ് ബിജെപി സ്ഥാനാര്‍ത്ഥികളായി പ്രഖ്യാപിച്ചതും.

എന്നാല്‍ വിമതര്‍ക്കെതിരെ പല മണ്ഡലങ്ങളിലും കടുത്ത അതൃപ്തിയാണ് ബിജെപിയില്‍ ഉയര്‍ന്നിരിക്കുന്നത്. വിമതരുടെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ പ്രാദേശിക ബിജെപി നേതാക്കളും പ്രവര്‍ത്തകരും രംഗത്തെത്തി കഴിഞ്ഞു.

 മുതിര്‍ന്ന നേതാക്കളെ തള്ളി

മുതിര്‍ന്ന നേതാക്കളെ തള്ളി

ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന 15 മണ്ഡലങ്ങളില്‍ 13 ഇടത്തും വിമതരെ തന്നെയാണ് ബിജെപി സ്ഥാനാര്‍ത്ഥികളാക്കിയിരിക്കുന്നത്. സ്ഥാനാര്‍ത്ഥി മോഹവുമായി നടന്ന ബിജെപിയിലെ മുതിര്‍ന്ന നേതാക്കളെ തള്ളിയായിരുന്നു നേതൃത്വത്തിന്‍റെ തിരുമാനം.

 കോണ്‍ഗ്രസില്‍ ചേര്‍ന്നു

കോണ്‍ഗ്രസില്‍ ചേര്‍ന്നു

തങ്ങള്‍ക്ക് സീറ്റ് നിഷേധിച്ച് വിമതരെ സ്ഥാനാര്‍ത്ഥികളാക്കി പരിഗണിച്ചതില്‍ പ്രതിഷേധിച്ച് രണ്ട് മുതിര്‍ന്ന ബിജെപി നേതാക്കള്‍ ഇതിനോടകം തന്നെ പാര്‍ട്ടി വിട്ട് കോണ്‍ഗ്രസ് പക്ഷത്ത് ചേക്കേറി കഴിഞ്ഞു. അതിനിടെയാണ് നേതൃത്വത്തെ പ്രതിസന്ധിയിലാക്കി പ്രാദേശിക തലത്തില്‍ നിന്നും അതൃപ്തി രൂക്ഷമായിരിക്കുന്നത്.

 കൂട്ടപ്പൊരിച്ചല്‍

കൂട്ടപ്പൊരിച്ചല്‍

ഹോസ്കോട്ട്, മഹാലക്ഷ്മി ലേഔട്ട്, അതാനി, കെആര്‍ പുരം തുടങ്ങിയ മണ്ഡലങ്ങളില്‍ എല്ലാം വിമതരെ സ്ഥാനാര്‍ത്ഥിയാക്കിയതില്‍ പ്രതിഷേധം ഉയരുകയാണ്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിലെ ശത്രുക്കള്‍ക്കായി ഇത്തവണ ജനങ്ങള്‍ക്ക് മുന്നില്‍ വോട്ട് തേടാനാവില്ലെന്നാണ് പ്രാദേശിക വികാരം.

 പ്രാദേശിക തലത്തില്‍

പ്രാദേശിക തലത്തില്‍

മാത്രമല്ല പാര്‍ട്ടിയിലെ അതിശക്തരായ നേതാക്കള്‍ക്ക് സീറ്റ് നിഷേധിച്ചതിനെതിരേയും പ്രാദേശിക തലത്തില്‍ വികാരം ശക്തമാണ്. അതാനിയിലാണ് ബിജെപി കടുത്ത പ്രതിസന്ധി നേരിടുന്നത്. അതാനി മണ്ഡലത്തില്‍ കടുത്ത അതൃപ്തിയാണ് നിലനില്‍ക്കുന്നത്.

 അനുയായികള്‍ രംഗത്ത്

അനുയായികള്‍ രംഗത്ത്

കോണ്‍ഗ്രസ് വിമത നേതാവ് മഹേഷ് കുമത്തല്ലിയുടെ മണ്ഡലമാണ് അതാനി. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ ഇപ്പോഴത്തെ ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ ലക്ഷ്മണ്‍ സവാദിയാണ് കുമ്മത്തല്ലിയോട് മത്സരിച്ച് പരാജയപ്പെട്ടത്. എംഎല്‍എയല്ലാത്ത സവാദിക്ക് ഇത്തവണ തിരഞ്ഞെടുപ്പില്‍ മത്സരിച്ച് ജയിക്കേണ്ടതുണ്ട്. എന്നാല്‍ മഹേഷ് കുമ്മത്തല്ലിയെ തന്നെയാണ് അതാനിയില്‍ ബിജെപി മത്സരിപ്പിക്കുന്നത്.

 പാലം വലിക്കും?

പാലം വലിക്കും?

വിമതരെ സ്ഥാനാര്‍ത്ഥികളായി പ്രഖ്യാപിക്കുന്ന ചടങ്ങില്‍ നിന്ന് വിട്ട് നിന്നാണ് സവാദ് ഈ നീക്കത്തില്‍ പ്രതിഷേധിച്ചത്. അതേസമയം ബിജെപിയുടെ ഔദ്യോഗിക സ്ഥാനാര്‍ത്ഥി ആരായാലും താന്‍ പിന്തുണയ്ക്കുമെന്ന് സവാദ് പറഞ്ഞു. അതേസമയം സവാദിന്‍റെ അനുയായി കുമ്മത്തല്ലിക്കെതിരെ പാലം വലിക്കുമോയെന്ന ആശങ്ക ശക്തമാണ്.

 കടുത്ത നടപടി

കടുത്ത നടപടി

മഹാലക്ഷ്മി ലേ ഔട്ടിലും സ്ഥിതി വ്യത്യസ്തമല്ല. ഇവിടെ മത്സരിക്കാന്‍ ബിജെപി നേതാവായ ആര്‍ ഹരീഷ് നേതൃത്വത്തെ സമീപിച്ചിരുന്നു. എന്നാല്‍ ജെഡിഎസ് വിമതനായ ഗോപാലയ്യയെ ആണ് ബിജെപി ഇവിടെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്. ഇത് അംഗീകരിക്കാന്‍ ഹരീഷ് തയ്യാറായിട്ടില്ല.

 ചര്‍ച്ച ചെയ്യും

ചര്‍ച്ച ചെയ്യും

ഗോപാലയ്യയുടെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ ഹരീഷിന്‍റെ അനുയായികളും രംഗത്തെത്തിയിട്ടുണ്ട്. അതേസമയം ഇനിയെന്ത് നടപടി സ്വീകരിക്കണമെന്ന കാര്യം ആലോചിച്ച് തിരുമാനിക്കുമെന്ന് ഹരീഷ് വ്യക്തമാക്കി.

 സ്വതന്ത്രനായി മത്സരിക്കും

സ്വതന്ത്രനായി മത്സരിക്കും

മറ്റൊരു മണ്ഡലമായ ഹോസ്കോട്ടില്‍ ചിക്കബെല്ലാപൂര്‍ ബിജെപി എംപിയുടെ മകന്‍ ശരത്ത് ബച്ചേഗൗഡ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി പത്രിക സമര്‍പ്പിച്ച് തിരഞ്ഞെടുപ്പ് പ്രചരണം തുടങ്ങി. മണ്ഡലത്തില്‍ ശക്തമായ പിന്തുണയുള്ള നേതാവാണ് ശരത് ബച്ചേഗൗഡ. ഇവിടെ വിമത കോണ്‍ഗ്രസ് എംഎല്‍എ എംടിബി നാഗരാജാണ് ബിജെപിയുടെ സ്ഥാനാര്‍ത്ഥി.

 പ്രതീക്ഷകള്‍ പൊലിയും?

പ്രതീക്ഷകള്‍ പൊലിയും?

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ നാഗരാജ് ശരതിനെ പരാജയപ്പെടുത്തിയിരുന്നു. കെആര്‍ പുരത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായി എത്തുന്ന വിമത നേതാവ് ഭൈരതി ബസവരാജിനെതിരെ ബിജെപി പ്രവര്‍ത്തകര്‍ രംഗത്തെത്തി കഴിഞ്ഞു. വിമതരെ അംഗീകരിക്കാന്‍ ബിജെപി പ്രവര്‍ത്തകര്‍ തയ്യാറാകാത്തതോടെ ബിജെപിയുടെ പ്രതീക്ഷകള്‍ പൊലിയുമെന്ന പ്രവചനങ്ങള്‍ ശക്തമാണ്.

 ജെഡിഎസ് പിന്തുണ?

ജെഡിഎസ് പിന്തുണ?

ഉപതിരഞ്ഞെടുപ്പില്‍ ബിജെപിക്ക് പരമാവധി സീറ്റുകള്‍ ലഭിച്ചില്ലേങ്കിലും സര്‍ക്കാര്‍ താഴെ വീഴാതിരിക്കാന്‍ ജെഡിഎസ് ബിജെപിയെ പിന്തുണയ്ച്ചേക്കുമെന്ന അഭ്യൂഹം ശക്തമാണ്. എച്ച്ഡി കുമാരസ്വാമിയും ദേവഗൗഡയും ഇത് സംബന്ധിച്ച സൂചനകളും നല്‍കിയിരുന്നു.

തിരിച്ചടിയാകും?

തിരിച്ചടിയാകും?

എന്നാല്‍ ജെഡിഎസ് പിന്തുണ സ്വീകരിക്കുന്ന സാഹചര്യം ഉണ്ടായാല്‍ ബിജെപിയിലെത്തിയ ജെഡിഎസ്-കോണ്‍ഗ്രസ് വിമതര്‍ ബിജെപി നേതൃത്വവുമായി ഇടയും. നേരത്തേ ജെഡിഎസ് സഖ്യത്തില്‍ പ്രതിഷേധിച്ചായിരുന്നു വിമതര്‍ രാജി പ്രഖ്യാപിച്ചത്.

English summary
Karnataka; Bypoll will be a big headache for BJP
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X