കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അവസരവാദ രാഷ്ട്രീയത്തിന് ജനങ്ങളുടെ മറുപടി... കര്‍ണാടക വിജയത്തില്‍ പ്രതികരിച്ച് ഫട്‌നാവിസ്!!

Google Oneindia Malayalam News

മുംബൈ: കര്‍ണാടകത്തിലെ ബിജെപിയുടെ വമ്പന്‍ വിജയത്തില്‍ പ്രതികരണവുമായി ദേവേന്ദ്ര ഫട്‌നാവിസ്. അവസരവാദ രാഷ്ട്രീയത്തിന് കിട്ടിയ ആദ്യ അവസരത്തില്‍ തന്നെ ജനങ്ങള്‍ മറുപടി നല്‍കിയിരിക്കുകയാണ്. ജനവിധിയെ അട്ടിമറിച്ചാണ് കോണ്‍ഗ്രസും ജെഡിഎസ്സും അധികാരം പങ്കിട്ടത്. അതിന് പൂര്‍ണമായി ഏറ്റിരിക്കുന്ന തിരിച്ചടിയാണിത്. ജനവിധിയെ കാര്യമായി എടുക്കാത്തവര്‍ക്കുള്ള ജനങ്ങളുടെ മറുപടിയാണ് ഉപതിരഞ്ഞെടുപ്പ് ഫലമെന്നും ഫട്‌നാവിസ് പറഞ്ഞു.

1

ബിജെപിയെയും പ്രവര്‍ത്തകരെയും വിജയത്തില്‍ അഭിനന്ദിക്കുന്നതായും ഫട്‌നാവിസ് പറഞ്ഞു. നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും വിജയത്തെ പ്രകീര്‍ത്തിച്ചിരുന്നു. കര്‍ണാടക ഫലം തെളിയിക്കുന്നത് ജനവിധിക്കെതിരെ ഏതെങ്കിലും പാര്‍ട്ടി പോവുകയാണെങ്കില്‍, അവരെ ജനങ്ങള്‍ തന്നെ ശിക്ഷിക്കുമെന്നാണെന്നും പ്രധാനമന്ത്രി പറഞ്ഞു. കര്‍ണാടകത്തിലെ ജനങ്ങള്‍ സുസ്ഥിരമായ സര്‍ക്കാരിനെ തിരഞ്ഞെടുത്തെന്നും മോദി പറഞ്ഞു.

കര്‍ണാടകത്തിലെ ജനങ്ങള്‍ കോണ്‍ഗ്രസിനെ ഒരു പാഠം പഠിപ്പിച്ചു. ജനങ്ങള്‍ ബിജെപിയെ അധികാരത്തില്‍ നിര്‍ത്തണമെന്നാണ് തീരുമാനിച്ചത്. ഇത് ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങള്‍ക്കുമുള്ള സന്ദേശമാണ്. ജനവിധിയെ മാനിക്കാതെ ആരെങ്കിലും പോയാല്‍ അതിനുള്ള മറുപടി ലഭിച്ചിരിക്കുമെന്ന് ഇതോടെ തെളിഞ്ഞെന്നും പ്രധാനമന്ത്രി പറഞ്ഞു. അതേസമയം ബിജെപി വിമതന്‍ ശരത് കുമാര്‍ ബച്ചേഗൗഡ ഹോസ്‌കോട്ടെയില്‍ വിജയിച്ചെങ്കിലും, അദ്ദേഹം പാര്‍ട്ടിയില്‍ തിരിച്ചെത്തും. ഇവിടെ നാഗരാജ് തോറ്റ സാഹചര്യത്തിലാണ് തിരിച്ചെടുക്കാന്‍ തീരുമാനിച്ചത്.

അതേസമയം തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് സിദ്ധരാമയ്യ പ്രതിപക്ഷ നേതാവിന്റെ സ്ഥാനം രാജിവെച്ചു. വിമതരെ ജനങ്ങള്‍ പരാജയപ്പെടുത്തുമെന്നാണ് കരുതിയത്. എന്നാല്‍ കണക്കുകൂട്ടല്‍ പിഴച്ചു. അതുകൊണ്ടാണ് രാജിവെക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന അധ്യക്ഷന്‍ ദിനേഷ് ഗുണ്ടുറാവും രാജിവെച്ചിട്ടുണ്ട്. ഹൈക്കമാന്‍ഡുമായി ഇക്കാര്യം സംസാരിച്ചതായും അദ്ദേഹം പറഞ്ഞു.

തോല്‍വിയില്‍ മനസ്സ് തകര്‍ന്ന് കോണ്‍ഗ്രസ്... സിദ്ധരാമയ്യയും ദിനേഷ് ഗുണ്ടുറാവുവും രാജിവെച്ചു!!തോല്‍വിയില്‍ മനസ്സ് തകര്‍ന്ന് കോണ്‍ഗ്രസ്... സിദ്ധരാമയ്യയും ദിനേഷ് ഗുണ്ടുറാവുവും രാജിവെച്ചു!!

English summary
karnataka bypolls 2019 devendra fadnavis mocks congress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X