കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉപതിരഞ്ഞെടുപ്പ് പുരോഗമിക്കുന്നു; പെരുമാറ്റച്ചട്ടം ലംഘിച്ച പ്രവര്‍ത്തകരെ പോലീസ് നീക്കം ചെയ്തു

Google Oneindia Malayalam News

Recommended Video

cmsvideo
അഞ്ച് മണ്ഡലങ്ങളില്‍ ഇന്ന് ഉപതിരഞ്ഞെടുപ്പ് | Oneindia malayalam

ബംഗളൂരു: കര്‍ണാടകയിലെ മൂന്ന് ലോക്‌സഭാ മണ്ഡലങ്ങളിലേക്കും രണ്ട് നിയമസഭാ മണ്ഡലങ്ങളിലേക്കും നടക്കുന്ന തിരഞ്ഞെടുപ്പ് പുരോഗമിക്കുന്നു. മാണ്ഡ്യ, ശിവമോഗ, ബല്ലാരി എന്നീ ലോക്‌സഭാ മണ്ഡലങ്ങളലേക്കും രാമനഗര, ജാംഖണ്ഡി എന്നീ നിയമസഭ മണ്ഡലങ്ങളിലേക്കുമാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ശിവമോഗയും ബല്ലാരിയും ബിജെപിയുടെ സിറ്റിങ്ങ് സിറ്റൂകളാണ്. മാണ്ഡ്യയുടം രാമനഗരയും ജനതാദളിന്റെയും ജാംഖണ്ഡി കോണ്‍ഗ്രസ്സിന്റെയും സിറ്റിങ് സീറ്റാണ്.

<strong>ശബരിമല അയ്യപ്പന്റെ തിരുവാഭരണങ്ങളില്‍ പലതും നഷ്ടപ്പെട്ടു; അന്വേഷണം വേണമെന്ന് സ്വാമി സന്ദീപാനന്ദ ഗിരി</strong>ശബരിമല അയ്യപ്പന്റെ തിരുവാഭരണങ്ങളില്‍ പലതും നഷ്ടപ്പെട്ടു; അന്വേഷണം വേണമെന്ന് സ്വാമി സന്ദീപാനന്ദ ഗിരി

പൊതുവേ സമാധാനപരമാണ് തിരഞ്ഞെടുപ്പ്. അതിനിടെ വോട്ടിങ്. കേന്ദ്രത്തിന് സമീപത്ത് വോട്ടർമാരെ സ്വാധീനിക്കാന്‍ ശ്രമിച്ച കോണ്‍ഗ്രസ്-ജനതാദള്‍ എസ് പ്രവര്‍ത്തകരെ സംഭവ സ്ഥലത്ത് നിന്നും നീക്കം ചെയ്തു. ജാംഖണ്ഡിലെ 125 -ാം നമ്പര്‍ ബൂത്തില്‍ നിന്നാണ് തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ച പ്രവര്‍ത്തകരെ നീക്കംചെയ്തത്.

ഉപതിരഞ്ഞെടുപ്പിന് വലിയ രാഷ്ട്രീയ പ്രാധാന്യമാണ് ഉള്ളത്. സഖ്യസര്‍ക്കാര്‍ രൂപീകരിച്ചതിന് ശേഷം ആദ്യമായാണ് കോണ്‍ഗ്രസും ദളും ഒന്നിച്ച് മത്സരിക്കുന്നത്. ബിജെപിയുടെ സിറ്റിങ്ങ് സീറ്റുകള്‍ പിടിച്ചെടുത്ത് സഖ്യത്തെ കര്‍ണാടകയിലെ ജനങ്ങള്‍ അംഗീകരിക്കുന്നു എന്ന് തെളിയിക്കാനാണ് കോണ്‍ഗ്രസും ജനതാദളും ലക്ഷ്യമിടുന്നത്. മറിച്ച് ബിജെപിയാണ് വിജയം നേടുന്നതെങ്കില്‍ അത് സഖ്യത്തില്‍ വലിയ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും.

cong-bjp-jds-

തിരഞ്ഞെടുപ്പില്‍ സഖ്യമായാണ് മത്സരിക്കുന്നതെങ്കിലും മണ്ഡലങ്ങളില്‍ ജെഡിഎസ്-കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ അനൈക്യം പ്രകടമായിരുന്നു. ഇത് തങ്ങള്‍ക്ക് ഗുണകരമാവും എന്നാണ് ബിജെപി വിലയിരുത്തുന്നത്. അതേസമയം പാര്‍ട്ടി ടിക്കറ്റില്‍ മത്സരിക്കാനിരുന്നു എല്‍ ചന്ദ്രശേഖര്‍ അവസാന നിമിഷം കോണ്‍ഗ്രസ്സിലേക്ക് പോയത് ബിജെപിക്കും വലിയ തിരിച്ചടിയായി.

English summary
karnataka bypolls to test congress and janata dal secular as they eye bjp bastions
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X