കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കര്‍ണാടകയില്‍ നഷ്ടം കോണ്‍ഗ്രസിന്; സഖ്യസര്‍ക്കാര്‍ അധികം വാഴില്ല!! അടിതുടങ്ങാന്‍ കാരണം ഏറെ

Google Oneindia Malayalam News

ബെംഗളൂരു: ബിജെപിയെ അധികാരത്തില്‍ നിന്ന് മാറ്റിനിര്‍ത്തുന്നതില്‍ കോണ്‍ഗ്രസ് ജയിച്ചെങ്കിലും ജെഡിഎസ്സുമായുള്ള സഖ്യ സര്‍ക്കാര്‍ എത്രകാലം മുന്നോട്ട് പോകുമെന്ന കാര്യത്തില്‍ സംശയമുണരുന്നു. അടുത്ത വര്‍ഷം രാജ്യം പൊതുതിരഞ്ഞെടുപ്പ് നേരിടുന്ന ഘട്ടത്തില്‍ ജെഡിഎസ് സഖ്യം ഗുണം ചെയ്യുമെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തല്‍. ഈ ഒരു സാഹചര്യം മുന്‍കൂട്ടി കണ്ടാണ് കോണ്‍ഗ്രസ് നിരുപാധിക പിന്തുണ ജെഡിഎസിന് നല്‍കിയത്. ജെഡിഎസ്-കോണ്‍ഗ്രസ് എംഎല്‍എമാരുടെ യോഗം ഇന്ന് ബെംഗളൂരുവില്‍ ചേരുകയാണ്. ഭാവി സര്‍ക്കാരിന്റെ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുകയാണ് ലക്ഷ്യം. എന്നാല്‍ കോണ്‍ഗ്രസ് വിചാരിച്ചപോലെ ഈ സഖ്യം അധിക നാള്‍ നീളില്ലയെന്നാണ് വിലയിരുത്തല്‍. സഖ്യം കോണ്‍ഗ്രസിന് വന്‍ തിരിച്ചടിയാകുമെന്നും വിലയിരുത്തപ്പെടുന്നു. കര്‍ണാടകയിലെ സാമുദായിക സാഹചര്യങ്ങളാണ് ഇതിന് കാരണം. വിവരിക്കാം...

യെദ്യൂരപ്പയുടെ താക്കീത്

യെദ്യൂരപ്പയുടെ താക്കീത്

ബിജെപിയെ അധികാരത്തില്‍ നിന്ന് തുരത്തുന്നതിന് കര്‍ണാടക മാതൃകയില്‍ മറ്റു സംസ്ഥാനങ്ങളിലും പദ്ധതി കോണ്‍ഗ്രസ് ആലോചിക്കുന്നുണ്ട്. എന്നാല്‍ എത്രത്തോളം നേട്ടം കോണ്‍ഗ്രസന് ലഭിക്കുണ്ട് എന്നതാണ് നിര്‍ണായകം. രാജി പ്രഖ്യാപിക്കുന്ന വേളയില്‍ യെദ്യൂരപ്പ ലോക്‌സഭാ തിരഞ്ഞെടുപ്പിനെ സംബന്ധിച്ച് സൂചന നല്‍കിയിരുന്നു. അത് കോണ്‍ഗ്രസിനുള്ള താക്കീത് കൂടിയാണ്.

മോദിക്കുള്ള സമ്മാനം

മോദിക്കുള്ള സമ്മാനം

കര്‍ണാടകയിലെ 28 ലോക്‌സഭാ സീറ്റുകളിലും ബിജെപി വിജയിക്കുമെന്നാണ് യെദ്യൂരപ്പ പറഞ്ഞത്. ഈ വിജയം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുള്ള തന്റെ സമ്മാനമാകുമെന്നും യെദ്യൂരപ്പ പറഞ്ഞു. കര്‍ണാടക രാജ്യത്തെ പ്രധാന സംസ്ഥാനമാണ്. ഇവിടെ ഭരണം നിലനിര്‍ത്താന്‍ സാധിച്ചുവെന്നതാണ് കോണ്‍ഗ്രസിനുള്ള നേട്ടം.

കോണ്‍ഗ്രസിന് നിര്‍ണായകം

കോണ്‍ഗ്രസിന് നിര്‍ണായകം

കര്‍ണാടകയില്‍ അധികാരം പിടിക്കേണ്ടത് കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം നിര്‍ണായകമായിരുന്നു. കാരണം. രാജ്യത്ത് കോണ്‍ഗ്രസ് ഭരണം നിലനില്‍ക്കുന്ന ഏതാനും ചില സംസ്ഥാനങ്ങളില്‍ ഒന്ന് മാത്രമാണ് കര്‍ണാടകം. പഞ്ചാബ്, പുതുച്ചേരി, മിസോറം എന്നീ സംസ്ഥാനങ്ങളില്‍ മാത്രമേ കോണ്‍ഗ്രസ്് ഭരണമുള്ളൂ.

സമുദായ ശക്തി

സമുദായ ശക്തി

എന്നാല്‍ കര്‍ണാടകയിലെ സാമുദായിക ശക്തികളെ പ്രീതിപ്പെടുത്താതെ കോണ്‍ഗ്രസിന് മുന്നോട്ട് പോകാന്‍ സാധിക്കില്ല. കര്‍ണാടകയില്‍ 17 ശതമാനത്തോളം വരുന്നു ലിംഗായത്ത് സമുദായം. 80 മണ്ഡലങ്ങളില്‍ ജയപരാജയങ്ങള്‍ നിര്‍ണയിക്കുന്നത് ഇവരാണ്.

കോണ്‍ഗ്രസും ബിജെപിയും ശ്രമിച്ചത്

കോണ്‍ഗ്രസും ബിജെപിയും ശ്രമിച്ചത്

കോണ്‍ഗ്രസിനൊപ്പം ലിംഗായത്തുകളെ എത്തിക്കാന്‍ തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ സിദ്ധരാമയ്യ ചില നീക്കങ്ങള്‍ നടത്തിയിരുന്നു. പ്രത്യേക മതപദവി പ്രഖ്യാപനം ഇതിന്റെ ഭാഗമായിരുന്നു. എന്നാല്‍ ഈ നീക്കം പൂര്‍ണമായും വിജയിച്ചില്ല. ഹിന്ദുക്കളെ ഭിന്നിപ്പിക്കുന്നുവെന്ന പ്രചാരണം നടത്തി ബിജെപി ഒരുപരിധി വരെ പിടിച്ചുനിന്നു.

അമര്‍ഷം പുകയുന്നു

അമര്‍ഷം പുകയുന്നു

ജെഡിഎസ് വോട്ട് ബാങ്ക് പ്രധാനമായും വൊക്കാലിഗ സമുദായക്കാരാണ്. വൊക്കാലിഗ വിഭാഗത്തില്‍പ്പെട്ട വ്യക്തിയാണ് നിയുക്ത മുഖ്യമന്ത്രി കുമാരസ്വാമി. ഇദ്ദേഹത്തിന് കോണ്‍ഗ്രസ് നിരുപാധിക പിന്തുണ പ്രഖ്യാപിച്ചതില്‍ കോണ്‍ഗ്രസിലെ ലിംഗായത്തുകള്‍ക്ക് അമര്‍ഷമുണ്ടെന്നാണ് വിവരം.

ബിജെപി ശ്രമിച്ചത് ഇവരെ പിടിക്കാന്‍

ബിജെപി ശ്രമിച്ചത് ഇവരെ പിടിക്കാന്‍

കോണ്‍ഗ്രസ് എംഎല്‍എമാരില്‍ 18 പേര്‍ ലിംഗായത്തുകളാണ്. ജെഡിഎസ്സില്‍ രണ്ട് ലിംഗായത്തുകാരുണ്ട്. മൊത്തം 20 ലിംഗായത്തുകാര്‍. ഇവരെ ചാക്കിലാക്കാനാണ് ബിജെപി ശ്രമിച്ചത്. എന്നാല്‍ കോണ്‍ഗ്രസ് റിസോര്‍ട്ട് രാഷ്ട്രീയം കളിച്ചതോടെ ബിജെപിയുടെ നീക്കം പൊളിയുകയായിരുന്നു.

തിരിച്ചടി ലഭിക്കുന്നത് ഇങ്ങനെ

തിരിച്ചടി ലഭിക്കുന്നത് ഇങ്ങനെ

കോണ്‍ഗ്രസിലെ ലിംഗായത്ത് എംഎല്‍എമാര്‍ക്ക് ജെഡിഎസ് കാര്യമായ പരിഗണന നല്‍കില്ലെന്നാണ് അറിയുന്നത്. അങ്ങനെ പരിഗണിച്ചാല്‍ ജെഡിഎസിലെ വൊക്കാലിഗ വിഭാഗക്കാരുടെ പ്രതിഷേധം നേരിടേണ്ടി വരും. ലിംഗായത്തുകാര്‍ക്ക് അര്‍ഹമായ പരിഗണന ലഭിച്ചില്ലെങ്കില്‍ കോണ്‍ഗ്രസിന് തിരിച്ചടിയാകും. അത് ബിജെപിക്ക് അനുകൂലമാകുകയും ചെയ്യും.

18 ലോക്‌സഭാ മണ്ഡലങ്ങള്‍

18 ലോക്‌സഭാ മണ്ഡലങ്ങള്‍

ലിംഗായത്ത് വിഭാഗത്തിലെ പ്രധാനിയാണ് ബിജെപി മുഖ്യമന്ത്രിയാക്കിയ യെദ്യൂരപ്പ. മണിക്കൂറുകള്‍ മാത്രം മുഖ്യമന്ത്രി കസേരയിലിരുന്ന് അദ്ദേഹം ഭൂരിപക്ഷം തെളിയിക്കാന്‍ സാധിക്കാതെ വീഴുന്ന കാഴ്ചയാണ് കഴിഞ്ഞദിവസം കണ്ടത്. സംസ്ഥാനത്തെ 18 ലോക്‌സഭാ മണ്ഡലങ്ങളില്‍ നിര്‍ണായക ശക്തിയാണ് ലിംഗായത്തുകള്‍. ഇവര്‍ ഏറെ കാലമായി ബിജെപിക്കൊപ്പമാണ് നിലയുറപ്പിച്ചിരുന്നത്.

ഒരു പെട്ടിയില്‍ വീഴ്ത്തണം

ഒരു പെട്ടിയില്‍ വീഴ്ത്തണം

ഈ വോട്ട് ബാങ്കില്‍ ഭിന്നത വന്നതാണ് രണ്ടു നിയമസഭാ തിരഞ്ഞെടുപ്പുകളിലും കോണ്‍ഗ്രസിന് ഗുണം ചെയ്തത്. എന്നാല്‍ ലിംഗായത്ത് വോട്ട് ഒരു പെട്ടിയില്‍ വീഴ്ത്താനുള്ള നീക്കമാണ് ബിജെപി ഇനി നടത്തുക. 18 ലോക്‌സഭാ മണ്ഡലങ്ങളില്‍ വിജയിച്ചാല്‍ യെദ്യൂരപ്പ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തിന് നല്‍കുന്ന കനത്ത തിരിച്ചടിയാകും അത്.

വൊക്കാലിഗക്കാരെ പ്രകോപിപ്പിക്കില്ല

വൊക്കാലിഗക്കാരെ പ്രകോപിപ്പിക്കില്ല

വൊക്കാലിഗ വിഭാഗത്തിന് സ്വാധീനമുള്ളത് ദക്ഷിണ കര്‍ണാടകത്തിലാണ്. ഇവിടെ നിന്നാണ് ജെഡിഎസിന് 32 സീറ്റുകള്‍ ലഭിച്ചത്. വൊക്കാലിഗ വിഭാഗത്തിന് സ്വാധീനമുള്ള ജില്ലയാണ് ഹാസന്‍. ഇവിടെയുള്ള ഏഴില്‍ ആറ് സീറ്റും ജെഡിഎസിന് ലഭിച്ചു. അതുകൊണ്ടുതന്നെ ലിംഗായത്തുകള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കി ജെഡിഎസ് വൊക്കാലിഗക്കാരെ പ്രകോപിപ്പിക്കില്ല.

ബിജെപി കാത്തിരിക്കുന്നു

ബിജെപി കാത്തിരിക്കുന്നു

ജെഡിഎസ്സിന്റെ നീക്കം തിരിച്ചടിയാകുന്നത് കോണ്‍ഗ്രസിനായിരിക്കും. കാരണം ലിംഗായത്തുകളെ പരമാവധി കൂടെ നിര്‍ത്താന്‍ ശ്രമിക്കുകയാണ് കോണ്‍ഗ്രസ്. ഇവര്‍ക്കിടയില്‍ ഭിന്നത രൂപപ്പെട്ടാല്‍ ഗുണം ബിജെപിക്കായിരിക്കും കിട്ടുക. ഈ അവസരത്തിന് തന്നെയാണ് ബിജെപി കാത്തിരിക്കുന്നതും.

English summary
Karnataka Cabinet: Coalition, why Congress has more to lose and JD(S) gains
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X