സുനില്‍ കനുഗോലുവിന് ക്യാബിനറ്റ് റാങ്ക്, സിദ്ധരാമയ്യയുടെ ഉപദേഷ്ടാവ്; കര്‍ണാടകയില്‍ വമ്പന്‍ പ്രഖ്യാപനം
ബെംഗളൂരു: കര്‍ണാടകയില്‍ കോണ്‍ഗ്രസ് വിജയത്തിന്റെ ബുദ്ധികേന്ദ്രം സുനില്‍ കനുഗോലുവിനെ മുഖ്യ ഉപദേഷ്ടാവായി നിയമിച്ച് സിദ്ധരാമയ്യ. കോണ്‍ഗ്രസിന്റെ മുഖ്യ തിരഞ്ഞെടുപ്പ് തന്ത്രജ്ഞനാണ് സുനില്‍. കര്‍ണാടകയില്‍ കോണ്‍ഗ്രസിന്റെ മികച്ച പ്രചാരണത്തിന് നേതൃത്വം നല്‍കിയത് സുനിലാണ്. അദ്ദേഹത്തിന് ക്യാബിനറ്റ് പദവിയോടെയാണ് ഉപദേഷ്ടാവായി നിയമിച്ചിരിക്കുന്നത്.
കോണ്‍ഗ്രസിന്റെ 2024 ലോക്സഭാ പ്രചാരണത്തിന്റെ ചുമതലയും സുനിലാണ് ഉള്ളത്. പ്രചാരണം, സര്‍വേകള്‍, എന്നിവ സുനിലിന്റെ നേതൃത്വത്തിലാണ് കര്‍ണാടകയില്‍ നടന്നത്. ഇതെല്ലാം കോണ്‍ഗ്രസിന് ഗുണമായി മാറിയെന്നാണ് ഫലം വന്നപ്പോള്‍ തെളിഞ്ഞത്.

നിരവധി രാഷ്ട്രീയ പാര്‍ട്ടികളുമായി ചേര്‍ന്ന് മുമ്പ് പ്രവര്‍ത്തിച്ചിട്ടുണ്ട് സുനില്‍. അപ്രതീക്ഷിതമായിട്ടായിരുന്നു സുനില്‍ 2022ല്‍ കോണ്‍ഗ്രസിലെത്തി. പ്രശാന്ത് കിഷോറുമായുള്ള ചര്‍ച്ചകള്‍ പരാജയപ്പെട്ടതിന് പിന്നാലെയാണ് സുനില്‍ കോണ്‍ഗ്രസിന്റെ ഭാഗമായത്. സുനിലിന്റെ മൈന്‍ഡ് ഷെയര്‍ അനലിറ്റിക്സ് കര്‍ണാടകയില്‍ തിരഞ്ഞെടുപ്പ് അജണ്ട രൂപീകരിക്കുന്നതില്‍ നിര്‍ണായകമായിരുന്നു.
പേ സിഎം എന്ന പ്രചാരണം കര്‍ണാടകയില്‍ വലിയ തോതില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. 40 ശതമാനം കമ്മീഷന് സര്‍ക്കാര്‍ എന്ന മറ്റൊരു പ്രചാരണവും ശ്രദ്ധിക്കപ്പെട്ടിരുന്നു. മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയെ ലക്ഷ്യമിട്ടുള്ള ഈ പ്രചാരണങ്ങള്‍ ബിജെപിയെ ദുര്‍ബലമാക്കുകയും ചെയ്തു.തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അഞ്ച് സര്‍വേകളാണ് സുനിലും, അദ്ദേഹത്തിന്റെ ടീമും ചേര്‍ന്ന് നടത്തിയത്.
ഇതിലൂടെയാണ് ഏതൊക്കെ സീറ്റാണ് കോണ്‍ഗ്രസ് ചെറിയ മാര്‍ജിനില്‍ പിന്നില്‍ നില്‍ക്കുന്നതെന്ന് കണ്ടെത്തിയത്.ഇവിടെ തിരുത്തല്‍ നടപടിക്ക് സുനില്‍ നിര്‍ദേശിക്കുകയും ചെയ്തു. ഇതെല്ലാം കൃത്യമായി പാലിച്ചാണ് കോണ്‍ഗ്രസ് വമ്പന്‍ ഭൂരിപക്ഷത്തിലക്ക് എത്തിയത്. സുനില്‍ നിരവധി സംസ്ഥാനങ്ങളില്‍ നേരത്തെ തിരഞ്ഞെടുപ്പ് പ്രചാരണം നടത്തിയിട്ടുണ്ട്. ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, തമിഴ്നാട്, തെലങ്കാന എന്നിവിടങ്ങളിലെ പാര്‍ട്ടികള്‍ക്കായുള്ള പ്രചാരണങ്ങള്‍ക്ക് ശേഷമാണ് സുനില്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്.
സുനില്‍ അധികം മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെടാറില്ല. തീരെ അറിയപ്പെടാനും അദ്ദേഹത്തിന് താല്പര്യമില്ല. പകരം നേതാക്കളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതാണ് അദ്ദേഹത്തിന്റെ രീതി. ഇത് കോണ്‍ഗ്രസിന് സ്വീകാര്യമായിരുന്നു. നേരത്തെ പ്രശാന്ത് കിഷോറിനൊപ്പമായിരുന്നു സുനില്‍ പ്രവര്‍ത്തിച്ചിരുന്നു. 2014ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രചാരണത്തിന് പ്രശാന്ത് ഒപ്പം നിന്നപ്പോള്‍ സുനിലും അതിന്റെ ഭാഗമായിരുന്നു.
ഡിഎംകെ, അണ്ണാഡിഎംകെ, എന്നിവര്‍ക്കൊപ്പം അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു. 2015ല്‍ നമക്ക് നാമൈ എന്ന പ്രചാരണം സ്റ്റാലിനായി തയ്യാറാക്കിയതും സുനിലിന്റെ തന്ത്രമാണ്. തെലങ്കാനയില്‍ നേരത്തെ കെസിആറിനെതിരായ സോഷ്യല്‍ മീഡിയ പോസ്റ്റിനെ തുടര്‍ന്ന് സുനിലിന്റെ ഓഫീസില്‍ അടക്കം റെയ്ഡും നടത്തിയിരുന്നു. അന്ന് കോണ്‍ഗ്രസാണ് ഇവരുടെ രക്ഷയ്ക്കെത്തിയത്.
-
'ഞാൻ സംഘിയായത് കൊണ്ട് മുസ്ലീം സംഘടനകൾ പിന്തുണയ്ക്കില്ലെന്ന് പറഞ്ഞു';കോണ്‍ഗ്രസിനെതിരെ അഖിൽ മാരാർ -
സ്വര്‍ണം വന്‍തോതില്‍ ഒഴുകും; അമേരിക്ക ഇളവ് പ്രഖ്യാപിച്ചു, യുഎഇ, തുര്‍ക്കി എന്നിവര്‍ക്ക് നേട്ടം -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം












Click it and Unblock the Notifications