കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കർണാടകയിൽ യെഡിയൂരപ്പയുടെ 'ഷോക്ക് ട്രീറ്റ്മെന്റ്', പണികിട്ടി വിമതർ ? കലാപക്കൊടി

Google Oneindia Malayalam News

ബെംഗളൂരു: കർണാടകയിലെ മന്ത്രിസഭാ വികസനം ജനുവരി അവസാനത്തോടെ പൂർത്തിയാക്കുമെന്ന് മുഖ്യമന്ത്രി ബിഎസ് യെഡിയൂരപ്പ. മന്ത്രിസഭാ വികസനം വൈകുന്നതോടെ കർണാടക ബിജെപി പൊട്ടിത്തെറിയുടെ വക്കിൽ നിൽക്കുന്ന പശ്ചാത്തലത്തിലാണ് അന്തിമ തീരുമാനം ഉടനുണ്ടാകുമെന്ന് യെഡിയൂരപ്പയുടെ ഉറപ്പ്.

ജെഎൻയു വിദ്യാർത്ഥികൾക്ക് പെൻഷൻ കൊടുക്കണം, ഷഹീൻ ബാഗിന് പിന്നിൽ വിദേശ ശക്തികളെന്ന് ബാബാ രാംദേവ്!ജെഎൻയു വിദ്യാർത്ഥികൾക്ക് പെൻഷൻ കൊടുക്കണം, ഷഹീൻ ബാഗിന് പിന്നിൽ വിദേശ ശക്തികളെന്ന് ബാബാ രാംദേവ്!

കർണാടകയിൽ കോൺഗ്രസ്-ജെഡിഎസ് സഖ്യ സർക്കാരിനെ താഴെയിറക്കി അധികാരത്തിലെത്തിയ യെഡിയൂരപ്പ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് മാസങ്ങൾ പിന്നിട്ടിട്ടും മന്ത്രിസഭാ വികസനം പൂർത്തിയായിട്ടില്ല. വിമത എംഎൽഎമാർക്ക് മന്ത്രിസ്ഥാനം നൽകുന്നതിനെച്ചൊല്ലി യെഡിയൂരപ്പയും ദേശീയ നേതൃത്വവും രണ്ട് തട്ടിൽ നിൽക്കുന്നതാണ് അനിശ്ചിതത്വത്തിന് കാരണം.

 മന്ത്രിസഭാ വികസനം

മന്ത്രിസഭാ വികസനം

കോൺഗ്രസിൽ നിന്നും ജെഡിഎസിൽ നിന്നുമായി ബിജെപി പാളയത്തിലെത്തിയ 17 വിമതരുടെ രാജിയെ തുടർന്നാണ് സഖ്യ സർക്കാരിന് അധികാരം നഷ്ടമാവുകയും ബിജെപി ഭരണം പിടിക്കുകയും ചെയ്തത്. വിമതർക്ക് മന്ത്രിസ്ഥാനം അടക്കം അർഹമായ പരിഗണന ലഭിക്കുമെന്നത് യെഡിയൂരപ്പയുടെ ഉറപ്പായിരുന്നു. എന്നാൽ ഉപതിരഞ്ഞെടുപ്പിൽ വിജയിച്ച് ബിജെപി സർക്കാർ നില ഭദ്രമാക്കിയതോടെ ഈ ഉറപ്പിൽ നിന്നും പിന്നോട്ട് പോവുകയാണ് ദേശീയ നേതൃത്വം.

 ഉപതിരഞ്ഞെടുപ്പ്

ഉപതിരഞ്ഞെടുപ്പ്

15 നിയമസഭാ മണ്ഡലങ്ങളിൽ നടന്ന ഉതിരഞ്ഞെടുപ്പിൽ 13 ഇടത്തും ബിജെപി വിമത എംഎൽഎമാരെയാണ് സ്ഥാനാർത്ഥികളാക്കിയത്. ഇതിൽ 12 പേർ വിജയിക്കുകയും ചെയ്തു. ഇതോടെ നിയമസഭയിൽ ബിജെപി കേവല ഭൂരിപക്ഷം സ്വന്തമാക്കുകയും ചെയ്തു. വിതമ എംഎൽഎമാർക്ക് മന്ത്രിസ്ഥാനം ലഭിക്കുന്നതോടെ പാർട്ടിയിലെ മുതിർന്ന നേതാക്കളിൽ പലരേയും മാറ്റി നിർത്തേണ്ടി വരും. ഈ സാഹചര്യത്തിലാണ് വിമതരിൽ ചിലരെ ഒഴിവാക്കാൻ നേതൃത്വം ആലോചിക്കുന്നത്. എന്നാൽ യെഡിയൂരപ്പയ്ക്ക് ഈ നീക്കത്തോട് വിയോജിപ്പാണ്.

യെഡിയൂരപ്പയുടെ ഷോക്ക്

യെഡിയൂരപ്പയുടെ ഷോക്ക്

വേൾഡ് എക്കണോമിക് ഫോറത്തിൽ പങ്കെടുത്ത് ദാവോസിൽ നിന്നും മടങ്ങിയെത്തിയ യെഡിയൂരപ്പ കഴിഞ്ഞ ദിവസം നടത്തിയ പ്രസ്താവന വിമത എംഎൽഎമാരുടെ നെഞ്ചിടിപ്പ് കൂട്ടുന്നതായിരുന്നു. ഉപതിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടവർക്ക് സീറ്റ് നൽകാൻ കഴിയില്ലെന്ന് യെഡിയൂരപ്പ വ്യക്തമാക്കിയിരിക്കുന്നതാണ്. ഇതോടെ ഹോസ്കോട്ടയിൽ നിന്നും മത്സരിച്ച് പരാജയപ്പെട്ട എംടിബി നാഗരാജിനും ഹുൻസൂരിൽ നിന്നും പരാജയപ്പെട്ട എച്ച് വിശ്വനാഥനും മന്ത്രിസ്ഥാനത്തേയ്ക്ക് സാധ്യത നഷ്ടമായിരിക്കുകയാണ്.

 16 സീറ്റുകൾ

16 സീറ്റുകൾ

34 അംഗ മന്ത്രിസഭയിൽ നിലവിൽ 16 മന്ത്രിപദവികളാണ് ഒഴിഞ്ഞു കിടക്കുന്നത്. ഇതിൽ 11 വിമത എംഎൽഎമാർക്ക് മന്ത്രിസ്ഥാനം നൽകിയാൽ 5 സീറ്റുകളിലേക്ക് മാത്രമെ ബിജെപിയുടെ മുതിർന്ന നേതാക്കളെ പരിഗണിക്കാൻ കഴിയുകയുള്ളു. സ്ഥാനമോഹികൾ യെഡിയൂരപ്പയ്ക്ക് മേൽ കടുത്ത സമ്മർദ്ദം ചെലുത്തുകയാണ്. വിമതരിൽ പരമാവധി 7 പേർക്ക് മാത്രം മന്ത്രിസ്ഥാനം നൽകിയാൽ മതിയെന്നാണ് ബിജെപി ദേശീയ നേതൃത്വത്തിന്റെ നിലപാട്.

 പിന്നോട്ടില്ലെന്ന് യെഡിയൂരപ്പ

പിന്നോട്ടില്ലെന്ന് യെഡിയൂരപ്പ

മന്ത്രിസഭാ വികസനം വൈകുന്നതിൽ അതൃപ്തി അറിയിച്ച് വിമത എംഎൽഎമാർ രംഗത്ത് വന്നിരുന്നു. യെഡിയൂരപ്പയിൽ പൂർണ വിശ്വാസമുണ്ട്. അദ്ദേഹം ഉടൻ തന്നെ പുതിയ മന്ത്രിമാരെ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നേതാക്കളും അണികളും ആകാംഷയിലാണ്- കോൺഗ്രസ് വിട്ട് ബിജെപിയിലെത്തിയ വിമത എംഎൽഎ ബിസി പാട്ടീൽ പറഞ്ഞു. വിമത എംഎൽഎമാർക്ക് മന്ത്രിസ്ഥാനം നൽകേണ്ടത് യെഡിയൂരപ്പയുടെ കടമയാണെന്നായിരുന്നു മറ്റൊരു കോൺഗ്രസ് വിമതൻ ആർ ശങ്കറിന്റെ പ്രതികരണം.

 യെഡിയൂരപ്പയ്ക്ക് മേൽ സമ്മർദ്ദം

യെഡിയൂരപ്പയ്ക്ക് മേൽ സമ്മർദ്ദം

തന്റെ വാക്കു വിശ്വസിച്ച് എംഎൽഎ സ്ഥാനം രാജിവെച്ച് ബിജെപിയിൽ എത്തിയ വിമതർക്ക് മന്ത്രിസ്ഥാനം നൽകേണ്ടത് തന്റെ കടമായണെന്നാണ് യെഡിയൂരപ്പ പറയുന്നത്. ലിംഗായത്ത് വിഭാഗത്തിൽ നിന്നുള്ള എംഎൽഎയ്ക്ക് മന്ത്രിസ്ഥാനം നൽകണമെന്ന് പൊതുവേദിയിൽ വെച്ച് ആവശ്യപ്പെട്ട മതനേതാവിനോട് യെഡിയൂരപ്പ പൊട്ടിത്തെറിച്ചിരുന്നു. വിമത എംഎൽഎമാരുടെ ത്യാഗം മറക്കരുതെന്നും കൂടുതൽ സമ്മർദ്ദം ചെലുത്തിയാൽ താൻ രാജി വയ്ക്കുമെന്നുമായിരുന്നു യെഡിയൂരപ്പയുടെ ഭീഷണി.

English summary
Karnataka cabinet expansion by january end, says Yediyurappa
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X