കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മന്ത്രിസഭാ രൂപീകരണം ഇനിയും വൈകും, കര്‍ണാടകത്തില്‍ സസ്‌പെന്‍സിട്ട് യെഡിയൂരപ്പ, ഇതാണ് കാരണം

Google Oneindia Malayalam News

ബംഗളൂരു: കര്‍ണാടകത്തില്‍ യെഡിയൂരപ്പ സര്‍ക്കാരിന്റെ മന്ത്രിസഭാ രൂപീകരണം വൈകും. ഇനിയും ദിവസങ്ങള്‍ എടുക്കുമെന്നാണ് സൂചന. വിമതര്‍ക്കെല്ലാം യെഡിയൂരപ്പ മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്തിട്ടുണ്ട്. എന്നാല്‍ ഝാര്‍ഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷമേ മന്ത്രിസഭ വിപുലീകരിക്കൂ എന്നാണ് ബിജെപി നല്‍കുന്ന സൂചന. അതേസമയം മന്ത്രിസഭാ രൂപീകരണത്തില്‍ യെഡിയൂരപ്പയ്ക്ക് സ്വതന്ത്രമായി തീരുമാനമെടുക്കാനുള്ള അവകാശം കേന്ദ്ര നേതൃത്വം നല്‍കും.

1

കേന്ദ്ര നേതൃത്വത്തെ യെഡിയൂരപ്പ ഡിസംബര്‍ 22ന് ശേഷം മാത്രമേ കാണൂ. അതുവരെ പ്രചാരണത്തിന്റെ തിരക്കിലാണ് നരേന്ദ്ര മോദിയും അമിത് ഷായും. എന്നാല്‍ ഇതിന് പിന്നാലെ മന്ത്രിസഭ രൂപീകരിക്കാനുള്ള സാധ്യതയില്ല. സംകാന്ത്രിക്ക് ശേഷമേ പുതിയ മന്ത്രിമാരെ ഉള്‍പ്പെടുത്തൂ. യെഡിയൂരപ്പ മതപരമായ വിശ്വാസങ്ങള്‍ പാലിക്കുന്നത് കൊണ്ടാണ് ഇവരെ നിയമിക്കാനുള്ള തീരുമാനം ജനുവരിയിലേക്ക് മാറ്റിയത്. ധനുമാസം അനിഷ്ട മാസമായിട്ടാണ് അദ്ദേഹം വിലയിരുത്തുന്നത്. ഇത് ഹിന്ദുവിശ്വാസത്തിന്റെ പ്രധാന ഭാഗമാണ്.

അതേസമയം ഡിസംബര്‍ അവസാനം മന്ത്രിസഭാ രൂപീകരണം നടക്കുമെന്നാണ് ബിജെപിയിലെ പ്രമുഖ നേതാക്കള്‍ വിശ്വസിക്കുന്നത്. നേരത്തെ എട്ട് ദിവസങ്ങള്‍ക്ക് ശേഷം തന്നോട് ദില്ലിയിലെത്താന്‍ കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടതായി യെഡിയൂരപ്പ പറഞ്ഞിരുന്നു. ദില്ലിയില്‍ നിന്ന് തിരിച്ചുവന്നാല്‍ ഉടന്‍ മന്ത്രിസഭാ പുനസംഘടന ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു. വിമതര്‍ക്ക് നല്‍കിയ വാഗ്ദാനം ഉറപ്പായും നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഉപതിരഞ്ഞെടുപ്പിന് പിന്നാലെ മന്ത്രിസഭാ പുനസംഘടന നടത്താന്‍ യെഡിയൂരപ്പ പദ്ധതിയിട്ടിരുന്നു. എന്നാല്‍ കേന്ദ്ര നേതൃത്വം അദ്ദേഹത്തിന്റെ ആവശ്യങ്ങള്‍ രണ്ട് തവണ നിരസിച്ചു. ഇതില്‍ യെഡിയൂരപ്പ കടുത്ത അതൃപ്തിയിലാണ്. പാര്‍ലമെന്റ് നടപടികളാണ് കൂടിക്കാഴ്ച്ച വൈകിപ്പിച്ചതെന്നാണ് സൂചന. മധുസ്വാമി മന്ത്രിസഭാ രൂപീകരണം നേരത്തെയുണ്ടാവുമെന്ന് സൂചിപ്പിച്ചിട്ടുണ്ട്. എംഎല്‍എമാരും സത്യപ്രതിജ്ഞ വൈകിയാല്‍ പ്രശ്‌നമില്ലെന്ന നിലപാടിലാണ്.

ബിജെപിയുടെ സ്വന്തം 2019; ലോക്സഭ മുതല്‍ കര്‍ണാടക വരെ നേട്ടങ്ങള്‍, കോണ്‍ഗ്രസിന് ആശ്വസിക്കാനെന്ത്ബിജെപിയുടെ സ്വന്തം 2019; ലോക്സഭ മുതല്‍ കര്‍ണാടക വരെ നേട്ടങ്ങള്‍, കോണ്‍ഗ്രസിന് ആശ്വസിക്കാനെന്ത്

English summary
karnataka cabinet expansion likely to be delayed
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X