കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കര്‍ണാടകത്തില്‍ 25 മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്തു.. ഡികെ ഉള്‍പ്പെടെ കോണ്‍ഗ്രസിന് 14 മന്ത്രിമാര്‍.

  • By Desk
Google Oneindia Malayalam News

ബെംഗളൂരു: അനിശ്ചിതത്വങ്ങള്‍ക്കും അതൃപ്തികള്‍ക്കുമൊടുവില്‍ കര്‍ണാടകത്തില്‍ 25 മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്തു. കോണ്‍ഗ്രസിന്‍റെ 14 ഉം ജെഡിഎസിന്‍റെ 9 എംഎല്‍എമാരാണ് സത്യപ്രതിജ്ഞ ചെയ്തത്. ഗവര്‍ണര്‍ വാജുബായ് വാല സത്യവാചകം ചൊല്ലിക്കൊടുത്തു. അതേസമയം മുഴുവന്‍ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്താല്‍ മാത്രമേ വകുപ്പുകള്‍ സംബന്ധിച്ച കാര്യത്തില്‍ വ്യക്തത വരുള്ളൂ.

karnataka sworn in

എച്ച് ഡി രേവണ്ണയാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. പിന്നാലെ ഡികെ ശിവകുമാര്‍, ആര്‍വി ദേശ്പാണ്ഡെ എന്നീ നേതാക്കള്‍ സത്യപ്രതിജ്ഞ ചെയ്തു. നടിയും കോണ്‍ഗ്രസ് നേതാവുമായ ജയമാലയാണ് സര്‍ക്കാരിലെ ഏക വനിതാ മന്ത്രി. ബിഎസ്പി എംഎല്‍എ ആയ എന്‍ മഹേഷും സ്വതന്ത്രനായ ആര്‍ ശങ്കറും മന്ത്രിസഭയില്‍ ഇടം ലഭിച്ചിട്ടുണ്ട്. അതേസമയം സീറ്റ് ലഭിക്കാത്ത നേതാക്കളും അവരുടെ ചില അനുയായികളും പ്രതിഷേധം തുടങ്ങിയതായും റിപ്പോര്‍ട്ടുണ്ട്.

മെയ് 23 നായിരുന്ന ഏറെ അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ കര്‍ണാടകത്തില്‍ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യം അധികാരത്തില്‍ ഏറിയത്. അന്ന് മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമിയും ഉപമുഖ്യമന്ത്രി ജി പരമേശ്വരയും മാത്രമാണ് സത്യപ്രതിജ്ഞ ചെയ്തത്. വകുപ്പുകളും മന്ത്രിസ്ഥാനവും സംബന്ധിച്ച തര്‍ക്കങ്ങള്‍ ഇരുപാര്‍ട്ടികളിലും ഉടലെടുത്തതോടെ മന്ത്രിസഭാ വികസനം നീണ്ടുപോയി. കോണ്‍ഗ്രസും ജെഡിഎസും തമ്മില്‍ ഐക്യമില്ലാത്തതിനാലാണ് വകുപ്പ് മന്ത്രിസഭാ വികസനം നീണ്ടുപോയതെന്ന ആക്ഷേപം ബിജെപി ഉയര്‍ത്തിയിരുന്നു.

ഇതോടെ കഴിഞ്ഞ ദിവസം രാത്രിയോടെയാണ് വകുപ്പുകള്‍ സംബന്ധിച്ച അന്തിമ ചര്‍ച്ച നടന്നത്. കലാപക്കൊടി ഉയര്‍ത്തിയ നേതാക്കളെ രാഹുല്‍ നേരിട്ട് വിളിച്ച് പ്രശ്നങ്ങള്‍ പരിഹരിച്ചതായാണ് വിവരം. കുറച്ചു ബെര്‍ത്തുകള്‍ ഇരുഭാഗത്തും ഒഴിച്ചിട്ടത് പിന്നീട് ഏതെങ്കിലും രീതിയിലുള്ള തര്‍ക്കം ഉടലെടുത്താല്‍ അതൃപ്തരെ അനുനയിപ്പിക്കാനായാണെന്നാണ് വിവരം.

English summary
Karnataka Cabinet expansion LIVE: Swearing in over, Cabinet takes shape finally
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X