കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മന്ത്രിമാരില്ലാത്ത മന്ത്രിസഭ മാറും!! കര്‍ണാടകത്തില്‍ ബിജെപി പട്ടിക തയ്യാര്‍; 10.30നും 11.30നും മധ്യേ

Google Oneindia Malayalam News

ബെംഗളൂരു: കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാരിനെ മറിച്ചിട്ട് അധികാരത്തിലെത്തിയ ബിജെപി സര്‍ക്കാരില്‍ മന്ത്രിമാരെ നിയമിക്കാത്തതില്‍ പ്രതിഷേധം ശക്തമാണ്. മുഖ്യമന്ത്രി ബിഎസ് യെഡിയൂരപ്പ മാത്രമാണ് ഇതുവരെ മന്ത്രിസഭയിലുള്ളത്. ബിജെപി കേന്ദ്ര നേതൃത്വം അനുമതി നല്‍കാത്തതിനെ തുടര്‍ന്നാണ് മന്ത്രിമാരെ നിയമിക്കാത്തത്. മന്ത്രിപദവി ആഗ്രഹിച്ച് ഒട്ടേറെ പേര്‍ രംഗത്തുള്ളതാണ് ബിജെപിയെ കുഴക്കുന്നത്.

പ്രതിപക്ഷ പ്രതിഷേധം ശക്തമായിരിക്കെ ഒടുവില്‍ യെഡിയൂരപ്പ മന്ത്രിസഭാ വികസനത്തെ കുറിച്ച് പ്രഖ്യാപനം നടത്തി. ചൊവ്വാഴ്ച പുതിയ മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്യും. 10.30നും 11.30നുമിടയിലായിരിക്കും മന്ത്രിമാരുടെ സത്യപ്രതിജ്ഞയെന്ന് ബിജെപി വൃത്തങ്ങള്‍ പറയുന്നു. എന്താണ് ബിജെപി മന്ത്രിമാരെ നിയമിക്കാതിരിക്കാന്‍ കാരണം....

 സാധാരണ നടക്കാറുള്ളത്...

സാധാരണ നടക്കാറുള്ളത്...

മിക്ക സംസ്ഥാനങ്ങളിലും മുഖ്യമന്ത്രിയും പ്രധാന വകുപ്പുകള്‍ കൈകാര്യം ചെയ്യുന്ന മന്ത്രിമാരും ഒരുമിച്ചാണ് സത്യപ്രതിജ്ഞ ചെയ്യാറ്. അല്ലെങ്കില്‍ മുഖ്യമന്ത്രി സത്യപ്രതിജ്ഞ ചെയ്തതിന് തൊട്ടുപിന്നാലെ വകുപ്പ് മന്ത്രമാരെയും പ്രഖ്യാപിക്കും. എന്നാല്‍ കര്‍ണാടകത്തില്‍ രണ്ടും നടന്നില്ല. മുഖ്യമന്ത്രി മാത്രമാണ് കര്‍ണാടകയ്ക്കുള്ളത്.

Recommended Video

cmsvideo
കര്‍ണാടകയില്‍ വിശ്വാസം തെളിയിച്ച് യെഡിയൂരപ്പ | Oneindia Malayalam
ഒരു മാസമാകുന്നു... മുഖ്യമന്ത്രി മാത്രം

ഒരു മാസമാകുന്നു... മുഖ്യമന്ത്രി മാത്രം

ജൂലൈ 26നാണ് കര്‍ണാടക മുഖ്യമന്ത്രിയായി യെഡിയൂരപ്പ സത്യപ്രതിജ്ഞ ചെയ്തത്. ഒരു മാസത്തോട് അടുക്കാറായെങ്കിലും അദ്ദേഹം മന്ത്രിസഭ വികസിപ്പിച്ചിട്ടില്ല. പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്തുണ്ട്. ചൊവ്വാഴ്ച മന്ത്രിസഭ വികസിപ്പിക്കുമെന്നാണ് യെഡിയൂരപ്പ തിങ്കളാഴ്ച രാവിലെ പറഞ്ഞത്.

പകല്‍ 11.30ന് മുമ്പ്

പകല്‍ 11.30ന് മുമ്പ്

ബെംഗളൂരുവിലെ രാജ്ഭവനില്‍ പകല്‍ 11.30ന് മുമ്പ് സത്യപ്രതിജ്ഞ നടക്കുമെന്നാണ് ബിജെപി വൃത്തങ്ങള്‍ പറയുന്നത്. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ മന്ത്രിമാരുടെ പട്ടിക നല്‍കിയിട്ടില്ല. തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം പട്ടിക ലഭിക്കുമെന്നും അത് കാത്തിരിക്കുകയാണെന്നും യെഡിയൂരപ്പ പറഞ്ഞു.

എംഎല്‍എമാരുടെ യോഗം

എംഎല്‍എമാരുടെ യോഗം

ആഗസ്റ്റ് 20ന് മന്ത്രിസഭ വികസിപ്പക്കുമെന്ന് കഴിഞ്ഞദിവസവും യെഡിയൂരപ്പ അറിയിച്ചിരുന്നു. ചൊവ്വാഴ്ച ബിജെപി എംഎല്‍എമാരുടെ യോഗം വിളിച്ചിട്ടുണ്ട്. ഈ യോഗത്തില്‍ മന്ത്രിമാരുടെ പേരുകള്‍ പ്രഖ്യാപിക്കും. ശേഷമാണ് സത്യപ്രതിജ്ഞ നടക്കുക. എന്നാല്‍ മന്ത്രിമാരെ പ്രഖ്യാപിച്ചതില്‍ പ്രതിഷേധം ഉയര്‍ന്നാല്‍ ബിജെപിക്ക് തലവേദയാകും.

 ബിജെപി സര്‍ക്കാരിന്റെ ഭാവി

ബിജെപി സര്‍ക്കാരിന്റെ ഭാവി

കോണ്‍ഗ്രസ് വിമതര്‍ പിന്തുണ പിന്‍വലിച്ചതോടെയാണ് കുമാരസ്വാമി സര്‍ക്കാര്‍ വീണത്. ഈ വിമതരെ തൃപ്തിപ്പെടുത്തുന്നതാകും പുതിയ ബിജെപി മന്ത്രിസഭ എന്നാണ് കരുതുന്നത്. അങ്ങനെ സംഭവിച്ചില്ലെങ്കില്‍ ഒരുപക്ഷേ ബിജെപി സര്‍ക്കാരിന്റെ ഭാവിയും അനിശ്ചതത്വത്തിലാകും. ഇക്കാര്യത്തില്‍ രമേഷ് ജാര്‍ഖിഹോളി മുന്നറിയിപ്പ് നല്‍കുകയും ചെയ്തിട്ടുണ്ട്.

മന്ത്രിമാരില്ലാത്ത മന്ത്രിസഭ

മന്ത്രിമാരില്ലാത്ത മന്ത്രിസഭ

മിനിമം ഗവണ്‍മെന്റ് കൊണ്ട് എന്താണ് ബിജെപി ഉദ്ദേശിക്കുന്നതെന്ന് കോണ്‍ഗ്രസ് പരിഹസിച്ചു. മന്ത്രിമാരില്ലാത്ത മന്ത്രിസഭയോ എന്നാണ് കോണ്‍ഗ്രസിന്റെ ഔദ്യോഗിക ട്വിറ്ററിലെ കുറിപ്പ്. കര്‍ണാടകയ്ക്ക് സര്‍ക്കാര്‍ വേണം. യെഡിയൂരപ്പയ്ക്ക് സാധിക്കില്ലെങ്കില്‍ രാജിവെക്കൂ എന്നും ട്വീറ്റില്‍ ആവശ്യപ്പെടുന്നു.

സൗദി അരാംകോ കേന്ദ്രത്തില്‍ ആക്രമണം; എണ്ണപ്പാടത്ത് തീ പടര്‍ന്നു, ഹൂത്തി ഡ്രോണ്‍... അരാംകോ പറയുന്നത്സൗദി അരാംകോ കേന്ദ്രത്തില്‍ ആക്രമണം; എണ്ണപ്പാടത്ത് തീ പടര്‍ന്നു, ഹൂത്തി ഡ്രോണ്‍... അരാംകോ പറയുന്നത്

English summary
Karnataka Cabinet expansion on Tuesday; Yediyurappa
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X