കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കര്‍ണാടകത്തില്‍ മന്ത്രിസഭയായില്ല.... മുതിര്‍ന്നവരെ തഴയാനാവാതെ യെഡ്ഡിയൂരപ്പ!!

Google Oneindia Malayalam News

ബംഗളൂരു: കര്‍ണാടകത്തില്‍ കോണ്‍ഗ്രസ് ജെഡിഎസ് സഖ്യത്തെ വീഴ്ത്തിയെങ്കിലും വല്ലാത്തൊരു പ്രതിസന്ധിയിലാണ് യെഡ്ഡിയൂരപ്പ. ബിജെപിയിലെ പ്രതിസന്ധ ഇപ്പോഴും തീര്‍ക്കാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടില്ല. അതുകൊണ്ടാണ് ഇതുവരെ മന്ത്രിസഭാ രൂപീകരണം നടക്കാതിരിക്കുന്നതും. ഇത് സംസ്ഥാനത്ത് വലിയ ചര്‍ച്ചയായിരിക്കുകയാണ്. നേതാക്കളില്‍ പലരും മന്ത്രിസ്ഥാനത്തിനായി കാത്തിരിക്കുകയാണ്.

എന്നാല്‍ ആരെയും പിണക്കാനാവാത്ത അവസ്ഥയിലാണ് ബിജെപി. കോണ്‍ഗ്രസ് സഖ്യത്തിലുള്ളത് പോലെ വിമതര്‍ ബിജെപിയിലും ഉണ്ടെന്നാണ് സൂചന. അതേസമയം മന്ത്രിമാരെ പ്രഖ്യാപിക്കാത്തത് നിര്‍ണായക കാര്യങ്ങളില്‍ ബിജെപിയെ പിന്നോട്ടടിക്കുകയാണ്. ഇപ്പോള്‍ തന്നെ പ്രതിപക്ഷം നിയമസഭ നല്ല രീതിയില്‍ പ്രവര്‍ത്തിക്കാത്തതിനെ ചോദ്യം ചെയ്ത് തുടങ്ങിയിട്ടുണ്ട്.

മന്ത്രിസഭയില്ലാതെ കര്‍ണാടക

മന്ത്രിസഭയില്ലാതെ കര്‍ണാടക

യെഡ്ഡിയൂരപ്പ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ് ഒരു ആഴ്ച്ചയാവാറായിട്ടും മന്ത്രിസഭാ രൂപീകരണം വൈകുകയാണ്. ഇതുവരെ കേന്ദ്ര നേതൃത്വവും നല്ലൊരു തീരുമാനത്തില്‍ എത്തിയിട്ടില്ല. ആകെ ഒരു മന്ത്രി മാത്രമാണ് ഉള്ളത്. ബിജെപിക്ക് മന്ത്രിസഭാ രൂപീകരണത്തിന് കരുത്തില്ലെന്നാണ് പ്രതിപക്ഷം ഉന്നയിക്കുന്നത്. എന്നാല്‍ ഇതുവരെ യെഡ്ഡിയൂരപ്പയ്ക്ക് ആരൊക്കെ മന്ത്രിയാകണമെന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.

ഇനിയും വൈകും

ഇനിയും വൈകും

മന്ത്രിസഭാ രൂപീകരണം ഇനിയും വൈകുമെന്നാണ് ബിജെപി നേതാക്കള്‍ സൂചിപ്പിക്കുന്നത്. ചില നേതാക്കള്‍ ഉപമുഖ്യമന്ത്രി പദം അടക്കമുള്ളവ യെഡ്ഡിയൂരപ്പയോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇതിന് അദ്ദേഹം വഴങ്ങിയിട്ടില്ല. അതുകൊണ്ട് വിമത ഭീഷണി നിലനില്‍ക്കുന്നുണ്ട്. നിരധി ജാതികളെയും പ്രാദേശികമായ കാര്യങ്ങളും പരിഗണിച്ചായിരിക്കും മന്ത്രിമാരെ തീരുമാനിക്കുക. ആര്‍എസ്എസ് നിര്‍ദേശിക്കുന്നവരും മന്ത്രിസഭയില്‍ ഉണ്ടാവും.

വിമതര്‍ ഭീഷണി

വിമതര്‍ ഭീഷണി

അയോഗ്യരാക്കപ്പെട്ട വിമതരെ കൂട്ടാതെ മന്ത്രിസഭാ രൂപീകരണം സാധ്യമല്ലെന്നാണ് ചിലര്‍ ഉന്നയിച്ചിരിക്കുന്നത്. ഇവരുമായി ബിജെപി മുതിര്‍ന്ന നേതാക്കള്‍ അടുപ്പത്തിലാണ്. മന്ത്രിസ്ഥാനം നല്‍കിയില്ലെങ്കില്‍ വിമതര്‍ ബിജെപിയെ പിളര്‍ത്താന്‍ വരെ സാധ്യതയുണ്ട്. പക്ഷേ വിമതര്‍ അയോഗ്യരാക്കപ്പെട്ടതിനാല്‍ തല്‍ക്കാലം ബിജെപിക്ക് ആശ്വാസമാണ്. അതേസമയം ഇവര്‍ക്ക് അനുകൂല വിധി ലഭിച്ചാല്‍ മന്ത്രിസ്ഥാനം ഉറപ്പായും ലഭിക്കും.

യെഡ്ഡി ദില്ലിയിലേക്ക്

യെഡ്ഡി ദില്ലിയിലേക്ക്

മുഖ്യമന്ത്രി യെഡ്ഡിയൂരപ്പ ദില്ലിയിലേക്ക് പോകാനുള്ള ഒരുക്കത്തിലാണ്. അധികം വൈകാന്‍ പറ്റില്ലെന്നാണ് അദ്ദേഹം കേന്ദ്ര നേതൃത്വത്തെ അറിയിക്കാന്‍ പോകുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും അമിത് ഷായെയും അദ്ദേഹം കാണും. അവിടെ വെച്ചാണ് മന്ത്രിമാരുടെ അന്തിമ പട്ടിക തയ്യാറാക്കുക. പാര്‍ലമെന്റ് സെഷന്‍ നടക്കുന്നത് കൊണ്ട് ഇവരെ കാണാന്‍ സാധിക്കില്ല. അതുകൊണ്ടാണ് ദില്ലിയിലേക്കുള്ള യാത്ര വൈകുന്നത്.

പ്രശ്‌നം ഇങ്ങനെ

പ്രശ്‌നം ഇങ്ങനെ

പാര്‍ട്ടിക്കുള്ളില്‍ നിറയെ ഗ്രൂപ്പുകളുണ്ടെന്ന് ബിജെപി നേതാക്കള്‍ സമ്മതിക്കുന്നു. ഇവരെ അനുനയിപ്പിക്കുക യെഡ്ഡിയൂരപ്പയ്ക്ക് മാത്രം സാധിക്കുന്ന കാര്യമാണ്. പക്ഷേ മന്ത്രിസ്ഥാനം കിട്ടാതിരുന്നാല്‍ അത് വലിയ പ്രശ്‌നത്തിലേക്ക നയിക്കും. മന്ത്രിസഭാ രൂപീകരണം വൈകുന്നത് ഹൈക്കമാന്‍ഡിന്റെ ഇടപെടല്‍ കൊണ്ടാണെന്നും നേതാക്കള്‍ പറയുന്നു. വിമതരുടെ കാര്യം ഗൗരവത്തോടെ പരിഗണിക്കുന്നുണ്ട്. ലിംഗായത്ത് വിഭാഗത്തില്‍ നിന്ന് നാല് നേതാക്കളെയാണ് മന്ത്രിസ്ഥാനത്തേക്ക് നിര്‍ദേശിക്കുന്നത്. ലിംഗായത്ത് നേതാക്കളുടെ ഈ ആവശ്യവും യെഡ്ഡിയൂരപ്പ ഗൗരവത്തോടെ കാണുന്നുണ്ട്. വലിയ പ്രശ്‌നങ്ങള്‍ മറികടന്നാല്‍ മാത്രമെ യെഡ്ഡിയൂരപ്പയ്ക്ക് മുഖ്യമന്ത്രി കസേരയില്‍ തുടരാന്‍ സാധിക്കൂ.

കോണ്‍ഗ്രസില്‍ പ്രിയങ്ക യുഗം വരുന്നു, നേതാക്കള്‍ ഒറ്റക്കെട്ട്, ആ പറഞ്ഞതെല്ലാം പിന്‍വലിക്കുംകോണ്‍ഗ്രസില്‍ പ്രിയങ്ക യുഗം വരുന്നു, നേതാക്കള്‍ ഒറ്റക്കെട്ട്, ആ പറഞ്ഞതെല്ലാം പിന്‍വലിക്കും

English summary
karnataka cabinet formation delayed
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X