കര്‍ണാടക മന്ത്രിസഭ രൂപീകരണം; അന്തിമ പട്ടിക നാളെ
കര്‍ണാടകയില്‍ സഖ്യരൂപീകരണത്തിന് ശേഷം മന്ത്രിമാര്‍ ആര് എന്ന ചര്‍ച്ചയായിരുന്നു. നീണ്ട ചര്ചകള്ക്കേ ശേഷം വകുപ്പ് വിഭജനം കഴിഞ്ഞെങ്കിലും മന്ത്രിമാരെക്കുറിച്ചൊന്നും അറിവായില്ല. എന്നാല്‍ മന്ത്രിമാരുടെ അന്തിമപട്ടിക സത്യപ്രതിജ്ഞ ദിനമായ നാളെ മാത്രമെ പുറത്തുവിടുവെന്ന ഉപമുഖ്യമന്ത്രി ജി പരമേശ്വര അറിയിച്ചു. ധനകാര്യവും ഊര്‍ജവകുപ്പും ജെ.ഡി.എസിന് വിട്ടുകൊടുത്ത ഹൈകമാന്‍ഡ് തീരുമാനത്തില്‍ കോണ്‍ഗ്രസ് നേതാവ് ഡി.കെ. ശിവകുമാറിന് അതൃപ്തിയുണ്ടെന്ന വാര്‍ത്തയെയും അദ്ദേഹം നിഷേധിച്ചു.

എന്തു ഉത്തരവാദിത്തം നല്കിയാലും നന്നായി കൈകാര്യം ചെയ്യുന്ന അച്ചടക്കമുള്ള പോരാളിയാണ് ഡി.കെ എന്നാണ് പരമേശ്വര പ്രതികരിച്ചത്. മന്ത്രി പദവികള്‍ സംബന്ധിച്ച് ഹൈകമാന്‍ഡുമായി ചര്‍ച്ച നടത്താന്‍ നേതാക്കള്‍ ഡല്‍ഹിയിലേക്ക് പോകുന്ന കാര്യത്തിലും തീരുമാനമായിട്ടില്ലെന്നും രാഹുല്‍ ഗാന്ധി വിളിച്ചശേഷം മാത്രമേ പോകുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു.
അമേരിക്കയിലുള്ള രാഹുല്‍ ഗാന്ധി തിങ്കളാഴ്ച ഡല്‍ഹിയിലെത്തും. തിങ്കളാഴ്ച രാത്രിയും ചൊവ്വാഴ്ച രാവിലെയുമായി കോണ്‍ഗ്രസ് നേതാക്കള്‍ ഡല്‍ഹിയിലേക്ക് പോകാനുള്ള സാധ്യതയും അദ്ദേഹം തള്ളിക്കളഞ്ഞില്ല.












Click it and Unblock the Notifications