കര്‍ണാടക മന്ത്രിനിര്‍ണയം: കോണ്‍ഗ്രസ് ധനകാര്യം വിട്ടുനല്‍കിയാല്‍ പ്രശ്ന പരിഹാരം! 7 സാധ്യതകള്‍...
ബെംഗളൂരു: കര്‍ണാടകത്തില്‍ ജെഡിഎസ്- കോണ്‍ഗ്രസ് സഖ്യത്തിന് കീഴിലുള്ള സര്‍ക്കാര്‍ അധികാരമേറ്റെങ്കിലും പ്രതിസന്ധികള്‍ അവസാനിച്ചിട്ടില്ല. സഖ്യത്തില്‍ ഭൂരിപക്ഷ കക്ഷിയായ കോണ്‍ഗ്രസിന് 22 മന്ത്രിമാരും ജെഡിഎസിന് 11 മന്ത്രിമാരും എന്ന രീതിയിലായിരിക്കും മന്ത്രി പദവികള്‍ വിഭജിച്ച് നല്‍കുക എന്നാണ് സൂചനകള്‍ എന്നാല്‍ ഇരു കക്ഷികളും തമ്മില്‍ മന്ത്രി നിര്‍ണയം സംബന്ധിച്ച് അന്തിമ ധാരണയിലെത്തിയിട്ടില്ല. കര്‍ണാടകത്തില്‍ സംഭവിക്കാനിടയുള്ള ഏഴ് സാധ്യതകള്‍ ചര്‍ച്ച ചെയ്യാം.
ധനകാര്യ മന്ത്രി സ്ഥാനം കോണ്‍ഗ്രസ് വിട്ടുനല്‍കുകയാണ് ഇതില്‍ സാധ്യമായ ഒരു മാര്‍ഗ്ഗം. അതേസമയം രണ്ട് ഉപമുഖ്യമന്ത്രി സ്ഥാനവും കോണ്‍ഗ്രസിന് നല്‍കുക. രണ്ടാമത്തെ മാര്‍ഗ്ഗം ധനകാര്യ വകുപ്പ് വിട്ടുനല്‍കിയ ശേഷം കോണ്‍ഗ്രസ് രണ്ട് ഉപമുഖ്യമന്ത്രി പദവും വേണമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുക. എന്നാല്‍ ഭരണകാലയളവ് പങ്കുവെക്കുന്നത് സംബന്ധിച്ച് ധാരണയിലെത്തുക. മൂന്നാമത്തെ സാധ്യത ജെഡിഎസിന് ഉപമുഖ്യമന്ത്രി സ്ഥാനമോ ധനകാര്യ വകുപ്പോ നല്‍കാതെ കോണ്‍ഗ്രസിന് ആഭ്യന്തര വകുപ്പ് നല്‍കുക എന്നതാണ്. അതിനൊപ്പം കോണ്‍ഗ്രസിന് ഗ്രാമവികസനം, ബെംഗളുരു വികസനം, പഞ്ചായത്ത് രാജ് എന്നീ വകുപ്പുകളും നല്‍കുക.

ജെഡിഎസിന് ധനകാര്യവകുപ്പും പൊതുമരാമത്ത് വകുപ്പും നല്‍കു. അല്ലാത്ത പക്ഷം ഭരണകാലയളവ് പങ്കുവെക്കാന്‍ ജെഡിഎസ് തയ്യാറാവുക. കോണ്‍ഗ്രസ് മുന്നോട്ടുവച്ച ആവശ്യങ്ങളില്‍ നിന്ന് വ്യതിചലിച്ചില്ലെങ്കില്‍ കുമാരസ്വാമി രാജിസന്നദ്ധത അറിയിക്കുക എന്നിങ്ങനെയുള്ള മാര്‍ഗ്ഗങ്ങളാണ് കര്‍ണാടത്തില്‍ മന്ത്രിനിര്‍ണയം സംബന്ധിച്ച് കോണ്‍ഗ്രസിനും ജെഡിഎസിനും മുമ്പിലുള്ള മാര്‍ഗ്ഗങ്ങള്‍.
അതേസമയം എച്ച്ഡി കുമാരസ്വാമി തന്നെ ധനകാര്യ വകുപ്പ് കയ്യാളുമെന്ന ചില റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. എന്നാല്‍ ജെഡിഎസ് മന്ത്രിമാരുടെ പട്ടിക സമര്‍പ്പിക്കുന്നതുവരെ കാത്തിരിക്കാമെന്ന നിലപാടിലാണ് കോണ്‍ഗ്രസുള്ളത്. കോണ്‍ഗ്രസിന് ലഭിക്കാന്‍ സാധ്യതയുള്ള മറ്റ് പദവികള്‍ കൂടി കണക്കിലെടുത്താണ് കോണ്‍ഗ്രസിന്റെ നീക്കം. നിലവിലെ സ്ഥിതി 2004ല്‍ നിന്നും 2006ല്‍ നിന്നും വ്യത്യസ്തമാണെന്ന നിലപാടിലാണ് കോണ്‍ഗ്രസ് ഇപ്പോഴുള്ളത്.












Click it and Unblock the Notifications