കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യെഡ്ഡിയൂരപ്പയ്ക്ക് വിലങ്ങിട്ട് കേന്ദ്ര നേതൃത്വം... മന്ത്രിസഭ വെെകും, ദില്ലിയില്‍ നിന്ന് മടക്കം

Google Oneindia Malayalam News

ബംഗളൂരു: കര്‍ണാടകത്തില്‍ മന്ത്രിസഭാ രൂപീകരണം ഇനിയും വൈകുമെന്ന് സൂചന. കേന്ദ്ര നേതൃത്വത്തില്‍ നിന്ന് അനുകൂല തീരുമാനമുണ്ടാക്കായിട്ടില്ല. യെഡ്ഡിയൂരപ്പയ്ക്ക് ഇത് വലിയ തലവേദനയായിരിക്കുകയാണ്. മന്ത്രിസഭാ രൂപീകരണം വൈകുന്നതില്‍ പ്രതിപക്ഷം കടുത്ത പ്രതിഷേധം ആരംഭിച്ച് കഴിഞ്ഞു. ഇതിന് പിന്നാലെ ബംഗളൂരു മേയര്‍ തിരഞ്ഞെടുപ്പും ബിജെപിയെ കാത്തിരിക്കുന്നുണ്ട്.

ഇതിനെയൊക്കെ നേരിടണമെങ്കില്‍ മന്ത്രിസഭാ രുപീകരണം അത്യാവശ്യമാണ്. എന്നാല്‍ അമിത് ഷാ യെഡ്ഡിയൂരപ്പയോട് ആവശ്യങ്ങളോട് പോസിറ്റീവായ രീതിയില്‍ പ്രതികരിച്ചിട്ടില്ല. ദേശീയ തലത്തില്‍ ഇപ്പോള്‍ നടക്കുന്ന സംഭവവികാസങ്ങളും യെഡ്ഡിയൂരപ്പയ്ക്ക് തടസ്സമുണ്ടാക്കുന്നുണ്ട്. പല നേതാക്കളെയും കാണുന്നതിന് വലിയ തടസ്സമുണ്ട്. ഇതോടെ ദില്ലിയില്‍ നിന്ന് യെഡ്ഡിയൂരപ്പ മടങ്ങിയിരിക്കുകയാണ്.

യെഡ്ഡിയൂരപ്പയ്ക്ക് നിരാശ

യെഡ്ഡിയൂരപ്പയ്ക്ക് നിരാശ

യെഡ്ഡിയൂരപ്പ മന്ത്രിസഭാ രൂപീകരണം ഉറപ്പിച്ചാണ് ദില്ലിയിലെത്തിയത്. വിമതരുടെ കാര്യം തീരുമാനിച്ചിട്ടില്ലെങ്കിലും ബിജെപിയില്‍ നിന്നുള്ള മന്ത്രിമാരുടെ എണ്ണത്തില്‍ തീരുമാനമുണ്ടാകുമെന്നായിരുന്നു പ്രതീക്ഷിച്ചത്. എന്നാല്‍ മന്ത്രിസഭാ രൂപീകരണ അനുമതിയില്ലാതെ അദ്ദേഹം ദില്ലിയില്‍ നിന്ന് മടങ്ങിയിരിക്കുകയാണ്. കര്‍ണാടകത്തില്‍ നിന്നുള്ള കുറച്ച് നേതാക്കളും യെഡ്ഡിക്കൊപ്പമുണ്ടായിരുന്നു. നിലവില്‍ മന്ത്രിസഭയില്‍ യെഡ്ഡിയൂരപ്പ മാത്രമാണ് ഉള്ളത്.

മുന്നില്‍ പ്രതിസന്ധി

മുന്നില്‍ പ്രതിസന്ധി

കര്‍ണാടകത്തിലെ നിരവധി പ്രശ്‌നങ്ങളില്‍ പരിഹാരം കാണേണ്ടതുണ്ട് യെഡ്ഡിയൂരപ്പയ്ക്ക്്. ഉത്തര കര്‍ണ ാടകത്തില്‍ പ്രളയ സമാന സാഹചര്യമാണ് ഉള്ളത്. 12 ജില്ലകളിലായി 237 ഗ്രാമങ്ങള്‍ വെള്ളത്തിലാണ്. ഇത് നിരീക്ഷിക്കാന്‍ മന്ത്രിയില്ലാത്തത് യെഡ്ഡിയൂരപ്പയുടെ ഏറ്റവും വലിയ പ്രതിസന്ധിയാണ്. മഹാരാഷ്ട്രയിലെ കൊയ്‌ന ഡാം തുറന്നുവിട്ടതിലൂടെ വെള്ളപ്പൊക്കം രൂക്ഷമായിരിക്കുകയാണ്. ഇതിനിടെ യെഡ്ഡിയൂരപ്പ ദില്ലി സന്ദര്‍ശിച്ചതും വിവാദമായിട്ടുണ്ട്.

മൂന്ന് നാള്‍

മൂന്ന് നാള്‍

മന്ത്രിസഭാ രൂപീകരണം മൂന്ന് ദിവസം കൂടി കഴിഞ്ഞിട്ടേ ഉണ്ടാവൂ എന്നാണ് റിപ്പോര്‍ട്ട്. മന്ത്രിമാരാകാന്‍ സാധ്യതയുള്ളവരുടെ കാര്യം പോലും തീരുമാനിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. ജഗദീഷ് ഷെട്ടാര്‍, ബസവരാജ് ബൊമ്മൈ, ഗോവിന്ദ് കാര്‍ജോള്‍ എന്നിവര്‍ ദില്ലിയില്‍ തിങ്കളാഴ്ച്ച മുതല്‍ ക്യാമ്പ് ചെയ്യുന്നുണ്ട്. എന്നാല്‍ അമിത് ഷാ ഇവരെ കാണാന്‍ പോലും തയ്യാറായിട്ടില്ല. കശ്മീരിന്റെ പ്രത്യേക പദവി അടക്കമുള്ള കാര്യങ്ങളില്‍ തിരക്കിലാണ് അദ്ദേഹം.

കണ്ടത് ഇവരെ മാത്രം

കണ്ടത് ഇവരെ മാത്രം

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ യെഡ്ഡിയൂരപ്പ കണ്ടെങ്കിലും തീരുമാനം അമിത് ഷാ എടുക്കുമെന്നാണ് അറിയിച്ചത്. നിര്‍മല സീതാരാമന്‍, രാജ്‌നാഥ് സിംഗ്, നിതിന്‍ ഗഡ്കരി എന്നിവരെയും യെഡ്ഡിയൂരപ്പ കണ്ടിരുന്നു. പാര്‍ലമെന്റില്‍ നിരവധി ബില്ലുകള്‍ പാസാക്കുന്നത് കൊണ്ടാണ് മന്ത്രിസഭാ രൂപീകരണം വൈകുന്നതെന്നാണ് ഇവര്‍ സൂചിപ്പിക്കുന്നത്. ഇതിന് പുറമേ സുഷമാ സ്വരാജിന്റെ വിയോഗവും ചെറിയൊരു പ്രതിസന്ധിയും ഉണ്ടാക്കിയിരുന്നു. ്അതേസമയം കോണ്‍ഗ്രസ് സഖ്യത്തിന്റെ സമ്മര്‍ദം ഇല്ലാതാക്കാനുള്ള ശ്രമവും ബിജെപി നടത്തുന്നുണ്ട്.

കശ്മീരില്‍ വീണു... പക്ഷേ ഇനിയുള്ള നീക്കങ്ങള്‍ ഇങ്ങനെ, കോണ്‍ഗ്രസ് പടപ്പുറപ്പാടിന്!!കശ്മീരില്‍ വീണു... പക്ഷേ ഇനിയുള്ള നീക്കങ്ങള്‍ ഇങ്ങനെ, കോണ്‍ഗ്രസ് പടപ്പുറപ്പാടിന്!!

English summary
karnataka cabinet formation will be delayed
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X