കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കര്‍ണാടക മന്ത്രിസഭ പുനസംഘടിപ്പിക്കും, ബിജെപിയെ പ്രതിരോധിക്കാന്‍ നീക്കവുമായി കോണ്‍ഗ്രസ്!!

Google Oneindia Malayalam News

ബംഗളൂരു: കര്‍ണാടകത്തില്‍ പ്രതിസന്ധികള്‍ക്കിടെ മന്ത്രിസഭാ പുനസംഘടനയ്‌ക്കൊരുങ്ങി ജെഡിഎസ്സും കോണ്‍ഗ്രസും. സര്‍ക്കാരിനെ വീഴ്ത്താന്‍ ബിജെപി ശക്തമായ നീക്കങ്ങള്‍ നടത്തുന്നതിനിടെയാണ് ഈ നീക്കം നടക്കുന്നത്. ലോക്‌സഭയിലെ മോശം പ്രകടനം മറക്കാന്‍ പുനസംഘടന ആവശ്യമാണെന്ന് മുന്നണിയില്‍ അഭിപ്രായമുയര്‍ന്നിട്ടുണ്ട്. ഏറ്റവും അടുത്ത് തന്നെ പുനസംഘടന ഉണ്ടാവുമെന്ന സൂചനയാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ നല്‍കുന്നത്.

1

കഴിഞ്ഞ ദിവസം മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യയെ നേരിട്ട് കണ്ടിരുന്നു. സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യവും, അതിന് മുന്നില്‍ എങ്ങനെ പിടിച്ച് നില്‍ക്കാന്‍ സാധിക്കും എന്ന കാര്യങ്ങളുമാണ് ചര്‍ച്ച ചെയ്തത്. ബിജെപി വീണ്ടും ഓപ്പറേഷന്‍ ലോട്ടസ് ആരംഭിച്ച സാഹചര്യത്തിലാണ് കോണ്‍ഗ്രസ് പുതിയ നീക്കങ്ങള്‍ നടത്തുന്നത്. അതൃപ്തിയുള്ളവരെ മന്ത്രിസഭയിലേക്ക് കൊണ്ടുവരുന്നത് അടക്കമുള്ള കാര്യങ്ങള്‍ പരിഗണിക്കുന്നുണ്ട്.

അതേസമയം കുമാരസ്വാമിയുമായി ചേര്‍ന്ന് സംസ്ഥാനം ഭരിക്കാനില്ലെന്ന് യെദ്യൂരപ്പ നേരത്തെ വ്യക്തമാക്കിയതാണ്. സഖ്യം പൊളിഞ്ഞാല്‍ സംസ്ഥാന തിരഞ്ഞെടുപ്പ് നടക്കും. അതില്‍ ബിജെപിക്ക് വന്‍ നേട്ടം ഉണ്ടാവുമെന്ന് യെദ്യൂരപ്പ പറയുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സഖ്യം പൂര്‍ണമായും തകര്‍ന്നത് കോണ്‍ഗ്രസിനെ ആശങ്കപ്പെടുത്തുന്നുണ്ട്. ഒരുമിച്ച് ശക്തമായി തുടരാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം. വിമത എംഎല്‍എമാരുമായി സിദ്ധരാമയ്യ കഴിഞ്ഞ ദിവസങ്ങളിലായി ചര്‍ച്ച നടത്തിയിരുന്നു.

ഇതില്‍ ഏറ്റവും പ്രശ്‌നമുണ്ടാക്കിയ ഡോ. സുധാകരിനെ സിദ്ധരാമയ്യ അനുനയിപ്പിച്ചിട്ടുണ്ട്. അദ്ദേഹം പാര്‍ട്ടിയില്‍ തുടരും. അതേസമയം രമേശ് ജാര്‍ക്കിഹോളി ബിജെപി പാളയത്തിലേക്ക് പോകുമെന്നാണ് സൂചന. ഇയാള്‍ ബിജെപിയുമായി ചര്‍ച്ച നടത്തിയിരുന്നു. അതേസമയം ഗൗഡ കുടുംബം തോല്‍വിയുടെ ആഘാതത്തിലാണ് ഇപ്പോള്‍. നിഖില്‍ കുമാരസ്വാമി പരാജയപ്പെട്ട കാരണത്തില്‍ മാധ്യമപ്രവര്‍ത്തകനെതിരെ കേസെടുത്തിരിക്കുകയാണ് സര്‍ക്കാര്‍. ഇയാള്‍ നിഖിലിനെ കുറിച്ച് അപകീര്‍ത്തിപ്പെടുന്ന ലേഖനം എഴുതിയെന്നാണ് കേസ്.

കോണ്‍ഗ്രസ് ശൈലി മാറ്റും, മുസ്ലീങ്ങളെ കെെവിടും, 11 സംസ്ഥാനങ്ങളില്‍ ഹിന്ദുവോട്ടുകള്‍ കൈവിട്ടുകോണ്‍ഗ്രസ് ശൈലി മാറ്റും, മുസ്ലീങ്ങളെ കെെവിടും, 11 സംസ്ഥാനങ്ങളില്‍ ഹിന്ദുവോട്ടുകള്‍ കൈവിട്ടു

English summary
karnataka cabinet may reshuffle soon leaders meet to discuss
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X