കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കര്‍ണാടകയില്‍ തന്ത്രം മാറ്റി കുമാരസ്വാമി; സ്വതന്ത്രര്‍ മന്ത്രിമാരാകും!! 12ന് സത്യപ്രതിജ്ഞ

Google Oneindia Malayalam News

ബെംഗളൂരു: കര്‍ണാടക മന്ത്രിസഭിയില്‍ ചില മാറ്റങ്ങള്‍ സംഭവിക്കാന്‍ പോകുന്നു. ജൂണ്‍ 12ന് പുതിയ മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്യും. ഇതുസംബന്ധിച്ച കാര്യങ്ങള്‍ മുഖ്യമന്ത്രി കുമാരസ്വാമി ഗവര്‍ണര്‍ വിആര്‍ വാലയെ അറിയിച്ചു. അടുത്ത ബുധനാഴ്ച 11.30ന് സത്യപ്രതിജ്ഞ തീരുമാനിച്ചു. കോണ്‍ഗ്രസിലും ജെഡിഎസ്സിനും ആഭ്യന്തര കലഹം രൂക്ഷമായിരിക്കെയാണ് മന്ത്രിസഭ വികസിപ്പിക്കുന്നത്.

ഒരുപക്ഷേ, വിമത സ്വരങ്ങള്‍ ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെയാണ് മന്ത്രിമാരെ നിശ്ചയിക്കുക. ഒഴിഞ്ഞുകിടക്കുന്ന വകുപ്പുകള്‍ക്ക് മന്ത്രിമാരെ നിയോഗിക്കുക മാത്രമാണ് ഇപ്പോള്‍ ചെയ്യുക എന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു. കോണ്‍ഗ്രസിന് ഒരു മന്ത്രിപദവി കിട്ടുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ജെഡിഎസ്സിന് രണ്ടു മന്ത്രിപദവികളും. വിവരങ്ങള്‍ ഇങ്ങനെ.....

 സ്വതന്ത്രരെ പരിഗണിക്കും

സ്വതന്ത്രരെ പരിഗണിക്കും

മന്ത്രി സിഎസ് ശിവല്ലി മരിച്ചതിനെ തുടര്‍ന്നാണ് കോണ്‍ഗ്രസിന് ഒരു മന്ത്രിപദവി ലഭിക്കുന്നത്. അതേസമയം, ജെഡിഎസ്സിന് ലഭിക്കുന്ന രണ്ടു മന്ത്രിപദവികളില്‍ സ്വതന്ത്ര എംഎല്‍എമാരെ പരിഗണിക്കുമെന്ന് സൂചനയുണ്ട്. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി പ്രതികരിച്ചിട്ടില്ല.

പ്രതിസന്ധി മറികടക്കുന്നു

പ്രതിസന്ധി മറികടക്കുന്നു

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി വന്‍ വിജയം നേടിയതില്‍ കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാര്‍ ആശങ്കയിലാണ്. സ്വതന്ത്രര്‍ ബിജെപിക്കൊപ്പം നില്‍ക്കുമോ എന്ന ആശങ്ക ഭരണകക്ഷികള്‍ക്കുണ്ട്. ഈ സാഹചര്യത്തിലാണ് സ്വതന്ത്രര്‍ക്ക് മന്ത്രിപദവി നല്‍കുന്ന കാര്യം പരിഗണിക്കുന്നത്.

 രാമലിംഗ റെഡ്ഡി മന്ത്രിയാകും

രാമലിംഗ റെഡ്ഡി മന്ത്രിയാകും

തിരഞ്ഞെടുപ്പിന് ശേഷം ഒന്നോ രണ്ടോ മുതിര്‍ന്ന നേതാക്കള്‍ക്ക് മന്ത്രിപദവി നല്‍കുമെന്ന് കോണ്‍ഗ്രസ് നേരത്തെ അറിയിച്ചിരുന്നു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രാമലിംഗ റെഡ്ഡി മന്ത്രിയാകുമെന്നാണ് വിവരം. സിദ്ധരാമയ്യ ഇതുസംബന്ധിച്ച് കഴിഞ്ഞദിവസം സൂചന നല്‍കിയിരുന്നു.

വിമതസ്വരമുയര്‍ത്തി റെഡ്ഡി

വിമതസ്വരമുയര്‍ത്തി റെഡ്ഡി

മുന്‍ ആഭ്യന്തര മന്ത്രിയാണ് രാമലിംഗ റെഡ്ഡി. മുതിര്‍ന്ന നേതാക്കളെ അവഗണിക്കുകയാണെന്ന് റെഡ്ഡി കഴിഞ്ഞാഴ്ച ആരോപിച്ചിരുന്നു. 1973 മുതല്‍ കോണ്‍ഗ്രസുമായി സഹകരിക്കുന്ന നേതാവാണ് ഇദ്ദേഹം. ഈ സാഹചര്യത്തില്‍ റെഡ്ഡി തന്നെയാണ് മന്ത്രിയാകുക എന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു.

 കേന്ദ്ര നിര്‍ദേശം

കേന്ദ്ര നിര്‍ദേശം

റെഡ്ഡിക്ക് മന്ത്രിപദവി നല്‍കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹത്തിന്റെ അനുയായികള്‍ കഴിഞ്ഞാഴ്ച പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. പുതിയ രാഷ്ട്രീയ സാഹചര്യത്തില്‍ ഇനിയൊരു വിള്ളലുണ്ടാകരുത് എന്നാണ് സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് കേന്ദ്രം നല്‍കിയിരിക്കുന്ന നിര്‍ദേശം.

ഖത്തര്‍ അമീര്‍ അമേരിക്കന്‍ പ്രസിഡന്റിനെ കാണും; സുപ്രധാന ചര്‍ച്ച, ബഹ്‌റൈനില്‍ ദ്വിദിന യോഗവുംഖത്തര്‍ അമീര്‍ അമേരിക്കന്‍ പ്രസിഡന്റിനെ കാണും; സുപ്രധാന ചര്‍ച്ച, ബഹ്‌റൈനില്‍ ദ്വിദിന യോഗവും

English summary
Karnataka cabinet to expand on June 12
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X