കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കര്‍ണാടകയില്‍ വമ്പന്‍ മാറ്റങ്ങളുമായി യെഡിയൂരപ്പ; മന്ത്രിസഭ വികസനം പൂര്‍ത്തിയായി, ഏഴ് പുതിയ മന്ത്രിമാര്‍

Google Oneindia Malayalam News

ബംഗളൂരു: ഏഴ് പുതിയ മന്ത്രിമാരെ ഉള്‍പ്പെടുത്തി മന്ത്രിസഭ വികസിപ്പിച്ച് കര്‍ണാടക മുഖ്യമന്ത്രി ബിഎസ് യെഡിയുരപ്പ. ബിജെപി കേന്ദ്ര നേതൃത്വം ഉള്‍പ്പടെ ഇടപെട്ട് നടത്തിയ നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് യെഡിയുരപ്പ മന്ത്രിസഭ വികസിപ്പിച്ചത്. പുതുതായി മന്ത്രി പദവിയില്‍ എത്തിയ നേതാക്കള്‍ ഇന്ന് സത്യപ്രതിഞ്ജ ചെയ്തു. എംടിബി നാഗരാജ്, ഉമേഷ് കാട്ടി, അരവിന്ദ് ലിംബാവലി, മുരുകേഷ് നിരാനി, ആര്‍ ശങ്കര്‍, സി പി യോഗീശ്വര, അംഗര എസ് എന്നിവരാണ് ഇന്ന സത്യപ്രതിഞ്ജ ചെയ്തത്.

bjp

അതേസമയം, യെഡിയുരപ്പയെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് കേന്ദ്ര നേതൃത്വം മാറ്റിയേക്കുമെന്ന തരത്തിലുള്ള അഭ്യൂഹങ്ങള്‍ക്കിടെയാണ് മന്ത്രിസഭ വികസനം നടന്നത്. വിമത ശബ്ദം ഒതുക്കാന്‍ മന്ത്രിസഭ വികസനത്തിന് യെഡിയൂരപ്പ തയ്യാറായെങ്കിലും ബിജെപി കേന്ദ്ര നേതൃത്വം ആദ്യം അനുമതി നല്‍കിയിരുന്നില്ല. ഇത് വലിയ ചര്‍ച്ചകള്‍ക്ക് വഴിവച്ചിരുന്നു.

കര്‍ണാടക മുഖ്യമന്ത്രിയായി യെഡിയൂരപ്പയെ നിലനിര്‍ത്തുന്നതില്‍ കേന്ദ്ര നേതത്വത്തിന് താത്പര്യമില്ലെന്നും അദ്ദേഹത്തിന്റെ പ്രായവും പാര്‍ട്ടിയില്‍ ഉയരുന്ന പരാതികളും പരിഗണിച്ച് അദ്ദേഹത്തെ മാറ്റി നിര്‍ത്താന്‍ ആലോചിക്കുന്നതിനാലാണ് മന്ത്രിസഭ വികസിപ്പിക്കാന്‍ അനുമതി കേന്ദ്ര നേതൃത്വം അനുമതി നല്‍കാതിരുന്നത് എന്നായിരുന്നു പ്രചരിച്ച വാര്‍ത്തകള്‍. എന്നാല്‍ നേരിട്ട് ദില്ലിയില്‍ എത്തിയ യെഡിയൂരപ്പ അഭ്യന്തരമന്ത്രി അമിത് ഷാ, ജെപി നദ്ദ, കര്‍ണാടക ചുമതലയുള്ള അരുണ്‍ സിംഗ് എന്നിവരുമായി ചര്‍ച്ച നടത്തുകയായിരുന്നു. ഇതിന് ശേഷമാണ് മന്ത്രിസഭ വികസിപ്പിക്കാന്‍ കേന്ദ്രം അനുമതി നല്‍കിയത്.

അതേസമയം, മന്ത്രിസഭ വികസനത്തിലും വിവാദങ്ങള്‍ ഉയര്‍ന്നു. മുഖ്യമന്ത്രിയെ ബ്ലാക്ക് മെയില്‍ ചെയ്യുകയാണെന്നും സീനിയോറിറ്റിയോ സത്യസന്ധതയോ പരിഗണിക്കാതെ മന്ത്രിമാരെ തിരഞ്ഞെടുക്കുകയാണെന്നും വിജയപുര സിറ്റി എംഎല്‍എ ബസനഗൗഡ പാട്ടീല്‍ യത്നാല്‍ ആരോപിച്ചു. മുഖ്യമന്ത്രി യെഡിയൂരപ്പയെ നിരന്തര വിമര്‍ശിക്കുന്ന നേതാവാണ് ബസനഗൗഡ പാട്ടീല്‍ . മുഖ്യമന്ത്രിയും കുടുംബവും കര്‍ണാടക ബിജെപിയെ ഹൈജാക്ക് ചെയ്യുകയാണെന്നും യെഡിയൂരപ്പയുടെ കുടുംബ രാഷ്ട്രീയം സംസ്ഥാനത്ത് നിന്ന് അവസാനിപ്പിക്കണമെന്ന് അദ്ദേഹം പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.

വിഡി സതീശനെ പൂട്ടാനുറച്ച് സിപിഎം; പറവൂർ സിപിഐയിൽ നിന്നും ഏറ്റെടുക്കും..കളത്തിലിറക്കുക ഈ നേതാവിനെവിഡി സതീശനെ പൂട്ടാനുറച്ച് സിപിഎം; പറവൂർ സിപിഐയിൽ നിന്നും ഏറ്റെടുക്കും..കളത്തിലിറക്കുക ഈ നേതാവിനെ

തന്ത്രം മെനഞ്ഞ് സിപിഎം; എറണാകുളത്ത് ചില അടവുമാറ്റം, ഇടതുതരംഗത്തിലും ഇളകാത്ത ജില്ലതന്ത്രം മെനഞ്ഞ് സിപിഎം; എറണാകുളത്ത് ചില അടവുമാറ്റം, ഇടതുതരംഗത്തിലും ഇളകാത്ത ജില്ല

Recommended Video

cmsvideo
Will Rahul Gandhi become Congress Chief Minister candidate in Kerala?

'ചുമ്മാ പേടിപ്പിക്കല്ലേ, ഇനിയും ആര്‍എസ്എസിനെ വിമര്‍ശിക്കും', ശിവശങ്കറിന്റെ ഭീഷണിക്ക് അഭിലാഷിന്റെ മറുപടി'ചുമ്മാ പേടിപ്പിക്കല്ലേ, ഇനിയും ആര്‍എസ്എസിനെ വിമര്‍ശിക്കും', ശിവശങ്കറിന്റെ ഭീഷണിക്ക് അഭിലാഷിന്റെ മറുപടി

English summary
Karnataka Chief Minister BS Yeddyurappa has expanded his cabinet, 7 new ministers take oath
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X