കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേന്ദ്രസഹായം സംസ്ഥാനങ്ങള്‍ക്കുള്ള ഔദാര്യമല്ല അവകാശം: മോദിക്കെതിരെ വാളെടുത്ത് സിദ്ധരാമയ്യ

ഇന്ത്യന്‍ ഭരണഘടനയെക്കുറിച്ച് അറിവില്ലാത്തതിനാലാണ് മോദി ഇത്തരത്തില്‍ സംസാരിക്കുന്നതെന്നും സിദ്ധരാമയ്യ പറഞ്ഞു

Google Oneindia Malayalam News

ബെംഗളൂരു: കേന്ദ്രഭരണത്തെയും വികസനപ്രവര്‍ത്തനങ്ങളെയും എതിര്‍ക്കുന്ന സംസ്ഥാനങ്ങളെ ഭീഷണിപ്പെടുത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് മറുപടിയുമായി കര്‍ണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്ന സഹായം ഔദാര്യമല്ലെന്നും സംസ്ഥാനങ്ങളുടെ അവകാശമാണെന്നുമാണ് സിദ്ധരാമയ്യ പറഞ്ഞത്. ഇന്ത്യന്‍ ഭരണഘടനയെക്കുറിച്ച് അറിവില്ലാത്തതിനാലാണ് മോദി ഇത്തരത്തില്‍ സംസാരിക്കുന്നതെന്നും സിദ്ധരാമയ്യ ചൂണ്ടിക്കാണിച്ചു. മഹിതി ഉത്സവില്‍ പങ്കെടുക്കുന്നതിന് വേണ്ടി ഹുബ്ബാളി വിമാനത്താവളത്തില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുന്നതിനിടെയാണ് സിദ്ധരാമയ്യ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

കേന്ദ്രഭരണത്തെയും വികസന പ്രവര്‍ത്തനങ്ങളെയും എതിര്‍ക്കുന്ന സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കേന്ദ്രത്തിന്‍റെ ഒരു സഹായവും ലഭിക്കില്ലെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഭീഷണി. തിരഞ്ഞെടുപ്പിന് മുന്നോടിയായി ഗുജറാത്ത് സന്ദര്‍ശിക്കാനെത്തിയപ്പോഴായിരുന്നു സംസ്ഥാന സര്‍ക്കാരുകള്‍ക്ക് മോദി മുന്നറിയിപ്പ് നല്‍കിയത്.

siddaramaiah-
English summary
Karnataka Chief Minister Siddaramaiah has taken serious exception to Prime Minister Narendra Modi’s statement that not a penny would be released to those opposing development. He said the Prime Minister should not issue such statement.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X