കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യെഡിയൂരപ്പയുടെ കൊറോണ രോഗം ഭേദമായി; ആശുപത്രി വിട്ടു, നിരീക്ഷണം തുടരും

Google Oneindia Malayalam News

ബെംഗളൂരു: കര്‍ണാടക മുഖ്യമന്ത്രി ബിഎസ് യെഡിയൂരപ്പയുടെ കൊറോണ രോഗം ഭേദമായി. ആഗസ്റ്റ് രണ്ടിന് മണിപ്പാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു. പ്രായം കണക്കിലെടുത്താണ് ലക്ഷണങ്ങള്‍ കണ്ടപ്പോള്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മരുന്നുകളോട് വേഗത്തില്‍ പ്രതികരിച്ച അദ്ദേഹം സുഖം പ്രാപിച്ചുവെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. കൊറോണ പ്രതിരോധ രംഗത്തും പ്രളയ ദുരിതാശ്വാസ രംഗത്തും സജീവമായിരുന്ന വേളയിലാണ് യെഡിയൂരപ്പക്ക് കൊറോണ ബാധിച്ചത്. ഒട്ടേറെ പ്രമുഖരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതില്‍ മിക്കയാളുകളും ക്വാറന്റൈനിലാണിപ്പോള്‍.

y

Recommended Video

cmsvideo
Social Media criticizes those who celebrate Amit Shah's disease | Oneindia Malayalam

ആശുപത്രി വിട്ടെങ്കിലും യെഡിയൂരപ്പയെ ഡോക്ടര്‍മാര്‍ നിരീക്ഷിക്കുന്നത് തുടരുമെന്നാണ് വിവരം. ആശുപത്രിയിലായിരുന്ന വേളയിലും യെഡിയൂരപ്പ ഭരണകാര്യങ്ങളില്‍ മുഴുകിയിരുന്നു. വീഡിയോ കോണ്‍ഫറന്‍സ് വഴി ഉദ്യോഗസ്ഥരുമായും മന്ത്രിമാരുമായും സംവദിച്ചിരുന്നു. യെഡിയൂരപ്പയുടെ പ്രൈമറി സമ്പര്‍ക്കത്തില്‍ 75 പേരാണുള്ളത്. മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങള്‍, ബന്ധുക്കള്‍, സുഹൃത്തുക്കള്‍, ഉന്നത ഉദ്യോഗസ്ഥര്‍, മന്ത്രിമാര്‍, സുരക്ഷാ ഉദ്യോഗസ്ഥര്‍ എന്നിവരെല്ലാം പ്രാഥമിക സമ്പര്‍ക്ക പട്ടികയിലുണ്ട്. ഇതില്‍ 30 പേരെ പരിശോധിച്ചപ്പോള്‍ ആറ് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.

യെഡിയൂരപ്പ ഉപമുഖ്യമന്ത്രിമാരുമായി ചര്‍ച്ച നടത്തിയിരുന്നു. കൂടാതെ ഗവര്‍ണര്‍, ഏഴ് മന്ത്രിമാര്‍, പത്ത് എംഎല്‍എമാര്‍ എന്നിവരുമായും യെഡിയൂരപ്പ കൂടിക്കാഴ്ച നടത്തിയിരുന്നു. മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ സിദ്ധരാമയ്യയും രോഗം ബാധിച്ച് ചികില്‍സയിലാണ്.

അതേസമയം, കര്‍ണാടക ആരോഗ്യ മന്ത്രി ബി ശ്രീരാമുലുവിന് കൊറോണ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. അദ്ദേഹം ആശുപത്രിയില്‍ ചികില്‍സയിലാണ്. താനുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. പനി ബാധിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. കൊറോണ രോഗ വ്യാപനം തടയുന്നതിനുള്ള നടപടികളില്‍ മുഴുകിയിരുന്ന വ്യക്തിയാണ് ബി ശ്രീരാമുലു. കര്‍ണാടകയിലെ നാല് മന്ത്രിമാരാണ് ഇപ്പോള്‍ ചികില്‍സയിലുള്ളത്.

English summary
Karnataka Chief Minister Yediyurappa Tests Negative for Corona
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X