കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കര്‍ണാടക തദ്ദേശ തിരഞ്ഞെടുപ്പില്‍ സൂപ്പര്‍ സ്റ്റാറായി കോണ്‍ഗ്രസ്... 151 സീറ്റുമായി മുന്നില്‍!!

Google Oneindia Malayalam News

ബെംഗളൂരു: കര്‍ണാടകത്തില്‍ വിമതരുടെ വിലക്ക് നീക്കിയ സുപ്രീം കോടതി വിധി ബിജെപിക്ക് അനുകൂലമായതിന് പിന്നാലെ നേട്ടമുണ്ടാക്കി കോണ്‍ഗ്രസ്. വിവിധ വാര്‍ഡുകളിലേക്ക് നടന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ വലിയ നേട്ടമുണ്ടാക്കിയിരിക്കുകയാണ് കോണ്‍ഗ്രസ്. 15 മണ്ഡലങ്ങളിലേക്ക് നടക്കുന്ന ഉപതിരഞ്ഞെടുപ്പിന്റെ സൂചികയായിട്ടാണ് ഇതിനെ വിലയിരുത്തുന്നത്. ഏറ്റവും കൂടുതല്‍ സീറ്റ് നേടി കോണ്‍ഗ്രസ് ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തിരിക്കുകയാണ്.

151 സീറ്റുകളാണ് കോണ്‍ഗ്രസ് നേടിയത്. ജെഡിഎസ്സുമായുള്ള സഖ്യം തകര്‍ന്ന ശേഷം കോണ്‍ഗ്രസ് നേരിട്ട വലിയ പരീക്ഷണമായിരുന്നു ഈ തി രഞ്ഞെടുപ്പ്. എന്നാല്‍ ബിജെപി രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്തപ്പോള്‍ ജെഡിഎസ്സിന് വമ്പന്‍ തിരിച്ചടിയാണ് നേരിട്ടത്. ഇതോടെ യെഡിയൂരപ്പ വലിയ പ്രതിരോധത്തിലായിരിക്കുകയാണ്. വരാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ ഭരണം നിലനിര്‍ത്തണമെങ്കില്‍ യെഡ്ഡിയൂരപ്പയ്ക്ക് എല്ലാ സീറ്റുകളിലും വിജയിക്കേണ്ടതുണ്ട്.

കോണ്‍ഗ്രസിന് വന്‍ നേട്ടം

കോണ്‍ഗ്രസിന് വന്‍ നേട്ടം

4108 വാര്‍ഡുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ 151 വാര്‍ഡുകള്‍ നേടി കോണ്‍ഗ്രസ് വന്‍ നേട്ടമാണ് സ്വന്തമാക്കിയത്. അതേസമയം ഭരണപക്ഷമായ ബ ിജെപിക്ക് 125 സീറ്റ് മാത്രമാണ് നേടാനായത്. തിരഞ്ഞെടുപ്പില്‍ ബിജെപി നേട്ടമുണ്ടാക്കുമെന്നായിരുന്നു പ്രവചനം. അതേസമയം 63 സീറ്റ് മാത്രമാണ് ജെഡിഎസ്സിന് ലഭിച്ചത്. ഇതോടെ കോ ണ്‍ഗ്രസ് സഖ്യം വിട്ടത് വലിയ തിരിച്ചടിയാണെന്ന് തെളിഞ്ഞിരിക്കുകയാണ്. ഒമ്പത് ജില്ലകളിലായി 14 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, നഗരസഭകള്‍ എന്നിവകളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്.

മംഗളൂരുവില്‍ ബിജെപി

മംഗളൂരുവില്‍ ബിജെപി

മംഗളൂരു നഗരസഭയില്‍ ബിജെപി മികച്ച പ്രകടനമാണ് നടത്തിയത്. ഇവിടെ ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനമാണ് ബിജെപിയുടെ പേരില്‍ രേഖപ്പെടുത്തിയത്. ഇവിടെയുള്ള 60 വാര്‍ഡില്‍ 44 എണ്ണം ബിജെപി വിജയിച്ചു. കോണ്‍ഗ്രസിന് 14 വാര്‍ഡുകളില്‍ മാത്രമാണ് വിജയിക്കാനായത്. അതേസമയം എസ്ഡിപിഐ രണ്ട് വാര്‍ഡുകളില്‍ വിജയം നേടി. ഇത് വലിയ സര്‍പ്രൈസാണ്. 2013ല്‍ മംഗളൂരുവില്‍ 35 വാര്‍ഡുകള്‍ കോണ്‍ഗ്രസ് നേടിയിരുന്നു. എന്നാല്‍ ബിജെപി 20 കൂടുതലായി നേടിയിരിക്കുകയാണ്.

മുസ്ലീം ഹിന്ദുവിന്റെ വിജയം

മുസ്ലീം ഹിന്ദുവിന്റെ വിജയം

മംഗളൂരുവില്‍ മുസ്ലീം വിഭാഗത്തില്‍ നിന്ന് ഹിന്ദുവിലേക്ക് മതംമാറിയ സ്ഥാനാര്‍ത്ഥി സംഗീത ആര്‍ നായക് ബിജെപിയില്‍ നിന്ന് മത്സരിച്ച് വന്‍ വിജയം നേടി. പഞ്ചനദിയില്‍ വാര്‍ഡില്‍നിന്നാണ് വിജയം. ഇത് പിന്നോക്ക വിഭാഗ സംവരണ സീറ്റാണ്. ഇവരുടെ ശരിക്കുള്ള പേര് ഇസ്‌റത്ത് ബീഗം എന്നായിരുന്നു. ഇവര്‍ മതവും പേരും ഒരുപോലെ മാറ്റിയാണ് മത്സരിക്കാന്‍ ഇറങ്ങിയത്. ദക്ഷിണ കന്നഡ ജില്ലയില്‍ കോണ്‍ഗ്രസ് കമ്മിറ്റി ഇവരുടെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ രംഗത്ത് വന്നിരുന്നു. എന്നാല്‍ ഇതിനെ തള്ളിയാണ് ഇവരുടെ സ്ഥാനാര്‍ത്ഥിത്വം അംഗീകരിച്ചത്.

ഫുഡ് ഡെലിവറി എക്‌സിക്യൂട്ടീവ് തോറ്റു

ഫുഡ് ഡെലിവറി എക്‌സിക്യൂട്ടീവ് തോറ്റു

കോണ്‍ഗ്രസ് മംഗളൂരുവില്‍ മത്സരിപ്പിച്ച ഫുഡ് ഡെലിവറി എക്‌സിക്യൂട്ടീവ് ദയനീയമായി തോറ്റു. മേഘ്‌ന ദാസ് എന്നാണ് ഇവരുടെ പേര്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിത്വം നേരത്തെ വാര്‍ത്തകളില്‍ നിറഞ്ഞ് നിന്നിരുന്നു. ഈ മേഖലയിലെ റോഡുകളുടെ ശോച്യാവസ്ഥ കാരണമാണ് മത്സരിക്കാന്‍ തീരുമാനിച്ചതെന്നും, അത് പരിഹരിക്കാനായിട്ടാണ് കോണ്‍ഗ്രസ് സീറ്റ് തന്നതെന്നും ഇവര്‍ പറഞ്ഞിരുന്നു. വെറും 698 വോട്ടുകളാണ് ഇവര്‍ നേടിയത്. ബിജെപിയുടെ സന്ധ്യ 3019 വോട്ട് നേടി.

ബിരൂരില്‍ ഇഞ്ചോടിഞ്ച്

ബിരൂരില്‍ ഇഞ്ചോടിഞ്ച്

ബിരൂര്‍ ടൗണ്‍ മുനിസിപ്പല്‍ കൗ ണ്‍സിലില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. ചിക്കമംഗളൂര്‍ ജില്ലയിലാണ് ഇത്. ബിജെപി കോണ്‍ഗ്രസ് പോരാട്ടമാണ് പ്രധാനമായി നടന്നത്. 23 സീറ്റില്‍ ബിജെപി പത്തെണ്ണം നേടിയപ്പോള്‍ കോണ്‍ഗ്രസ് ഒമ്പത് സീറ്റും ജെഡിഎസ്സും സ്വതന്ത്രരും രണ്ട് സീറ്റ് വീതം നേടി. ബിജെപിക്കോ കോണ്‍ഗ്രസിനോ ഇവിടെ അധികാരത്തിലെത്തണമെങ്കില്‍ സഖ്യം ആവശ്യമാണ്. അതേസമയം ജെഡിഎസ്സിന്റെ പിന്തുണ നിര്‍ണായകമാകും.

കോലാറില്‍ മാറ്റം

കോലാറില്‍ മാറ്റം

കോലാറില്‍ ബിജെപിയും കോണ്‍ഗ്രസുമല്ല മുന്നിട്ട് നിന്നത്. ഇവിടെ സ്വതന്ത്ര സ്ഥാനാര്‍ത്ഥികളാണ് നേട്ടമുണ്ടാക്കിയത്. മുനിസിപ്പല്‍ കൗണ്‍സില്‍ തിരഞ്ഞെടുപ്പിലെ അദ്ഭുത കാഴ്ച്ചയാണ് ഇത്. ഇവിടെയുള്ള 101 സീറ്റില്‍ 33 എണ്ണം സ്വതന്ത്രര്‍ നേടി. കോണ്‍ഗ്രസ് 32 സീറ്റാണ് നേടിയത്. ജെഡിഎസ് 20 സീറ്റ് നേടിയപ്പോള്‍ ബിജെപി എട്ട് സീറ്റില്‍ ഒതുങ്ങി. ജെഡിഎസ്സിന് ചിക്കബല്ലാപുര ജില്ലയില്‍ മാത്രമാണ് ഇത്തവണ കാര്യമായി നേട്ടമുണ്ടാക്കാനായത്.

ശിവകുമാറിന്റെ തിരിച്ചുവരവ്

ശിവകുമാറിന്റെ തിരിച്ചുവരവ്

ഡികെ ശിവകുമാറിന്റെ തിരിച്ചുവരവ് കോണ്‍ഗ്രസിന് നേട്ടങ്ങള്‍ സമ്മാനിക്കുമെന്നാണ് സൂചന. അതിന്റെ ആദ്യ ഘട്ടമായിട്ടാണ് ഇതിനെ വിലയിരുത്തുന്നത്. സിദ്ധരാമയ്യക്കും ഇത് നേട്ടമാണ്. അതേസമയം യെഡിയൂരപ്പയ്ക്ക് ഇത് തിരിച്ചടിയാണ്. നേരത്തെ 63 തദ്ദേശഭരണ വാര്‍ഡുകളിലും കോണ്‍ഗ്രസ് വിജയിച്ചിരുന്നു. എട്ട് മുനിസിപ്പല്‍ കൗണ്‍സിലുകള്‍, 33 ടൗണ്‍ മുനിസിപ്പല്‍ കൗണ്‍സിലുകള്‍, 22 നഗര പഞ്ചായത്തുകള്‍ എന്നിവയും മേയില്‍ നടന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിജയിച്ചിരുന്നു.

വിമതരല്ല, ഭാവിയിലെ എംഎല്‍എമാരും മന്ത്രിമാരും, അവര്‍ക്ക് നല്‍കിയ വാഗ്ദാനം പാലിക്കുമെന്ന് യെഡിയൂരപ്പവിമതരല്ല, ഭാവിയിലെ എംഎല്‍എമാരും മന്ത്രിമാരും, അവര്‍ക്ക് നല്‍കിയ വാഗ്ദാനം പാലിക്കുമെന്ന് യെഡിയൂരപ്പ

English summary
karnataka civic polls congress wins more wards than bjp
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X